അഴീക്കോട് നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട മറ്റൊരു വിശേഷപ്പെട്ട അമ്പലമാണ് കല്ല്യാശ്ശേരി-അരോളിയിലുള്ള വടേശ്വരം ശിവക്ഷേത്രം. അഞ്ചാംനൂറ്റാണ്ടില്‍ കോലത്തുനാട് ഭരിച്ചിരുന്ന വടുക വര്‍മ രാജാവാണ് ഈ ക്ഷേത്രം നിര്‍മിച്ചതെന്നാണ് ചരിത്രരേഖ. വാസ്തുശില്‍പ സവിശേഷതയാലും ദേവതാസങ്കല്‍പത്താലും വ്യത്യസ്തത പുലര്‍ത്തുന്നതാണ് അരോളി ശിവക്ഷേത്രം. നാല് ശിവലിംഗ പ്രതിഷ്ഠയുള്ള കേരളത്തിലെ ഏകക്ഷേത്രവും ഇത് തന്നെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ