Keyman for Malayalam Typing

ഇന്നത്തെ പ്രാർഥന

"ഭീഭത്സരൂപിയാം നാരായണാ
നാരസിംഹാകൃതേ ദീനബന്ധോ!
ധർമ്മനാശം തടുക്കും നരന്മാർ -ക്കെന്നും തുണയ്ക്കായണഞ്ഞിടേണം,
തൂണും തൃണവുമോരോ തുരുമ്പും
നീയെന്നു കണ്ടു ഭജിച്ചിടുന്നേൻ,
കാണുന്നവർക്കുള്ളിലൊക്കെയും നിൻ
കാരുണ്യമെന്നു നിനച്ചിടുന്നേൻ,
ഞാനാകുമിത്തരികോശത്തിലും
നാരായണാ നിൻ തുടിപ്പു മാത്രം!
ധർമ്മസംരക്ഷകോത്കൃഷ്ട, മുഗ്രം,
നിത്യം സ്മരിപ്പു നിൻ ദിവ്യരൂപം!"

ഓം നമോ നാരായണായ നമ:

ശുഭദിനം!

അഭിപ്രായങ്ങളൊന്നുമില്ല: