Keyman for Malayalam Typing

ശനീശ്വര ചരിതം1

ശനീശ്വരൻ

നവഗ്രഹങ്ങളിൽ ഈശ്വരസ്ഥാനം കല്പ്പിച്ചു കിട്ടിയ ഒരേ ഒരു ഗ്രഹഅധിപനാണ് ശനിദേവൻ.

വൈശാഖമാസത്തിലെ അമാവാസിനാളിലാണ് ശനിദേവൻ ജനിച്ചത്. സൂര്യ പുത്രനായ ശനിദേവന്റെ ജന്മദിനം ശനിജയന്തി അഥവാ ശനിഅമാവാസി എന്ന് അറിയപ്പെടുന്നു. ആയുസ്സിന്റെ കാരകനാണ് ശനി.

ജീവിതഗതി മാറ്റിമറിക്കപ്പെടുന്ന കാലഘട്ടമാണ് ശനിയുടെ അപഹാരകാലം. ശനി ദോഷം അനുഭവിക്കാത്തവർ വിരളമാണ്. സാക്ഷാൽ മഹാദേവന് പോലും ശനിദോഷം രണ്ടു നാഴിക നേരമായാൽ പോലും അലട്ടിയിട്ടുണ്ട്.

 മനപ്രയാസം, കടബാധ്യത, അനാരോഗ്യം, ദുരിതം, മരണം, അപകടം എന്നിവയെല്ലാം ശനിദോഷസമയത്ത് സംഭവിക്കാം. ശനി ചാരവശാല്‍ അനിഷ്ട സ്ഥാനങ്ങളില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് തൊഴില്‍ അല്ലെങ്കില്‍ ഉപജീവന മേഖലയിലായിരിക്കും. അതിനാൽ ദോഷശാന്തി വരുത്തി ശനിപ്രീതി വരുത്തുവാന്‍ ശനി ജയന്തിയോളം പറ്റിയ ദിനം വേറെയില്ല.

ജന്മദിനത്തില്‍ അതീവ പ്രസന്നനായിരിക്കുന്ന ശനിദേവന് അന്നേദിവസം സമർപ്പിക്കുന്ന ജപങ്ങളും പ്രാർഥനകളും ഫലപ്രാപ്തിയില്‍ എത്തിച്ചേരും എന്നാണ് വിശ്വാസം.

 ജാതകപ്രകാരം ശനിദശാദോഷമുള്ളവരും ചാരവശാൽ ശനി അനുകൂലമല്ലാത്ത സമയങ്ങളായ കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി എന്നീ ദോഷങ്ങൾ അനുഭവിക്കുന്നവരും ദോഷപരിഹാരത്തിന് ഏറ്റവും ഉത്തമമായ ദിനമാണ് ശനിജയന്തി.

ശനിജയന്തിദിനത്തിൽ വ്രതാനുഷ്ഠാനത്തോടെ ശനീശ്വരനെ പ്രാർഥിക്കുന്നത് അതീവ ഫലദായകമാണ്. ഒരിക്കൽ അനുഷ്ഠിച്ചു വ്രതം എടുക്പ്രഭാതത്തിൽ സ്‌നാനന്തരം ശനീശ്വരസ്തോത്രം ഒൻപതു തവണ ജപിക്കുന്നത് ശനിപ്രീതികരമാണ്. ശനിദേവന്റെ വാഹനമായ കാക്കയ്ക്ക് പച്ചരിയും എള്ളും നനച്ചുകൊടുക്കുന്നത് ശനിദോഷത്തിന് ഒരു പരിഹാരമാണ്. കറുത്ത വസ്ത്രം, എള്ളെണ്ണ എന്നിവ ദാനം ചെയ്യുന്നതും നന്ന്.
***

 

അഭിപ്രായങ്ങളൊന്നുമില്ല: