Keyman for Malayalam Typing
സുപ്രഭാത സുഭാഷിതം
ശനി മന്ത്രം
സുഭാഷിതം 21
സുഭാഷിതം
"ന ദേവായ ന ധര്‍മ്മായ ന ബന്ധുഭ്യോ ന ചാര്‍ഥിനേ,
ദുര്‍ജനസ്യാര്‍ജിതം വിത്തം ഹ്രിയതേ ഖലു തസ്കരൈഃ"
(= ആര്‍ക്കും കൊടുക്കാതെയും ആരെയും സഹായിക്കതെയും സമ്പാദിച്ചതെല്ലാം പൂഴ്ത്തി വയ്ക്കുന്നവന്‍. അവസാനം അതെല്ലാം കള്ളന്‍ കൊണ്ടുപോവുന്നത് കണ്ട് കരയേണ്ടി വരും.)
ദൈവീകകാര്യങ്ങൾക്കോ ധര്‍മ്മത്തിനോ* *ബന്ധുക്കളെ സഹായിക്കാനോ, അല്ലെങ്കില്‍* *ചോദിച്ചുവരുന്നവര്‍ക്ക് ദാനം നല്‍കാനോ ഉപയോഗിക്കാതെ* *സ്വരൂപിച്ചു വച്ചിരിക്കുന്ന ദുഷ്ടന്മാരുടെ സ്വത്തെല്ലാം തീര്‍ച്ചയായും കള്ളന്മാരും കൊള്ളക്കാരും കൊണ്ടുപോകും.
***
പ്രാർത്ഥന
ശുഭദിനം
അഹങ്കാരത്തിൻ്റെ ഫലം എന്തായിരിക്കും?
...
Prayer of the day
പ്രാർത്ഥന
സുഭാഷിതം
Today's Prayer
ഹരോ ഹര!
ഇന്നത്തെ പ്രാർത്ഥന
സുപ്രഭാതം!
സുഭാഷിതം 22
സുഭാഷിതം
"അനുഗന്തും സതാം വര്‍ത്മ കൃത്സ്നം യദി ന ശക്യതേ,
സ്വല്പമപ്യനുഗന്തവ്യം മാര്‍ഗസ്തോ നാവസീദതി."
മഹാന്മാര്‍ നടന്നു നീങ്ങുന്ന കഷ്ടങ്ങളും യാതനകളും വെല്ലുവിളികളും നിറഞ്ഞ പാതയില്‍ അതേ വേഗത്തിലും അതേ ദൂരം വരെയും പിന്തുടരുവാന്‍ സാധാരണക്കാരായ നമുക്ക് സാദ്ധ്യമായെന്നു വരില്ല.
പക്ഷെ ആ പാതയില്‍ അല്പദൂരമെങ്കിലും സഞ്ചരിക്കാന്‍ ശ്രമിച്ചുകൂടെ?
നല്ല പാതയില്‍ നടക്കുവാന്‍ പുറപ്പെട്ടവന് ഒരിക്കലും ദുഃഖിക്കേണ്ടി വരില്ല. തീര്‍ച്ച..
***
വിദുര നീതിയിൽ നിന്നും ഒരു മുത്ത്
നമസ്കാരം🙏
സുപ്രഭാത വന്ദനം . ശുഭദിന ആശംസകൾ !
വിദുര നീതിയിൽ നിന്നും ഒരു മുത്ത് !
"ജരാ രൂപം ഹരതി ഹി ധൈര്യ മുമാശാ
മൃത്യുഃ പ്രാണാന്ധർമചര്യാമസൂയയാ
ക്രോധഃ ശ്രിയം ശീലമനാര്യസേവാ
ഹ്രിയം കാമഃ സർവമേവാഭിമാനഃ"
(=ജര സൗന്ദര്യത്തെയും, ആശ ക്ഷമയെയും, മൃത്യു പ്രാണനെയും, അസൂയ ധർമ്മനിഷ്ഠയെയും, ദേഷ്യം ഐശ്വര്യത്തെയും, ദുർജനസംസർഗ്ഗം സത്സ്വഭാവത്തെയും, കാമം ലജ്ജയെയും, അഭിമാനം സകലതിനെയും നശിപ്പിക്കുന്നു.)
***
...