ധനം
സത്യ ധർമ്മ വിധേയമായല്ലാതെ നേടുന്ന ധനം ആപത്തുണ്ടാക്കുമെന്ന് മാത്രമല്ല, നിലനിൽ ക്കാതെ നശിച്ചു പോവുകയും ചെയ്യും.
"സമ്പാദ്യം പുനരിങ്ങനെയായാൽ
തുമ്പില്ലാതെ നശിച്ചേ പോകും "
എന്ന കവി വാഖ്യം കേൾക്കാത്തവരില്ലല്ലൊ.
സത്യ ധർമ്മ വിധേയമായി നേടുന്ന ധനം മാത്രമേ ആഹാരം, വസ്ത്രം, പാർപ്പിടം,ജീവിതം എന്നിവക്കും, ദൈവീക കാര്യങ്ങൾക്കും (യജ്ഞങ്ങൾക്കും )ഉപയോഗിക്കാവു എന്നു ഹിന്ദു പുരാണങ്ങളിൽ പല തവണ ആവർത്തിക്കുന്നുണ്ട്.
ദുർ മാര്ഗങ്ങളിലൂടെ നേടുന്ന ധനം കൊണ്ടുള്ള പുണ്യകർമ്മങ്ങൾ കൂടുതൽ പാപങ്ങൾ വരുത്തി വെക്കുകയേയുള്ളു. അതുകൊണ്ട് പ്രകാശസ്വരൂപനായ, അഭിഷ്ടദായകനായ ഭഗവാനേ --ധനസമ്പാദനത്തിനായി സുപഥ്‌ത്തിലൂടെ (നല്ല വഴിയിലൂടെ ) മാത്രം നയിക്കേണമേ എന്ന പ്രാർത്ഥന.
ജീവിതലക്ഷ്യം ധനസമ്പാദനമല്ല, മറിച്ചു സന്മാർഗ ജീവിതത്തിലൂടെ പരമ പദം പ്രാപിക്കുക എന്നതാണ്. ഈ ശ്ലോകത്തിൽ രയി എന്ന പദമാണ് ധനത്തിനു പ്രയോഗിച്ചിരിക്കുന്നത്. ദാനം ചെയ്യാൻ സംഭരിക്കുന്ന വസ്തുവിനെയാണ് രയി എന്നു പറയുന്നത്. ധനം കൂട്ടി വെച്ചു തലമുറകൾക്കു കൈമാറാനുള്ളതല്ല, ദാനം ചെയ്യാനുള്ളതാണ്. .ഇത്തരം ദാനം സ്വയം ആദ്ധാത്മിക ഉന്നതിക്കുസഹായിക്കുകയും, അടുത്ത തലമുറയെ കർമ്മോൽസുകരാക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും . മനുഷ്യർ മേഘങ്ങളെ പോലെയാവണo, സ്വീകരിക്കുന്നത് വർഷിക്കാൻ വേണ്ടിയാവണമെന്നാണ് ആചാര്യന്മാർ പറയാറുള്ളത്. അവശ്യത്തി നുപയോഗിച്ചു ബാക്കി വരുന്ന ധനം യജ്ഞാർത്ഥം --പരോപകാരത്തിനായി വിനിയോഗിക്കണം എന്നാണ് നിർദ്ദേശിക്കുന്നത്.
ജീവിതത്തെ പാപകർമങ്ങളിൽനിന്നും, കുടിലചിന്തകളിൽ നിന്നും അകറ്റി സുപഥത്തിലൂടെ സഞ്ചരിക്കാൻ അനുഗ്രഹിക്കുന്ന ആത്മാർത്ഥ മിത്രമായ ഈശ്വരന് എന്നും കൃതജ്ഞതയുള്ളവരായി ജീവിക്കണ മെന്ന ഉപദേശത്തോടെയാണ് ശ്ലോകം അവസാനിപ്പിക്കുന്നത്. ആയിരമായിരം സാഷ്ടാംഗ പ്രണാമങ്ങൾ അർപ്പിക്കുന്നു എന്നു പറഞ്ഞാണ് നമസ്കരിക്കുന്നത്. നമസ്ക്കാരം ശരീരം കൊണ്ടല്ല, മനസ്സുകൊണ്ടാണ് വേണ്ടതെന്നു ആചാര്യന്മാർ ഓർ മ്മിപ്പിക്കാറുണ്ട്. മന : എന്നത് തിരിച്ചിട്ടാൽ നമഃ എന്നായി എന്നാണ് പറയാറുള്ളത്. മനസ്സ് അധർമ്മത്തിൽ നിന്നും വ്യതിചലിക്കാതെ നേർവഴിക്കു നയിക്കേണമേ എന്ന പ്രാർത്ഥനയോടെ ഉപസംഹരിക്കുന്നു.
സദ്‌ഗുരുവേ നമഃ
***