Keyman for Malayalam Typing

അറിവിൻ്റെ മുത്തുകൾ

അറിവിൻ്റെ മുത്തുകൾ
 
അറിയേണ്ടവ:-

1. ഈശ്വരപൂജയില്‍ ഹിന്ദുക്കള്‍ ആദ്യമായി ഉപയോഗിക്കുന്ന മന്ത്രമേത്?
     ഓംകാരം

2. ഓംകാരത്തിന്‍റെ മറ്റൊരു പേരെന്ത്?
    പ്രണവം

3. ഓംകാരത്തില്‍ എത്ര അക്ഷരങ്ങള്‍ അടങ്ങിയിട്ടുണ്ട്?
    മൂന്ന്

4. ഓംകാരത്തില്‍ അടങ്ങിയിരിക്കുന്ന അക്ഷരങ്ങള്‍ ഏതെല്ലാം?
    അ, ഉ, മ്

5. ഓംകാരത്തിലെ ഏതെല്ലാം അക്ഷരങ്ങളില്‍ ഏതേതെല്ലാം ദേവന്‍മാരെ ഉദ്ദിഷ്ടരാക്കിയിരിക്കുന്നു.
    അ - വിഷ്ണു
    ഉ - മഹേശ്വരന്‍ (ശിവന്‍)
    അ - ബ്രഹ്മാവ്‌ ഭൂതം
    മ - ശിവന്‍ - സുഷുപ്ത്യാവസ്ഥ - ഭാവി ഇങ്ങനെയും അ൪ത്ഥം കാണുന്നുണ്ട്.
   " അ "എന്നതിന്‌ വിഷ്ണു, ശിവന്‍, പാ൪വ്വതി എന്ന് അ൪ത്ഥം പറയുന്ന മറ്റൊരു അഭിപ്രായവും കാണുന്നു.

   യഥാക്രമം വൈഷ്ണവ ശൈവ - ദേവ്യുപാസകരുടേതാണ് ഹിന്ദു മതം, 
    ഇവിടെ മതം എന്നാൽ  അഭിപ്രായം എന്നാണർഥം.

6. " ഹരിഃ " എന്ന പദത്തിന്‍റെ അ൪ത്ഥം എന്ത്?
    ഈശ്വരന്‍ -  വിഷ്ണു

7. ഹരി എന്ന പേരു കിട്ടാന്‍ എന്താണ് കാരണം?
    പാപങ്ങള്‍ ഇല്ലാതാക്കുന്നതിനാല്‍  (" ഹരന്‍ ഹരതി പാപാനി " എന്ന് അർത്ഥം)

8. വിഷ്ണു എന്ന വാക്കിന്‍റെ അ൪ത്ഥം എന്ത്?
    ലോകമെങ്ങും നിറഞ്ഞവന്‍ - വ്യാപനശീലന്‍

9. ത്രിമൂ൪ത്തികള്‍ ആരെല്ലാം?
    ബ്രഹ്മാവ്‌, വിഷ്ണു, മഹേശ്വരന്‍

10. ത്രിലോകങ്ങള്‍ ഏതെല്ലാം?
      സ്വ൪ഗ്ഗം, ഭൂമി, പാതാളം

11. ത്രിഗുണങ്ങള്‍ ഏതെല്ലാം?
      സത്വഗുണം, രജോഗുണം, തമോഗുണം

12. ത്രിക൪മ്മങ്ങള്‍ ഏതെല്ലാം?
      സൃഷ്ടി, സ്ഥിതി, സംഹാരം

13. മൂന്നവസ്ഥകളേതെല്ലാം?
      ഉത്ഭവം, വള൪ച്ച, നാശം (സുഷുപ്തി, സ്വപ്നം, ജാഗ്രത്ത്)

14. ത്രികരണങ്ങള്‍ ഏതെല്ലാം?
      മനസ്സ്, വാക്ക്, ശരീരം

15. ത്രിദശന്മാ൪ ആര്?
      ദേവന്മാ൪

16. ദേവന്മാ൪ക്ക് ത്രിദശന്മാ൪ എന്ന പേര് എങ്ങിനെ ലഭിച്ചു?
      ബാല്യം, കൗമാരം, യൗവനം ഈ മൂന്നു അവസ്ഥകള്‍ മാത്രം ദേവന്മാ൪ക്ക് മാത്രമുള്ളതിനാല്‍.

17. ത്രിസന്ധ്യകള്‍ ഏതെല്ലാം?
      പ്രാഹ്നം, മദ്ധ്യാഹ്നം, അപരാഹ്നം (പ്രഭാതം, മധ്യാഹ്നം, പ്രദോഷം)

18. ത്രിനയനന്‍ ആര്?
      ശിവന്‍

19. ശിവന്‍റെ മൂന്ന് പര്യായപദങ്ങള്‍ പറയുക?
      ശംഭു, ശങ്കരന്‍, മഹാദേവന്‍

20. ത്രിനയനങ്ങള്‍ ഏതെല്ലാമാണ്?
      സൂര്യന്‍, ചന്ദ്രന്‍, അഗ്നി എന്നീ തേജ്ജസ്സുകളാണ് 

           (Curtesy: പി എം എൻ നമ്പൂതിരി)
***

ശനിയാഴ്‌ച ക്ഷേത്ര ദർശനം

 ശനിയാഴ്‌ച ക്ഷേത്ര ദർശനം പതിവാക്കൂ. 

                        നമ്മുടെ നടിലുള്ള ക്ഷേത്ര ദർശനത്തിനു മിക്കവരും വേണ്ടുന്ന പ്രാധന്യം കൊടുക്കുന്നില്ല. ഇതര മതസ്തർ ആഴ്ചയിൽ ഒരു ദിവസമെങ്കിലും അവരവരുടെ പ്രാർഥനാല യങ്ങളിൽ എത്തിച്ചേരുന്നത് നമുക്ക് അറിയാവുന്നതാണല്ലൊ. എല്ലാ ശനിയാഴ്‌ചയും ക്ഷേത്രത്തിൽ എത്തുന്നത് ശീലമാക്കുക.  ശനിയാഴ്‌ച ശക്തിയുടെയും ബുദ്ധിയുടെയും ദിവസം,  അയ്യപ്പ സ്വാമിയുടെ  ദിവസം എന്നിവയും നമ്മൾ ഓർക്കേണ്ടതുണ്ട്.

ആഴ്ചയിൽ ഒരിക്കലെങ്കിലും പരസ്പരം കാണാനും പരിചയം പുതുക്കനും ഇത്തരത്തിലുള്ള സന്ദർശനം സഹായിക്കുമെന്നുള്ളത് മറ്റൊരു വസ്തുത. ഇത്,  ഇന്ന്. ആളൊഴിഞ്ഞ നമ്മുടെ ക്ഷേത്രങ്ങളെ സജീവമാക്കാൻ സഹായിക്കുമെന്നത് ഒരു നല്ല കാര്യമല്ലേ?

               ശനിയാഴ്ചയ്ക്ക് ഒരു പ്രതേകതയുണ്ട്, ആ ദിവസം വൈകുന്നേരം 7:00 7:30   ആരതിയുടെ സമയമാണ്. ഈ സമയത്ത്, നിങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചേരുന്നത് വളരെ ഉത്തമം.  ഇന്ത്യയിൽ ദശലക്ഷക്കണക്കിന് ക്ഷേത്രങ്ങളുണ്ട്, എല്ലാ ക്ഷേത്രങ്ങളിലും 50 മുതൽ 100 ​​വരെ ആളുകൾ  7:00 മുതൽ 7:30 വരെ. എത്തുകയാണെങ്കിൽ എന്തായിരിക്കും ഫലം., ശംഖിന്റെയും ആരതിയുടെയും ശബ്ദം രാജ്യം മുഴുവൻ പ്രതിധ്വനിക്കും,  കുടുമ്പാംഗങ്ങ ളെയും കൂട്ടി അമ്പലത്തിൽ പോവുക, എല്ലാ ശനിയാഴ്‌ചയും ഈ രീതിയിൽ സ്ഥിരമായി ക്ഷേത്രത്തിൽ എത്തുമ്പോൾ, അയൽപക്കത്തുള്ളവർ തന്നെ നിങ്ങളെയും കാണും, അറിയും, നിങ്ങളുടെ ബന്ധം വർദ്ധിക്കും അപ്പോൾ നിങ്ങൾ പരസ്പരം സന്തോഷത്തിലും ദുഃഖത്തിലും പങ്കുചേരും, അതുപോലെ നാമെല്ലാവരും ഐക്യത്തിന്റെ നൂലിൽ ബന്ധിതരാകും.
***

Sandya Vandanam

സന്ധ്യാവന്ദനം 🙏

നളിനശരന്‍ തന്‍ ‍ തിരുവുടലഴകൊടു
നയനം തന്നിലരിച്ചവനേ ജയ
നരകാന്തക ജയ നരപാലക ജയ
ഗിരിജാവരജയ ശിവശങ്കര ജയ

മതികലചൂടും പിരിജട തന്നില്‍
സുരനദി ചേര്‍ത്തൊരു പരമ വിഭോ ജയ
നരകാന്തക ജയ നരപാലക ജയ
ഗിരിജാവരജയ ശിവശങ്കര ജയ

ശില്‍പ്പം കോലിന മാനും മഴുവും
തൃക്കൈ തന്നിലേടുത്തവനേ ജയ
നരകാന്തക ജയ നരപാലക ജയ
ഗിരിജാവരജയ ശിവശങ്കര ജയ

വാമതൃത്തുട തന്മേലഴകൊടു
പാര്‍വ്വതിയെക്കുടി വച്ചവനേ ജയ
നരകാന്തക ജയ നരപാലക ജയ
ഗിരിജാവരജയ ശിവശങ്കര ജയ

യമപുരമഴകൊടു ത്രിപുരാദികളെ
പരിചൊടു ചേര്‍ത്തൊരു പരമവിഭോ ജയ
നരകാന്തക ജയ നരപാലക ജയ
ഗിരിജാവരജയ ശിവശങ്കര ജയ

ഓം ശിവായ നമഃ

        🪔ശുഭസന്ധ്യ🪔 


പൂന്താനം ഇല്ലം


Guruvayoor
 
പൂന്താനം ഇല്ലം


ഗുരുവയൂരപ്പൻ്റെ പരമഭക്തനായ കവി പൂന്താനത്തെക്കുറിച്ച് കേൾക്കാതവരുണ്ടാകില്ല. നാനൂറ് വർഷത്തിലധികം പഴക്കമുള്ള  ചരിത്രമാണു പൂന്താനം കവിയുടേത്. അദ്ദേഹത്തിൻ്റെ ഇല്ലത്തെക്കുറിച്ചുള്ളതാണ് ഈ വിവരണം.
 
മലപ്പുറം പെരിന്തൽമണ്ണയ്ക്കടുത്തു കീഴാറ്റൂരിൽ ആണ് പൂന്താനം ഇല്ലം . 500വര്ഷങ്ങള്ക്കു മേൽ പഴക്കമുള്ള ഇല്ലം അവകാശികൾ ഇല്ലാതായതോടെ ഗുരുവായൂർ ദേവസ്വം ഏറ്റെടുത്തു.
1547 നും 1640 നും ഇടയിലാണ് പൂന്താനം നമ്പൂതിരി ജീവിച്ചിരുന്നത് എന്ന് കരുതപ്പെടുന്നു. പൂന്താനം എന്നത് ഇല്ലപ്പേരാണ്. അദ്ദേഹത്തിന്റെ യഥാർത്ഥ നാമം എവിടെയും രേഖപെടുത്തപ്പെട്ടിട്ടില്ല. ഇവിടെയിരുന്നാണ് അദ്ദേഹം ജ്ഞാനപ്പാനയും സന്താനഗോപാലവും എല്ലാം രചിച്ചതത്രേ.

ഏറെനാൾ കാത്തിരുന്നുണ്ടായ മകൻ മരണപെട്ട ദുഃഖമാണ് പൂന്താനത്തെ തികഞ്ഞ ഒരു ഗുരുവായൂരപ്പ ഭക്തനാക്കി മാറ്റിയതെന്ന് വിശ്വാസം.

 "ഉണ്ണിക്കണ്ണൻ മനസ്സിൽ കളിക്കുമ്പോൾ 
ഉണ്ണികൾ മറ്റു വേണമോ മക്കളായ്...! "
 
ഈ വരികൾ ആ വേദനയിൽ നിന്നും ജനിച്ചതാവാം.

ഒരുനാൾ ഗുരുവായൂരപ്പൻ വിളിക്കുന്നു എന്ന് പറഞ്ഞു പുറത്തിറങ്ങിയ പൂന്താനം പൊടുന്നനെ അപ്രത്യക്ഷനായി. ഭഗവാൻ അദ്ദേഹത്തെ ഇവിടെനിന്നും ഉടലോടെ സ്വർഗത്തിലേക്ക് കൂട്ടി കൊണ്ട് പോയെന്നും ഇല്ലത്തിനു സമീപമുള്ള ശങ്കരൻ കുന്നിനു മുകളിലേയ്ക്കു കയറിപ്പോയി സ്വർഗാരോഹണം ചെയ്തു എന്നും രണ്ടു തരത്തിൽ വിശ്വസിക്കപ്പെടുന്നു.   

ശാന്ത ഗംഭീരമായ അന്തരീക്ഷത്തിൽ ഏകദേശം 500വർഷങ്ങൾക്കിപ്പുറവും പ്രൗഢിയും തനിമയും ഒട്ടും ചോരാതെ പടിപ്പുരയും പത്തായപ്പുരയും നാലുകെട്ടുമൊക്കെയായി തലയുയർത്തി തന്നെ നിൽക്കുന്നു പൂന്താനം ഇല്ലം. കാലോചിതമായ അറ്റകുറ്റപ്പണികൾ നടത്തി ദേവസ്വം വകുപ്പ് ഇല്ലം വൃത്തിയായി തന്നെ നിലനിർത്തിപ്പോരുന്നു. നാലുകെട്ടും നടുമുറ്റവും വാസ്തു വിദ്യയും ഒക്കെ വിസ്മയിപ്പിക്കുന്നതു തന്നെയാണ്. പൂമുഖത്തോടു ചേർന്നാണ് പൂന്താനം ഉടലോടെ സ്വർഗം പൂകി എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമുള്ളത്. 

നടുമുറ്റത്തോട് ചേർന്ന മണ്ഡപത്തിൽ പൂന്താനത്തിന്റെ വലിയൊരു ഛായാചിത്രവും നാലുകെട്ടിനുള്ളിലായി ചുറ്റുമായി ജ്ഞാനപ്പാനയിലെ വരികൾ ഫ്രെയിം ചെയ്തും വച്ചിരിക്കുന്നു. നടുമുറ്റത്തോട് ചേർന്ന് തന്നെ പൂന്താനം പൂജിച്ചിരുന്ന തിരുമാന്ധാം കുന്നിലെ ദേവിയെ കുടിയിരുത്തിയിട്ടുണ്ട് . ഇടുങ്ങിയ മുറികളാണ് ഉള്ളത്. അടുക്കളയിൽ നിന്നും കോരിയെടുക്കാവുന്ന തരത്തിലുള്ള കിണറിൽ ഇപ്പോഴും നല്ല തെളിനീർ നിറഞ്ഞു കിടക്കുന്നു. ഇടുങ്ങിയ കുത്തനെയുള്ള കോണിപ്പടികൾ കയറി മുകളിലെത്തുമ്പോൾ നേരെ മുന്നിൽ കൊത്തു പണികളോട് കൂടിയ ജാലകവും ഒരു മേശയും കാണാം. ഒരേ സമയം മേശയായും ജാലകത്തിന്റെ മൂടിയായും ഉപയോഗിക്കാവുന്ന തരത്തിലുള്ള നിർമിതി അക്കാലത്തെ ഒരു വിസ്മയം ആയി തന്നെ കണക്കാക്കേണ്ടിയിരിക്കുന്നു.
 
***

ചിന്താ പ്രഭാതം


 ചിന്താ പ്രഭാതം

ചില കാര്യങ്ങൾ കണ്ടില്ലെന്നു നടിച്ചാൽ,ചിലത് കേൾക്കില്ലെന്നു വിചാരിച്ചാൽ, ചിലയിടങ്ങളിൽ മൗനം പാലിച്ചിരുന്നാൽ ജീവിതം മനോഹരമാകും. നമ്മുടെ മനോനില മാറ്റുന്ന പ്രകോപനപരമായ സാഹചര്യങ്ങളിൽ ഇവ പാലിച്ചാൽ ജീവിത വിജയവും സുനിശ്ചിതം.

ഈശ്വര കൃപയും സമര്‍പ്പണവും

ഭീമന്‍ ഏകനായി കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് ഭീമന്‍ ദൂരത്ത് ഗര്‍ഭിണിയായ ഒരു മാന്‍ നില്‍ക്കുന്നതു കണ്ടു. ഭീമനെക്കണ്ട് പേടിച്ചരണ്ട മാന്‍ നാലുദിക്കുകളിലേക്കും നോക്കിയിട്ട് അനങ്ങാതെ നിന്നു. ഭീമന്‍ ചുറ്റും നോക്കിയപ്പോള്‍ അതിന്റെ കാരണം മനസ്സിലായി. മാനിന്റെ മുന്‍വശത്തായി ഒരു സിംഹം അതിനെ പിടിക്കാനായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പിറകുവശത്ത് ഒരു വേടന്‍ വില്ലുകുലച്ച് അമ്പെയ്യാനായി ഒരുങ്ങിനില്‍ക്കുന്നു. വേടനെ കണ്ടതുകൊണ്ടാണ് സിംഹം മുന്നോട്ടുവരാതിരുന്നത്. വലതുവശത്ത് അതിശക്തമായി ഒഴുകുന്ന നദി, മറുവശത്ത് ആളിക്കത്തുന്ന കാട്ടുതീ. മാനിനു നാലുചുറ്റും ആപത്തു മാത്രം.

ആ മാന്‍പേടയുടെ ദയനീയാവസ്ഥ കണ്ട് ഭീമന്റെ മനസ്സലിഞ്ഞു. എന്നാല്‍ ഭീമന്‍ നിസ്സഹായനായിരുന്നു. വേടനെ ഓടിക്കാന്‍ ശ്രമിച്ചാല്‍ അതുകണ്ട് മാന്‍ പേടിച്ചോടി സിംഹത്തിന്റെ വായില്‍ചെന്നുചാടും. കാട്ടുതീ അണയ്ക്കാമെന്നുവെച്ചാല്‍ മാന്‍ നദിയിലേക്കു ചാടി ഒഴുക്കില്‍പ്പെട്ടുമരിക്കും. മാനിനെ രക്ഷിക്കാന്‍ ഒരു മാര്‍ഗവും കാണാതെ ഭീമന്‍ ഒടുവില്‍ ഈശ്വരനെ വിളിച്ച്, ”ഭഗവാനേ, ഞാന്‍ തികച്ചും നിസ്സഹായനാണ്. ഈ മാനിനെ രക്ഷിക്കാന്‍ അവിടത്തേക്കു മാത്രമേ സാധിക്കൂ. അവിടുന്നുതന്നെ അതിനെ രക്ഷിക്കണേ” എന്നു പ്രാര്‍ഥിച്ചു.

അടുത്തനിമിഷം മാനത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി, ഭയങ്കരമായി ഇടിവെട്ടി. തുടര്‍ന്ന് അതിശക്തമായ മഴപെയ്തുതുടങ്ങി. ഇടിമിന്നലേറ്റ് വേടന്‍ ബോധംകെട്ടുവീണു. മഴയില്‍ കാട്ടുതീയണഞ്ഞു, സിംഹം ഭയന്നോടിപ്പോയി. ആപത്തെല്ലാമൊഴിഞ്ഞതോടെ മാന്‍പേടയും ഓടിരക്ഷപ്പെട്ടു. ഇതെല്ലാം കണ്ടുനിന്ന ഭീമന്‍ അത്ഭുതപരതന്ത്രനായി

നമ്മുടെ കഴിവിന്റെ പരിമിതിയും ഈശ്വരന്റെ അനന്തമായ വൈഭവവും അറിയുമ്പോള്‍ ഈശ്വരകൃപ ഒന്നുമാത്രമേ നമ്മുടെ പ്രയത്‌നങ്ങളെ സഫലമാക്കൂ എന്നു നമുക്ക് ബോധ്യമാകും. ഭീമന്റെ മനസ്സില്‍ മാന്‍പേടയോടുള്ള കാരുണ്യവും ഈശ്വരനോടുള്ള സമര്‍പ്പണവും ഒന്നിച്ചപ്പോഴാണ് ഭീമന്‍ ഈശ്വരകൃപയ്ക്ക് പാത്രമായത്. പ്രയത്‌നവും കാരുണ്യവും സമര്‍പ്പണവും എവിടെ ഒന്നിക്കുന്നുവോ അവിടെ ഈശ്വരന്‍ തീര്‍ച്ചയായും കൃപ ചൊരിയുന്നു.
***

അനന്ത ചതുർദശി

മലയാളം കലണ്ടർ അനുസരിച്ച്, ശകവർഷത്തിൽ എല്ലാ വർഷവും ഭാദ്രപദ മാസത്തിലെ ശുക്ല പക്ഷത്തിലെ ചതുർദശി തീയതിയിലാണ്  ( തമ്പർ 9,2022 ) ചതുർദശി ഉത്സവം ആഘോഷിക്കുന്നത്. അനന്ത് ചതുർദശി പലയിടത്തും അനന്ത് ചൗദാസ് എന്നും അറിയപ്പെടുന്നു. ഈ ദിവസം ഭഗവാൻ വിഷ്ണുവിന്റെ അനന്തമായ രൂപങ്ങളെ ആരാധിക്കുന്നതിനായാണ് ഇത് സമർപ്പിച്ചിരിക്കുന്നത്. 

 ഹിന്ദുമതത്തിൽ അനന്ത ചതുർദശിയുടെ പ്രാധാന്യം കൂടുതൽ വർദ്ധിക്കുന്നു, കാരണം ഈ ദിവസം പത്ത് ദിവസത്തെ ഗണേശോത്സവം അവസാനിക്കുകയും ശ്രീ ഗണേശൻ്റെ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുകയും ചെയ്യുന്നു. ഈ വർഷം അനന്ത ചതുർദശി ഉത്സവം 2022 സെപ്റ്റംബർ 9 വെള്ളിയാഴ്ച ആഘോഷിക്കും. 

 ഭാദ്രപദ അനന്തചതുർദശി 
തിഥി ആരംഭിക്കുന്നത് - 
സെപ്റ്റംബർ 08 വ്യാഴാഴ്ച 09:02 മിനിറ്റിനും, അവസാനിക്കുന്നത് -
സെപ്റ്റംബർ 09 ( ഇന്ന് വൈകുന്നേരം 06:07 മിനിറ്റിനും J

 ഉദയതിഥി പ്രകാരം അനന്ത ചതുർദശി സെപ്റ്റംബർ 09 ന് ആഘോഷിക്കും.

ഏവർക്കും ശ്രീ ഗുരുവായൂരപ്പന്റെയും,ശ്രീ ഗണപതി ഭഗവാൻ്റെയും അനുഗ്രഹമുണ്ടാകട്ടെ !

ഹരി ഓം🙏
***

ഭജഗോവിന്ദം (മോഹമുദ്ഗരം) 20



ശ്ളോകം : 20

 (ഈ ശ്ളോകം രചിച്ചത് ശങ്കരാചാര്യരുടെ ശിഷ്യന്മാരിൽ ഒരാളായ ദൃഡഭക്തൻ ആണു.)

"ഭഗവത്ഗീതാ കിഞ്ചിദധീതാ

ഗംഗാജലലവകണികാ പീതാ

സകൃദപി യേന മുരാരി സമര്‍ച്ചാ

ക്രിയതേ തസ്യ യമേന ന ചര്‍ച്ച."

ഭഗവത് ഗീത കുറച്ചെങ്കിലും പഠിച്ചിട്ടുള്ളവർ, ഗംഗാജലം കുറച്ചെങ്കിലും പാനം ചെയ്തവർ, മുരാരിയെ ക്രൃഷ്ണനെ) ഒരിക്കലെങ്കിലും ശരിയായി പൂജിച്ചിട്ടുള്ളവർ - അങ്ങനെയുള്ളവരെക്കുറിച്ച് യമൻ ചർച്ച ചെയ്യുകയേ ഇല്ല. 

സമസ്ത വേദാർത്ഥ സാരസംഗ്രഹം ആയിട്ടാണ് ശങ്കരാചാര്യർ ഗീതയെ വ്യാഖ്യാനിക്കുന്നത്. ഭജഗോവിന്ദത്തിൽ ഗീത അൽപമെങ്കിലും പാരായണം ചെയ്യണമെന്ന് ഉദ്ദേശിക്കുന്നു. ഗീത പൂർണമായും സ്വായത്തമാക്കണം എന്നില്ല. അല്പമെങ്കിലും, ഒരു വരിയെങ്കിലും വായിക്കുക. അതൊരുപക്ഷേ അത്മോർജ്ജത്തെ ഉണർത്തിയേക്കാം. 

മഹാഭാരതവും വേദങ്ങളും തൂക്കി നോക്കിയപ്പോൾ മഹാഭാരതം തുലാസിൽ താഴ്ന്നുനിന്നത്രേ! ഭാരതത്തിൽ ഗീത ഉൾപ്പെട്ടതുകൊണ്ടാണ് ഈ ഭാരത്തിന് കാരണമെന്നാണ് യാഥാസ്ഥിതിക വാദം.

പരമ്പരാഗതമായി ഗംഗയെ പുണ്യനദിയായാണ് കണ്ടുവരുന്നത്. ഗംഗ എല്ലാ പാപങ്ങളെയും കഴുകിക്കളയുന്നു എന്നാണു് വിശ്വാസം. ഈ പുണ്യജലത്തിൻ്റെ ഒരു കണിക നിഷാദജന്മത്തിൽ നിന്നും ആനന്ദ ജന്മത്തിലേക്ക് ഒരാളെ പരിവർത്തനം ചെയ്യുന്നു. 

ഭജനം ഇന്ദ്രിയ നിഗ്രഹങ്ങൾക്ക് കാരണമാവുന്നു. ഇനിയനിഗ്രഹം മനസ്സിലെ കുറഞ്ഞ തടാകമാകുന്നു. മനസ്സിൽ പുണ്യം നിറക്കാനുള്ള ഉപാധിയാണ് മുരാരി ഭജനം. മുരാരി എന്നാൽ മുരൻ്റെ ശത്രു, ശ്രീകൃഷ്ണൻ.

 ഇപ്രകാരം ഭഗവത് ഗീതാപാരായണവും ഗംഗാജലപാനവും മുരാരി സേവയും മരണഭയത്തിൽ നിന്നും രക്ഷനേടാനുള്ള ഉപാധിയാണന്ന് ഭജഗോവിന്ദം നമ്മെ ഉപദേശിക്കുന്നു. 

        ഓം ഹരി ഗോവിന്ദായ നമ:

 ***