Keyman for Malayalam Typing

ഭജഗോവിന്ദം(മോഹമുദ്ഗരം ) ശ്ലോകം 3

ശ്രീശങ്കരാചാര്യ_വിരചിത_ഭജഗോവിന്ദം/മോഹമുദ്ഗരം.
ശ്ലോകം_3 

നാരീ സ്തനഭര നാഭീ ദേശം
ദൃഷ്ട്വാ മാ ഗാ മോഹാവേശം
ഏതന്‍ ‍മാംസവസാദി വികാരം
മനസി വിചിന്തയ വാരം വാരം. 3

സ്ത്രീകളുടെ സ്തനങ്ങളെയും നാഭീപ്രദേശത്തെയും കണ്ട് മോഹാവേശം അരുത്. ശരീരത്തിലെ മറ്റ് അവയവങ്ങള്‍ പോലെ തന്നെ മംസത്തിന്റെയും കൊഴുപ്പിന്റെയും പരിണാമം മാത്രമാണവ എന്ന‌് നിരന്തരം മനസ്സില്‍ ചിന്തിക്കുക. ആയതിനാല്‍ സ്ത്രീകളുടെ സ്തന ഭാരവും, പുക്കിള്‍കൊടിയും മറ്റും കാണുമ്പോള്‍ വികാര വിവശനാകുകയോ അതേകുറിച്ച് പേര്‍ത്തും പേര്‍ത്തും ചിന്തിച്ച് അവയില്‍ മോഹാവേശനാകുകയോ ചെയ്യരുത്. അത് നിന്റെ സമയം പാഴാക്കല്‍ മാത്രമാണ്.

ശരീരത്തോടുള്ള മനുഷ്യൻ്റെ അടങ്ങാത്ത കാമനകൾ യാഥാർഥ്യത്തിൽ നിന്നും അവരെ പിന്നോട്ട് നയിക്കുന്നു. ധനവും കാമവുമാണ് മനുഷ്യ ജന്മത്തെ നിഷാദജന്മം ആക്കിത്തീർക്കുന്നത്. അതുകൊണ്ട് ആദ്യം ധനാഗമതൃഷ്ണയെ ത്യജിക്കാൻ ഉപദേശിക്കുകയും അനന്തരം ഭോഗതൃഷ്ണയെ പരിത്യജിക്കാനുള്ള മാർഗ്ഗത്തെ നിർണയിക്കുകയും ചെയ്യുന്നു. രൂപമുള്ളതാണ് ശരീരം. രൂപമുള്ള എല്ലാത്തിനും നാശം ഉണ്ടന്നിരിക്കെ ശരീരത്തിനും നാശമുണ്ട്. അഴുകിപ്പോകുന്ന വസ്തുവിനോടുള്ള അമിതാസക്തി ഭ്രാന്താണ്. അത്തരം ഭ്രാന്തുകൾ ദൈവികമായ എല്ലാ തലങ്ങളെയും ഇല്ലാതാക്കുന്നു. 

ഇപ്രകാരം ശരീരം ഒരു തടസ്സമായും മോഹവസ്തുവായും വഴികളിൽ പ്രത്യക്ഷപ്പെട്ടേക്കാം. ആ പ്രത്യക്ഷപ്പെടലിനെ ഇല്ലാതാക്കാനാണ് ശരീരത്തിൻ്റെ വ്യർത്ഥതയെ അഥവാ നശ്വരതയെ ഭജഗോവിന്ദം വിവരിക്കുന്നത്. പുരുഷന്മാരോട് മാത്രമുള്ള ഉപദേശമായിട്ട് ഈ സ്തോത്രത്തെ കാണാനാകില്ല. മറിച്ച് സ്ത്രീകൾക്ക് പുരുഷന്മാരോടുള്ള അഭിനിവേശവും മോഹാവേശം തന്നെയാണ്. സ്ത്രീ പുരുഷ ബന്ധവും ആകർഷണവും സന്താനോൽപാദനവുമൊക്കെ പ്രകൃതി അധിഷ്ഠിതമാണ്. അവയില്ലങ്കിൽ മനുഷ്യവംശം അറ്റുപോകും. എന്നാൽ കാമമാണ് ദാമ്പത്യം എന്ന ധാരണ കുടുംബ ബന്ധത്തെയും പ്രകൃതി നിയമത്തെയും തെറ്റിക്കുന്ന ഒന്നാണ്. അതു കൊണ്ട് മാനസി വി ചിന്തയായ വാരം വാരം എന്ന് ഭജഗോവിന്ദം വിവരിക്കുന്നത്. നിരന്തരം ചിന്തിച്ച്, കാര്യാവഗാഹം നേടി, നശ്വരമാണ് ശരീരം എന്ന് മനസ്സിലാക്കി പാവനമായ ജീവിതത്തെ പുൽകാൻ ഗോവിന്ദഭജനം നമ്മെ പ്രേരിപ്പിക്കുന്നു. ആ പ്രേരണ തന്നെ ജീവിതത്തിൻ്റെ സൂക്ഷ്മ സാഫല്യവും.

   🙏

ഭജഗോവിന്ദം ( മോഹമുദ്ഗരം) ശ്ലോകം_2


 ശ്രീ_ശങ്കരാചാര്യ_വിരചിത_ഭജഗോവിന്ദം / മോഹമുദ്ഗരം

ശ്ലോകം_2 

മൂഢഃ ജഹീഹി ധനാഗമ തൃഷ്ണാം
കുരു സദ്‌ ബുദ്ധിം മനസി വിതൃഷ്ണാം
യല്ലഭസേ നിജ കര്‍മ്മോപാത്തം
വിത്തം തേന വിനോദയ ചിത്തം 2

അല്ലയോ മൂഡാത്മാവേ, നീ നിന്റെ ഭൗതിക ലാഭങ്ങളിലുള്ള അന്ധമായ ആഗ്രഹത്തെ ഉപേക്ഷിച്ച്, ധനം ആര്‍ജ്ജിക്കുവാനുള്ള അമിതമായ ആഗ്രഹത്തില്‍ നിന്റെ സദ്‌ബുദ്ധിയെ മറക്കാതിരിക്കുക. നിന്റെ കര്‍മ്മം കൊണ്ടും ധര്‍മ്മം കൊണ്ടും നേടുന്ന സമ്പത്തില്‍ മാത്രം സന്തോഷിക്കുക. അതുകൊണ്ട് സംത്യപ്‌തനാകുക. ധനത്തോടുള്ള അത്യാഗ്രഹത്താല്‍, അതിനു പിന്നാലെ പോയി നിന്റെ സന്തോഷം നശിപ്പിക്കാതിരിക്കുക. ധനം ആണ് മനുഷ്യന് സന്തോഷം പ്രദാനം ചെയ്യുന്നത് എന്നത് നിന്റെ മൂഢമായ ധാരണ മാത്രമാണ്.

ആനന്ദമാണ് ഓരോ ജീവജാലങ്ങളും തേടിക്കൊണ്ടിരിക്കുന്നത്. മനസ്സിനെ ആനന്ദിപ്പിക്കാനുള്ള മാർഗത്തിനു വേണ്ടി ഓരോരുത്തരും കർമ്മം ചെയ്യുന്നു. സമ്പത്താണ് സന്തോഷം തരുന്നത് എന്ന തെറ്റിദ്ധാരണയിൽ പലരും അത് നേടുന്നതിനായി നെട്ടോട്ടമോടുന്നു. ധനം ആഗ്രഹങ്ങളെ വർദ്ധിപ്പിക്കുന്നു. ഇവിടെ 'ധനാഗമ' എന്ന പദംകൊണ്ട് മേൽ സൂചിപ്പിച്ച എല്ലാ വിധത്തിലുള്ള സമ്പത്തുകളും ആഗ്രഹങ്ങളും ഉൾപ്പെടും. 

കഠോപനിഷത്ത് ഇക്കാരും വ്യക്തമായി വിലയിരുത്തുന്നുണ്ട്:
' അതിനാൽ മനസ്സിനെ സദ്ബുദ്ധിയിൽ ഉറപ്പിക്കാൻ ഭജഗോവിന്ദം ഉപദേശിക്കുന്നു.

ഈശാവാസ്യോപനിഷത്തിൻ്റെ ആദ്യ മന്ത്രം അവസാനിക്കുന്നത് 'മാ ഗൃധ കസ്യ സ്വിദ്ധനം' എന്നാണ്. മറ്റുള്ളവരുടെ സമ്പത്ത് ആഗ്രഹിക്കരുത്. 

സത്കർമങ്ങൾ സദ്ബുദ്ധിയെ ഉണർത്തുന്നു. സദ്ബുദ്ധിസഭ്ചിത്തത്തിലേക്ക് നയിക്കുന്നു. അതിനുള്ള മാർഗ്ഗമത്രേ ഭജഗോവിന്ദഭജനം. അതിനു വേണ്ടത് നിഷ്കാമ കർമമാണ്. എല്ലാ കർമ്മങ്ങൾക്കും ഫലമുണ്ട്. ഇച്ഛിക്കാതെ തന്നെ സദ്കർമം ചെയ്താൽ ഫലം കിട്ടുന്നു. അതിനാൽ സദ്കർമങ്ങൾ ചെയ്യുകയും തത്ഫലംകൊണ്ട് മനസ്സിനെ ആനന്ദപ്രദമാക്കുകയും ചെയ്യുക. ഹേ മൂഢാ….. ഫലാസത്തിയില്ലാത്ത ചിത്തത്തെ ആനന്ദിപ്പിക്കുക. ആനന്ദിക്കുക.

🙏


നെറ്റിയിൽ ചന്ദനം വിഭൂതി


നെറ്റിയിൽ ചന്ദനം വിഭൂതി എന്നിവയെക്കുറിച്ച് ചില ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും.

1. ശൈവമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?

       ഭസ്മം

2. വൈഷ്ണവമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?

         ചന്ദനം

3. ശാക്തമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?

        കുങ്കുമം

4. മൂന്ന് (3) എണ്ണത്തിലുള്ള ഭസ്മകുറി തൊടുവാൻ ആർക്കാണ് അധികാരമുള്ളത്?

         സന്ന്യാസി

5. ഭസ്മം തൊടേണ്ടത് എങ്ങിനെയാണ്?

         നെറ്റിക്ക് കുറുകെയായി

6. ചന്ദനം തൊടേണ്ടത് എങ്ങിനെയാണ്?

        നെറ്റിക്ക് ലംബമായി

7. ദേവീ സ്വരൂപമായ കുങ്കുമം എങ്ങിനെയാണ് തൊടേണ്ടത്?

        പുരികങ്ങൾക്ക് മദ്ധ്യേ വൃത്താകൃതിയിൽ

8. ചന്ദനം തൊടേണ്ട വിരൽ ഏതാണ്?

        മോതിരവിരൽ

9. കുങ്കുമം തൊടേണ്ട വിരൽ ഏതാണ്?

         നടുവിരൽ

10. ചന്ദനം കുങ്കുമം ഭസ്മം ഇവ മൂന്നും കൂടി തൊടുന്നത് എന്തിന്റെ പ്രതീകമാണ്?

        ത്രിപുരസുന്ദരിയുടെ

11. ഭസ്മത്തിന് പറയുന്ന മറ്റൊരു പേരെന്ത്?

         വിഭൂതി

12. ഭസ്മം നനച്ചു തൊടേണ്ടത് ഏത് സമയത്താണ്?

         രാവിലെ

13. ഭസ്മം നനക്കാതെ തൊടേണ്ടത് ഏത് സമയത്താണ്?

        വൈകുന്നേരം

14. കുങ്കുമം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്?

         ദുർഗ്ഗയുടെ

15. ചന്ദനം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്?

        വിഷ്ണുവിന്റെ

16. ഭസ്മം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്?

         ശിവന്റെ

17. ത്രിവിധ ഭസ്മങ്ങൾ ഏതെല്ലാം?

         ശാന്തികം, പൗഷ്ടികം, കാമദം

18. ഭസ്മം തൊടേണ്ടത് നെറ്റിയുടെ ഏത് ഭാഗത്ത് നിന്നാരംഭിക്കണം?

        ഇടതു വശത്തുനിന്ന്

19. ഏതിന്റെ പ്രതീകമായാണ് ചന്ദനക്കുറി മുകളിലേയ്ക്ക് അണിയുന്നത്?

         സുഷ്മനാ നാഡിയുടെ

20. ചന്ദനക്കുറി തൊടുന്നതിന് വൈഷ്ണവർ പറയുന്ന ഒരു പേരെന്ത്?

        ഊർദ്ധപുണ്ഡ്രം

21. കുങ്കുമം ഭസ്മക്കുറിയോട് ചേർന്ന് തൊടുന്നത് എന്തിന്റെ പ്രതീകമാണ്?

        ശിവശാക്ത്യാത്മകം

22. കുങ്കുമം ചന്ദനക്കുറിയോട് ചേർന്ന് തൊടുന്നത് എന്തിന്റെ പ്രതീകമാണ്?

         വിഷ്ണുമായാ പ്രതീകം

23. തിലകധാരണം വഴി ഷഡ്-ചക്രങ്ങളിൽ ഏത് ചക്രത്തിലാണ് ഉണർവേകുന്നത്?

         ആജ്ഞാചക്രത്തിന്

പലരും ചന്ദനം ഭസ്മം, കുങ്കുമം ഇവ തൊടുന്നവരാണല്ലൊ, അതു കൊണ്ട് ഇതിൽ പറഞ്ഞ സംഗതികൾ പൊതു അറിവായിട്ട് വേണം വീക്ഷിക്കാൻ.

🙏🙏🙏



 

VishukkaNi

വിഷുക്കണിക്ക് ഒരുക്കേണ്ട ദ്രവ്യങ്ങൾ
(പൊതു അറിവിലേക്ക് )

1.നിലവിളക്ക്   
2. ഓട്ടുരുളി  
3. ഉണക്കലരി  
4. നെല്ല്  
5.നാളികേരം  
6.സ്വർണ്ണ നിറമുള്ള കണിവെള്ളരി  
7. ചക്ക 
8. മാങ്ങ, മാമ്പഴം  
9. കദളിപ്പഴം  
10.വാൽക്കണ്ണാടി (ആറന്മുളലോഹകണ്ണാടി)
11.കൃഷ്ണവിഗ്രഹം  
12.കണിക്കൊന്ന പൂവ്  
13. എള്ളെണ്ണ (വിളക്കെണ്ണ പാടില്ല ) 
14.തിരി  
15. കോടിമുണ്ട് 
16. ഗ്രന്ഥം
17.നാണയങ്ങൾ
18.സ്വർണ്ണം  
19. കുങ്കുമം  
20. കണ്മഷി  
21. വെറ്റില  
22. അടക്ക  
23. ഓട്ടുകിണ്ടി  
24. വെള്ളം

വിഷുക്കണി എങ്ങനെ ഒരുക്കാം?

> കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്. പ്രാദേശികമായി ചില ഭേദഗതികൾ ഉണ്ടാകാം.

> ഓരോ വസ്‌തുവും സത്വ, രജോ,തമോ ഗുണമുള്ളവയാണ്.കണി യൊരുക്കാൻ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ. തേച്ചുവൃത്തിയാക്കിയ നിലവിളക്കേ ഉപയോഗിക്കാവു.

> ഓട്ടുരുളിയിൽ കണിയൊരുക്കണം. ഉരുളി തേച്ചു വൃത്തിയാക്കണം. ഉണക്കലരിയും നെല്ലും ചേർത്തു പകുതിയോളം നിറയ്‌ക്കുക. ഇതിൽ നാളികേരമുറി വയ്ക്കണം. നാളികേരമുറിയിൽ എണ്ണനിറച്ച് തിരിയിട്ടു കത്തിക്കുന്ന പതിവു ചിലയിടങ്ങളിൽ ഉണ്ട്.

> സ്വർണവർണത്തിലുള്ള കണിവെള്ളരി ഇതിനൊപ്പം വയ്‌ക്കണം. ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് പിന്നീട് വയ് ക്കേണ്ടത്.

> ചക്ക ഗണപതിയുടെ ഇഷ്‌ടഭക്ഷണമാണെന്നു വിശ്വാസം. മാങ്ങ സുബ്രഹ്‌മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്. ഇത്രയുമായാൽ വാൽക്കണ്ണാടി വയ്‌ക്കാം. ഭഗവതിയുടെ സ്‌ഥാനമാണു വാൽക്കണ്ണാടിക്ക്. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാൻകൂടിയാണിത്. ദൈവത്തിനൊപ്പം സ്വത്വവും അറിയുക എന്നും സങ്കൽപമുണ്ട്.

> കൃഷ്‌ണ വിഗ്രഹം ഇതിനടുത്തുവയ്‌ക്കാം. എന്നാൽ ദീപപ്രഭ -മൂലമുള്ള ഒരു നിഴലും വിഗ്രഹത്തിൽ പതിക്കരുത്.

> തൊട്ടടുത്തു താലത്തിൽ കോടിമുണ്ടും ഗ്രന്ഥവും നാണയത്തുട്ടുകളും സ്വർണവും വയ്ക്കണം. കുങ്കുമച്ചെപ്പും കണ്മഷിക്കൂട്ടും ഇതിനൊപ്പം വയ്‌ക്കുന്നവരുണ്ട്. നാണയത്തുട്ടുകൾ വെറ്റിലയ്‌ക്കും പാക്കിനു മൊപ്പം വേണം വയ്‌ക്കാൻ.

> ലക്ഷ്‌മിയുടെ പ്രതീകമാണു സ്വർണവും നാണയങ്ങളും. ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു.

> പച്ചക്കറി വിത്തുകൾ വയ്‌ക്കുന്നതും നല്ലതാണ്. കണികണ്ടശേഷം ഈ വിത്തുകൾ വിതയ്‌ക്കുന്ന പതിവു ചിലയിടങ്ങളിൽ ഇപ്പോഴുമുണ്ട്.

> ഓട്ടുകിണ്ടിയിൽ വെള്ളം നിറച്ചുവയ്‌ക്കണം. ജീവന്റെയും പ്രപഞ്ചത്തിന്റെയും ആധാരമായ ജലം കണ്ണിൽത്തൊട്ടശേഷമാവണം കണികാണേണ്ടത്.

വിഷു ശുഭാശംസകൾ 🙏
💥💥💥

News report

News related to 
Azhikode
Properties of former MLA's wife attached
The Hindu news report 13 04 2022

The Enforcement Directorate (ED) provisionally attached as- sets worth 25 lakh of Asha Shaji, wife of Indian Union
Muslim League (IUML) leader and former legislator K.M. Shaji, on Tuesday.
The attached assets included a residential property at Vengeri village at Kakkodi on
the outskirts of Kozhikode city. The action was taken under the Prevention of Money Laundering Act, a press release said
here.
The case was that Mr. Shaji had accepted a bribe of 25 lakh from a teacher on behalf of the school management in 2016.
The teacher was later regularised in a school at Azhikode.
The ED had initiated a money laundering investigation on the basis of an FIR regis-
tered by the Kannur Vigilance and Anti-Corruption Bureau on April 18, 2020.
..

Why Ganapathy Worshipped? 2part

എന്തുകൊണ്ടാണ് ഗണപതി ഭഗവാനെ ഏതൊരു ശുഭകാര്യവും തുടങ്ങുന്നതിനു മുന്പ് പ്രാര്‍ഥിക്കുന്നത്?

മനുഷ്യര്‍ സംസാരിക്കുന്ന ഭാഷ നാദഭാഷയാണ്; എന്നാല്‍ ദേവീ-ദേവന്മാരുടെ ഭാഷ പ്രകാശ ഭാഷയാണ്. മനുഷ്യര്‍ സംസാരിക്കുന്ന നാദഭാഷ ഗണപതിക്ക് മനസ്സിലാക്കാന്‍ കഴിയുന്നതിനാല്‍ ഗണപതി വേഗം പ്രസന്നനാകുന്നു. ഗണപതിക്ക് മനുഷ്യന്റെ നാദഭാഷയെ ദേവീ-ദേവന്മാരുടെ പ്രകാശഭാഷയിലേക്ക് രൂപാന്തരപ്പെടുത്തുവാനുള്ള കഴിവുണ്ട്. അതിനാല്‍ നമ്മുടെ പ്രാര്‍ഥനകള്‍ ഗണപതി നാദഭാഷയില്‍ നിന്ന് പ്രകാശഭാഷയിലേക്ക് രൂപാന്തരപ്പെടുത്തി മറ്റു ദേവീ-ദേവന്മാര്‍ വരെ എത്തിക്കുന്നു.


മൂഷികനും ഗണപതിയും തമ്മിലുള്ള ബന്ധമെന്താണ് ?

മൂഷികന്‍ ഗണപതിയുടെ വാഹനമാണ്. വാഹനം എന്ന വാക്ക് സംസ്‌കൃതത്തിലെ വൃ-വഹ് എന്നതില്‍ നിന്നാണുണ്ടായത്. ഇതിന്റെ അര്‍ഥം വഹിച്ചു കൊണ്ടു പോകുക എന്നാണ്. ദേവീ-ദേവന്മാരുടെ വാഹനം അവരുടെ പ്രവര്‍ത്തിക്ക് അനുസൃതമായി മാറുന്നു. സാധാരണയായി ഗണപതിയുടെ വാഹനം മൂഷികനാണ്; അതായത് ഗണപതിയുടെ കാര്യങ്ങള്‍ക്കായി ആവശ്യമായ ശക്തി മൂഷികനിലാണ് ഉള്ളത്, എന്നാണര്‍ഥം. മൂഷികന്‍ രജോഗുണത്തെ സൂചിപ്പിക്കുന്നു; അതായത് രജോഗുണം ഗണപതിയുടെ നിയന്ത്രണത്തിലാണ് എന്ന കാര്യവും ഇതില്‍ നിന്നും വ്യക്തമാകുന്നു.

ഗണപതി ഭഗവാന്റെ വിഗ്രഹങ്ങള്‍ രണ്ട് തരത്തിലുണ്ട്, ഇടത് വശത്തും വലതു വശത്തും തുമ്പി കൈയുള്ള വിഗ്രഹങ്ങള്‍. അവ രണ്ടും തമ്മില്‍ എന്താണ് വ്യത്യാസം ?

തുമ്പിക്കൈയുടെ ആദ്യത്തെ വളവ് വലതു വശത്തേക്കായിരിക്കുന്ന മൂര്‍ത്തിയെ ദക്ഷിണ മൂര്‍ത്തി അഥവാ ദക്ഷിണാഭിമുഖി മൂര്‍ത്തി എന്നു പറയുന്നു. ദക്ഷിണമെന്നാല്‍ തെക്ക് ദിശ അഥവാ വലതു ഭാഗം. തെക്ക് ദിശ യമലോകത്തേക്ക് നയിക്കുന്നു, എന്നാല്‍ വലതു ഭാഗം സൂര്യനാഡിയുടേതാകുന്നു. ആരാണോ യമലോകദിശയെ ധൈര്യത്തോടെ നേരിടുന്നത്, അവന്‍ ശക്തിശാലിയായിരിക്കും. അതേപോലെ, സൂര്യനാഡി പ്രവര്‍ത്തനക്ഷമമായിട്ടുള്ളവന്‍ തേജസ്വിയുമായിരിക്കും. ഈ രണ്ട് കാരണങ്ങളാല്‍ വലതു ഭാഗത്തേക്ക് തുമ്പി കൈയുള്ള ഗണപതി ശക്തിയുള്ളതാണ്. തെക്ക് ദിശയിലുള്ള യമലോകത്തില്‍ പാപപുണ്യങ്ങളുടെ കണക്കുകള്‍ പരിശോധിക്കുന്നതിനാല്‍ ആ ദിശ നമുക്ക് നല്ലതായി തോന്നുകയില്ല. കര്‍മകാണ്ഡപ്രകാരമുള്ള എല്ലാ നിയമങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ടാണ് ഇത്തരം വിഗ്രഹത്തെ പൂജിക്കേണ്ടത്.

എന്നാല്‍ തുമ്പിക്കൈയുടെ ആദ്യത്തെ വളവ് ഇടതു വശത്തേക്ക് ആയിരിക്കുന്ന വിഗ്രഹത്തെ വാമമുഖി എന്നു പറയുന്നു. വാമം എന്നാല്‍ ഇടതു ഭാഗം, അഥവാ വടക്കു ദിശ. ഇടതു ഭാഗത്തുള്ള ചന്ദ്രനാഡി ശീതളത പകരുന്നു, അതുപോലെ വടക്കുദിശ ആധ്യാത്മിക ഉന്നതിക്ക് അനുയോജ്യവും ആനന്ദദായകവുമാണ്. അതിനാല്‍ വീടുകളില്‍ വാമമുഖി ഗണപതിയെയാണ് കൂടുതലായും പൂജിക്കുന്നത്.

ഓം ഗം ഗണപതയെ നമഃ

കടപ്പാട്: നന്ദകുമാര്‍ കൈമള്‍ (www.HinduJagruti.org)

Why Ganapathy Worshipped? First part



ഗണപതി ഭഗവാനെക്കുറിച്ചുള്ള ചില അധ്യാത്മ-ശാസ്ത്രപരമായ വിവരങ്ങൾ:

ഗണപതി എന്ന വാക്കിൻ്റെ അര്‍ഥമെന്താണ്? 
ഗണ’ എന്നാല്‍ ‘പവിത്രകം’, അതായത് ‘ചൈതന്യത്തിന്റെ കണങ്ങള്‍’ എന്നാണ്; ‘പതി’ എന്നാല്‍ ‘സ്വാമി’, അതായത് ‘കാത്തു രക്ഷിക്കുന്നവന്‍’. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഗണപതി എന്നാല്‍ ‘പവിത്രകങ്ങളുടെ സ്വാമി’ എന്നാണര്‍ഥം.

ചിലര്‍ ഗണപതി ഭഗവാനെ ഉദ്ദേശിച്ച് വക്രതുണ്ഡന്‍, വിനായകന്‍ ഏകദന്തന്‍ എന്നൊക്കെ വിളിക്കാറുണ്ട്. അവയുടെ അര്‍ഥമെന്താണ്? :

1. വക്രതുണ്ഡന്‍ എന്ന വാക്കിന്റെ അക്ഷരാര്‍ഥം ‘വളഞ്ഞ തുന്പിക്കൈ ഉള്ളവന്‍’ എന്നാണ്. വളഞ്ഞ, അതായത് തെറ്റായ മാര്‍ഗത്തിലൂടെ ജീവിക്കുന്നവനെ ശിക്ഷിച്ച് നേരായ മാര്‍ഗത്തിലേക്ക്‌കൊണ്ടുവരുന്നതു കൊണ്ട് ഗണപതിയെ വക്രതുണ്ഡന്‍ എന്ന് വിളിക്കുന്നു.

2. ഏകദന്തന്‍, അതയാത് ഒരു കൊമ്പ് പൂര്‍ണമായും മറ്റൊന്നു മുറിഞ്ഞതായും ഉള്ളതിനാല്‍ ഗണപതിയെ ഈ പേര് വിളിക്കുന്നു. ഒന്ന് എന്ന അക്കം ബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ദന്തീന് എന്നാല്‍ ‘കാണിച്ചു കൊടുക്കുക’ എന്നര്‍ഥം; അതായത് ഏകമായ ബ്രഹ്മത്തിന്റെ അനുഭൂതി നേടാനുള്ള വഴി കാട്ടിക്കൊടുക്കുന്നവന്‍ എന്നാണര്‍ഥം.

3. വിനായകന്‍ എന്നതിന്റെ അര്‍ഥം നായകന്മാരുടെ, അതായത് നേതാക്കന്മാരുടെ വിശേഷതകളെല്ലാം ഉള്ളവന്‍ എന്നാണ്.

4. ലംബോദരന്‍ എന്നതിന്റെ അര്‍ഥം അക്ഷരം പ്രതിയായി പറയുകയാണെങ്കില്‍ ലംബമായ അതായത് വലുതായ ഉദരം (വയറ്) ഉള്ളവന്‍ എന്നാണ്. ഇതിന്റെ ആന്തരാര്‍ഥം എന്തെന്നാല്‍ സര്‍വ ചരാചരങ്ങളും ഗണപതിയില്‍ വസിക്കുന്നു.

എന്തുകൊണ്ടാണ് ഗണപതി ഭഗവാനെ ഏതൊരു ശുഭകാര്യവും തുടങ്ങുന്നതിനു മുന്പ് പ്രാര്‍ഥിക്കുന്നത്? : മനുഷ്യര്‍ സംസാരിക്കുന്ന ഭാഷ നാദഭാഷയാണ്; എന്നാല്‍ ദേവീ-ദേവന്മാരുടെ ഭാഷ പ്രകാശ ഭാഷയാണ്. മനുഷ്യര്‍ സംസാരിക്കുന്ന നാദഭാഷ ഗണപതിക്ക് മനസ്സിലാക്കാന്‍ കഴിയുന്നതിനാല്‍ ഗണപതി വേഗം പ്രസന്നനാകുന്നു. ഗണപതിക്ക് മനുഷ്യന്റെ നാദഭാഷയെ ദേവീ-ദേവന്മാരുടെ പ്രകാശഭാഷയിലേക്ക് രൂപാന്തരപ്പെടുത്തുവാനുള്ള കഴിവുണ്ട്. അതിനാല്‍ നമ്മുടെ പ്രാര്‍ഥനകള്‍ ഗണപതി നാദഭാഷയില്‍ നിന്ന് പ്രകാശഭാഷയിലേക്ക് രൂപാന്തരപ്പെടുത്തി മറ്റു ദേവീ-ദേവന്മാര്‍ വരെ എത്തിക്കുന്നു.

മൂഷികനും ഗണപതിയും തമ്മിലുള്ള ബന്ധമെന്താണ് ? : മൂഷികന്‍ ഗണപതിയുടെ വാഹനമാണ്. വാഹനം എന്ന വാക്ക് സംസ്‌കൃതത്തിലെ വൃ-വഹ് എന്നതില്‍ നിന്നാണുണ്ടായത്. ഇതിന്റെ അര്‍ഥം വഹിച്ചു കൊണ്ടു പോകുക എന്നാണ്. ദേവീ-ദേവന്മാരുടെ വാഹനം അവരുടെ പ്രവര്‍ത്തിക്ക് അനുസൃതമായി മാറുന്നു. സാധാരണയായി ഗണപതിയുടെ വാഹനം മൂഷികനാണ്; അതായത് ഗണപതിയുടെ കാര്യങ്ങള്‍ക്കായി ആവശ്യമായ ശക്തി മൂഷികനിലാണ് ഉള്ളത്, എന്നാണര്‍ഥം. മൂഷികന്‍ രജോഗുണത്തെ സൂചിപ്പിക്കുന്നു; അതായത് രജോഗുണം ഗണപതിയുടെ നിയന്ത്രണത്തിലാണ് എന്ന കാര്യവും ഇതില്‍ നിന്നും വ്യക്തമാകുന്നു.

ഗണപതി ഭഗവാന്റെ വിഗ്രഹങ്ങള്‍ രണ്ട് തരത്തിലുണ്ട്, ഇടത് വശത്തും വലതു വശത്തും തുമ്പി കൈയുള്ള വിഗ്രഹങ്ങള്‍. അവ രണ്ടും തമ്മില്‍ എന്താണ് വ്യത്യാസം ?

തുമ്പിക്കൈയുടെ ആദ്യത്തെ വളവ് വലതു വശത്തേക്കായിരിക്കുന്ന മൂര്‍ത്തിയെ ദക്ഷിണ മൂര്‍ത്തി അഥവാ ദക്ഷിണാഭിമുഖി മൂര്‍ത്തി എന്നു പറയുന്നു. ദക്ഷിണമെന്നാല്‍ തെക്ക് ദിശ അഥവാ വലതു ഭാഗം. തെക്ക് ദിശ യമലോകത്തേക്ക് നയിക്കുന്നു, എന്നാല്‍ വലതു ഭാഗം സൂര്യനാഡിയുടേതാകുന്നു. ആരാണോ യമലോകദിശയെ ധൈര്യത്തോടെ നേരിടുന്നത്, അവന്‍ ശക്തിശാലിയായിരിക്കും. അതേപോലെ, സൂര്യനാഡി പ്രവര്‍ത്തനക്ഷമമായിട്ടുള്ളവന്‍ തേജസ്വിയുമായിരിക്കും. ഈ രണ്ട് കാരണങ്ങളാല്‍ വലതു ഭാഗത്തേക്ക് തുമ്പി കൈയുള്ള ഗണപതി ശക്തിയുള്ളതാണ്. തെക്ക് ദിശയിലുള്ള യമലോകത്തില്‍ പാപപുണ്യങ്ങളുടെ കണക്കുകള്‍ പരിശോധിക്കുന്നതിനാല്‍ ആ ദിശ നമുക്ക് നല്ലതായി തോന്നുകയില്ല. കര്‍മകാണ്ഡപ്രകാരമുള്ള എല്ലാ നിയമങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ടാണ് ഇത്തരം വിഗ്രഹത്തെ പൂജിക്കേണ്ടത്.

എന്നാല്‍ തുമ്പിക്കൈയുടെ ആദ്യത്തെ വളവ് ഇടതു വശത്തേക്ക് ആയിരിക്കുന്ന വിഗ്രഹത്തെ വാമമുഖി എന്നു പറയുന്നു. വാമം എന്നാല്‍ ഇടതു ഭാഗം, അഥവാ വടക്കു ദിശ. ഇടതു ഭാഗത്തുള്ള ചന്ദ്രനാഡി ശീതളത പകരുന്നു, അതുപോലെ വടക്കുദിശ ആധ്യാത്മിക ഉന്നതിക്ക് അനുയോജ്യവും ആനന്ദദായകവുമാണ്. അതിനാല്‍ വീടുകളില്‍ വാമമുഖി ഗണപതിയെയാണ് കൂടുതലായും പൂജിക്കുന്നത്. (തുടരും) 

ഓം ഗം ഗണപതയെ നമഃ

കടപ്പാട്: നന്ദകുമാര്‍ കൈമള്‍ (www.HinduJagruti.org)
...

ഭജഗോവിന്ദം (മോഹമുദ്ഗരം) First verse

ശ്രീ ശങ്കരാചാര്യ വിരചിത ഭജഗോവിന്ദം (മോഹമുദ്ഗരം )

ശ്ലോകം 1 

ഭജ ഗോവിന്ദം ഭജ ഗോവിന്ദം
ഗോവിന്ദം ഭജ മൂഢമതേ!
സം‌പ്രാപ്‌തേ സന്നിഹിതേ കാലേ
നഹി നഹി രക്ഷതി ഡുകൃഞ്‌കരണേ -1

(അല്ലയോ മൂഡനായ മനുഷ്യാ, നിന്റെ മരണമടുക്കുന്ന സമയത്ത്, നീ പഠിച്ച വ്യാകരണ നിയമങ്ങളോ, സമ്പാദിച്ച അറിവോ അനുഭവജ്ഞാനങ്ങളോ നിനക്ക് തുണയുണ്ടാവില്ല. അവയ്ക്കൊന്നും മരണമെന്ന സനാതന സത്യത്തില്‍ നിന്നും നിന്നെ രക്ഷിക്കാനുമാവില്ല. അതിനാല്‍ ഇനിയുള്ള കാലമെങ്കിലും നീ മൂഡത ഉപേക്ഷിച്ച് ഈശ്വരനെ ഭജിക്കുക.)

ആരാണ് ഗോവിന്ദ? 'ഗോഭിഃ വിദ്യതേ ഇതി ഗോവിന്ദ ' 
ഉപനിഷത്ത് വാക്യങ്ങളാൽ അറിയപ്പെടുന്നവനാണ് ഗോവിന്ദൻ. ഉപനിഷത്ത് വാക്യങ്ങളാൽ ഉദ്ഘോഷിക്കപ്പെടുന്ന തത്ത്വം പരമാത്മതത്ത്വമാണ്, അഥവാ ബ്രഹ്മതത്ത്വമാണ്. സർവവ്യാപിയായ പരമാത്മാവും ഗോവിന്ദൻ തന്നെ.

'ഡുകൃഞ്കരണേ' എന്ന് വൈയാകരണനായ പാണിനിയുടെ 'സിദ്ധാന്ത കൗമുദിയിലെ' ധാതു പാഠമാണ്. വ്യാകരണസൂത്രം നിരന്തരം ജപിച്ചു നടന്നാൽ മരണഭയത്തിൽനിന്ന് മോചനമില്ല. അതിന് ഭജഗോവിന്ദമാണ് അഥവാ ആത്മതത്ത്വമാണ് ആവശ്യം. നിരന്തര ഭജനത്തിലൂടെ 'ശരീരമല്ല ഞാൻ' എന്ന ബോധമുണരുന്നു. ഈ ബോധം മരണത്തിൽ നിന്നും രോഗങ്ങളിൽ നിന്നും മുക്കതമാക്കുന്നു. ഈ മുക്തി തന്നെയാണ് ഭജഗോവിന്ദത്തിൻ്റെ ആത്യന്തിക ലക്ഷ്യവും..

     ഓം ഹരി ഗോവിന്ദായ നമ :

Courtesy:AravindanNair