Keyman for Malayalam Typing

എന്താണ് മുപ്പത്തി മുക്കോടി ദേവതകൾ?

 


ജീവിതത്തിൽ മാനസികമായും ശാരീരികമായും പല സമ്മർദ്ദങ്ങളു മുണ്ടാകാം. അതിന് ജീവിതത്തിലല്ല മാറ്റം വരുത്തേണ്ടത്. പകരം, നമ്മുടെ പ്രതികരണവും മനോഭാവവും ക്രമീകരിച്ചാൽ നമ്മുടെ ആകുലതകളെ ഇല്ലാതാക്കാം.

എന്താണ് മുപ്പത്തി മുക്കോടി ദേവതകൾ എന്നു പറയുമ്പോൾ ഉദ്ദേശിക്കുന്നത്? അത്രയും ഉപദേവതകൾ ഉണ്ടെന്നാണോ? ആണെന്ന് കരുതിപ്പോകും ആ എണ്ണം കണ്ടാൽ! അതിൽ 'കോടി' എന്ന എണ്ണമാണ് മലയാള അർത്ഥം അറിയുന്നവരെ കുഴക്കുന്നത്. സംസ്കൃതത്തിൽ എണ്ണം എന്ന അർത്ഥമാണ് കോടി എന്ന വാക്കിൻ്റെ അർഥം. അതായത് മുപ്പത്തി മുക്കോടി ദേവന്മാർ അപ്പോൾ വെരും മുപ്പത്തിമൂന്ന് ദേവന്മാർ ആയി. ആത് മുപ്പത്തിമൂന്ന് കർമ്മങ്ങളെയാണ് സൂചിപ്പിക്കുന്നത്‌ എന്നും നാം മനസ്സിലാക്കണം.

എട്ടു വസുക്കളും പതിനൊന്ന് രുദ്രന്മാരും പന്ത്രണ്ട് ആദിത്യന്മാരും ഇന്ദ്രനും പ്രജാപതിയും അടങ്ങുന്നതാണ് ഈ മുപ്പത്തി മൂന്ന്.

എട്ടു വസുക്കൾ ഏതെല്ലാം? അഗ്നി, വായു, പൃഥ്വി, അന്തരീക്ഷം, ആദിത്യൻ, ദ്യോവ്, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവരാൽ ജഗത്-വത്കരിക്കപ്പെട്ടിരിക്കുന്നു..

പതിനൊന്ന് രുദ്രന്മാർ എന്നാൽ പത്തു പ്രാണനുകളും മനസ്സും അടങ്ങിയതാണ്. അവഃ പ്രാണൻ, അപാനൻ, സമാനൻ, ഉദാനൻ, വ്യാനൻ, നാഗൻ, കൂർമൻ, കൃകലൻ, ദേവദത്തൻ, ധനഞ്ജയൻ, മനസ്സ് എന്നിവ.

പന്ത്രണ്ട് ആദിത്യന്മാർ എന്നു പറയുന്നത് ഒരു കൊല്ലവർഷത്തിലെ പന്ത്രണ്ട് മാസങ്ങളെയാണ്. ജീവികളിലെ കർമ ഫലങ്ങളേയും ആയുസ്സിനേയും കൊണ്ടു പോകുന്നു ആദിത്യന്മാർ.

എല്ലാ ജീവനേയും ആദാനം ചെയ്യുന്നതിനാലാണ് ആദിത്യൻ എന്ന നാമം. പിന്നെ ഇന്ദ്രനും പ്രജാപതിയും. ഇന്ദ്രൻ എന്നത് സാങ്കൽപ്പികമായി നമ്മുടെ മനസ്സാണ്. യജ്ഞവും യാഗവുമാണ് പ്രജാപതി. മൂന്നു ലോകങ്ങളെയാണ് മൂന്നു ദേവൻമാരായി പ്രതിപാദിച്ചിരിക്കുന്നത്. പൃഥ്വിയും അഗ്നിയുമാണ് ഒന്നാം ലോകം. അന്തരീക്ഷവും വായുവും രണ്ടാം ലോകം. ദ്യോവും ആദിത്യനും മൂന്നാം ലോകം. അന്നത്തിലും പ്രാണനിലുമായി എല്ലാ ദേവന്മാരും അന്തർഭവിച്ചിരിക്കുന്നു.

🙏🙏🙏

അഭിപ്രായങ്ങളൊന്നുമില്ല: