അദ്ധ്വാനവും പ്രാർഥനയും
നാനാ മതസ്ഥരും പ്രതേകിച്ച് ഹിന്ദു ക്കളും അനുഭവിക്കുന്ന യഥാർത്ഥ പ്രശ്നം സാമ്പത്തിക പിന്നോക്കാവസ്ഥയ്യാണ് എന്നതിൽ സംശയമില്ല, അതിനു പുറമെ കുടുംബ പ്രശ്നങ്ങൾ, പെൺകുടികളുണ്ടെങ്കിൽ അവർക്ക് വേണ്ട സമയത്ത് വിവാഹം ചെയ്തു കൊടുക്കാൻ സാധിക്കാതിരിക്കുക, അല്ലെങ്കിൽ വൈകൽ ഇവയോ അതിനോട് സാമ്യമുള്ള പ്രശ്നങ്ങളൊക്കെ ആണ്. ഇതിന് എന്ത് ചെയ്യണമെന്ന് പലർക്കും അറിയില്ല. അതുകൊണ്ടാണ് ഏറ്റവും കൂടുതൽ ആത്മഹത്യകൾ നമ്മുടെ സമൂഹത്തിൽ നിന്നും ഉണ്ടാകുന്നത്. നല്ലൊരു ശതമാനം ഹിന്ദുക്കളും ഒരു ഡിഗ്രി എടുത്ത ശേഷം പിഎസ് സി ജോലിക്ക് വേണ്ടി വർഷങ്ങൾ ചിലവഴിക്കുന്നവരാണ്. എന്നാൽ എല്ലാവർക്കും അത് കിട്ടുകയുമില്ല വയസും കടന്നു പോകുന്നു. ഇതിന് പരിഹാരം തൊഴിൽ സാധ്യതയുള്ള എന്തെങ്കിലും പഠിക്കുക എന്നത് തന്നെയാണ്. ഡിഗ്രി എടുക്കുന്നവർ കോഴ്സിന്റെ അവസാന വർഷം മുതൽക്കേ പാർട്ട് ടൈമായി psc / ബാങ്ക് കോച്ചിംഗ് തുടങ്ങുകയാണെങ്കിൽ ഡിഗ്രി ലഭിക്കുമ്പോഴേക്കും ടെസ്റ്റുകൾ എഴുതി തുടങ്ങാൻ സാധിക്കുകയും 25 വയസിന് മുൻപേ തൊഴിൽ നേടുവാനും സാധിക്കുന്നു. മറ്റ് മതങ്ങളിലും നമുക്ക് മാതൃകയുണ്ട്. മുസ്ലിം മതസ്ഥർ ചെയ്യുന്നത് പോലെ എന്തെങ്കിലും നല്ല ബിസിനസ് സംരംഭം തുടങ്ങുകയും അത് വളർത്തി എടുക്കുകയും ചെയ്താൽ നമുക്ക് മാത്രമല്ല പത്ത് പേർക്ക് ജോലി കൊടുക്കാനും സാധിക്കും.
നാട്ടിൽ മത്സരിച്ചു തൊഴിൽ നേടി എടുക്കാൻ സാധിക്കില്ല എന്ന് തോന്നുന്നവർ ക്രൈസ്തവ സമുദായം ചെയ്യുന്നത് പോലെ നഴ്സിംഗ്, IT, ഹോട്ടൽ മാനേജ്മെൻ്റ് പോലെ എന്തെങ്കിലും പഠിക്കാൻ ശ്രമിക്കുക. നാട്ടിൽ ജോലി കിട്ടിയില്ലെങ്കിൽ പോലും വിദേശത്തു നല്ല സാധ്യതയാണ് മേൽപ്പറഞ്ഞ കോഴ്സുകൾക്ക് ഉള്ളത്. ഹെൽത്ത് വർക്കേർസിന് വിദേശ രാജ്യങ്ങളിൽ നല്ല ശമ്പളത്തിൽ ജോലി ചെയ്യാനുള്ള സാഹചര്യം ഇന്നുണ്ട്. അവരുടെ ജീവിത പങ്കാളിക്കും അവിടെ ജോലി കിട്ടും എന്നതിനാൽ പെൺകുടികൾക്കും ആൺകുട്ടികൾക്കും ഇത് വളരെ സഹായകരമാണ്. അത് മാത്രമല്ല കേന്ദ്ര സർക്കാർ കൂടുതൽ ഐയിംസ് ആശുപത്രി (AIIMS) തുടങ്ങിയതോടെ നഴ്സിംഗ് ഓഫീസർമാർക്ക് നല്ല സാധ്യതകളാണ് ഇന്ത്യയിലും ഉണ്ടായിരിക്കുന്നതാണ്. ഇത്തരം മാർഗങ്ങളിലൂടെ ഒക്കെ നമുക്ക് മെച്ചപ്പെട്ട ജീവിതനിലവാരം, സാമ്പത്തിക സ്ഥിതി എന്നിവ കൈവരിക്കാൻ സാധിക്കും.
വിവാഹം നിശ്ചയിക്കുമ്പോൾ തന്നെ പരസ്പരം തുറന്നു സംസാരിച്ചു നമ്മളെ മനസിലാക്കുന്ന ഒരു ജീവിത പങ്കാളിയെ കണ്ടെത്താൻ സാധിച്ചാൽ അത് വലിയ കാര്യമാണ്. ഇത് പിന്നീടുള്ള പ്രശ്നങ്ങൾ കുറയ്ക്കും. ചില പൊരുത്തങ്ങൾ ഇതിന് സഹായിക്കുമെന്ന് പറയപ്പെടുന്നു. അതുപോലെ തന്നെ പ്രധാനമാണ് ലൈംഗികതയെപ്പറ്റി ശാസ്ത്രീയ വിജ്ഞാനം നേടുക, എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ മടി വിചാരിക്കാതെ ഡോക്ടറെ കണ്ട് പരിഹരിക്കുക എന്നതും. നല്ല പുസ്തകങ്ങൾ വായിക്കുക, വിദഗ്ദർ നയിക്കുന്ന വിവാഹ പൂർവ കൗൺസിലിംലിൽ പങ്കെടുക്കുക എന്നിവ ഉചിതമാണ്. ഇതിനുള്ള സാഹചര്യം മുതിർന്നവർ ഉണ്ടാക്കി കൊടുക്കേണ്ടതാണ്.
കുടുംബത്തിൽ എല്ലാ പ്രശ്നങ്ങളും പരസ്പരം ചർച്ച ചെയ്തു പരിഹരിക്കാൻ . ആവശ്യം വന്നാൽ നല്ല കൗൺസിലിംഗ് എടുക്കുക. ധാരാളം പഴങ്ങളും പച്ചക്കറികളും പരിപ്പുവര്ഗങ്ങളും അടങ്ങിയ ഉപ്പും പഞ്ചസാരയും കൊഴുപ്പും എണ്ണയും അന്നജവും കുറഞ്ഞ ആരോഗ്യകരമായ ഭക്ഷണം, ചിട്ടയായ വ്യായാമം, നല്ല ഉറക്കം എന്നിവ ഏതു പ്രായക്കാർക്കും ശാരീരികമായും മാനസികവുമായും നല്ല ആരോഗ്യം നൽകുകയും കാൻസർ ഉൾപ്പടെയുള്ള ജീവിതശൈലി രോഗങ്ങൾ അകറ്റുകയും ചികിത്സക്ക് വേണ്ടി വരുന്ന പണം ലഭിക്കാൻ സഹായിക്കുകയും ചെയ്യും.
എല്ലാത്തിലും ഉപരി കുടുംബദൈവത്തെ, ഇഷ്ടദൈവത്തെ എന്നും ഓർക്കുന്നത് ഭഗവാന് നിങ്ങളെ ഓർക്കാൻ സഹായിക്കും. അത് ദുഖശാന്തി വരുത്തി അഭിവൃദ്ധിയിലേക്ക് നയിക്കും. അദ്ധ്വാനിക്കാതെ പ്രതിഫലം പ്രതീക്ഷിക്കുന്നത് ഭഗവാനോട് ചെയ്യുന്ന അവിവേകമായി കരുതിയെന്നും വരും.
☝☝☝
ReplyForward |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ