Keyman for Malayalam Typing

സന്ധ്യാവന്ദനം

 🪔 സന്ധ്യാവന്ദനം🙏


ഗൗരി ! ഗുണാശ്രയേ ! ദേവീ ഗുണമയേ !
നാരായണീ! മഹാമായേ നമോസ്തുതേ

ഭക്ത്യാ ശരണാഗതപരിപാലന
ശീലേ സമസ്താർത്തിഹാരിണീ! മംഗലേ

കാരുണ്യവരാനിധേ കമലാലയേ
നാരായണീ ! മഹാമായേ നമോസ്തുതേ

ഹംസസംയുക്തവിമാനസ്ഥിതേ പരേ
ചാരു കമണ്ഡലു ധാരിണീ ! ശാശ്വതേ !

ബ്രാഹ്മണീരൂപധരേ വരദായനീ
നാരായണീ മഹാമായേ നമോസ്തുതേ 

🪔അമ്മേ മഹാമായേ നമോസ്തുതേ 🙏

🪔ശുഭസന്ധ്യ🪔

ശ്രീ സത്യസായിബാബ ട്രസ്റ്റ് ആശുപത്രി സേവനം

 


ബാംഗ്ലൂർ- വൈറ്റ്ഫീൽഡിലെ ശ്രീ സത്യസായിബാബ ട്രസ്റ്റ് ആശുപത്രിയിൽ സൗജന്യ ചികിത്സ തേടി പോകുന്നവർ അറിയേണ്ട ചില കാര്യങ്ങൾ  രോഗ്ഗികളുടെ അറിവിലേക്ക് വേണ്ടി ഇവിടെ പകർത്തുന്നു. ഇത് ഒരു പൊതു വിവരണം മാത്രമാണ്.  കൂടുതൽ വിവരങ്ങൾ നേരിട്ട് അന്വേഷിച്ച് മനസ്സിലാക്കുന്നത് നല്ലത്. 

 ഹാർട്ട് സംബന്ധമായതും, ന്യൂറോ സംബന്ധമായതുമായ ശസ്‌ത്രക്രിയ അടക്കം  സൗജന്യ ചികിത്സ നൽകുന്ന ഒരാശുപത്രി ശ്രീ സത്യസായിബാബചാരിറ്റബിള് ട്രസ്റ്റ്‌ ന്റെതായി ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡ് (White field)എന്ന സ്ഥലത്തു പ്രവർത്തിക്കുന്നുണ്ട്

കേരളത്തിൽ നിന്ന് പലരും ആശുപത്രി അന്വേഷിച്ചു പോകാറുണ്ട്. ബെംഗളൂരു പോലുള്ള ഒരു സ്ഥലത്ത് വരുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് സമയ നഷ്ടവും ധന നഷ്ടവും കുറയ്ക്കുന്നതിന് ഉപകരിക്കും. 

ആശുപത്രിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ : 

1 ) കേരളത്തിൽ നിന്നും ബസ്സിൽ വരുന്നവർ ബാംഗ്ലൂർ മെജസ്റ്റിക്കിൽ ഇറങ്ങുക. അവിടെ നിന്ന് വൈറ്റ്ഫീൽഡിലേക്ക് നിരവധി ബസുകൾ ഉണ്ട് . 335 നമ്പറിൽ തുടങ്ങുന്ന എല്ലാ ബസുകളും ഇവിടേയ്ക്ക് പോകും,ബസില് കയറുന്നതിനു മുമ്പ് കണ്ടക്ടറോടോ ഡ്രൈവറോടോ ചോദിക്കുന്നതിനു ഒട്ടും വിമുഖത കാട്ടേണ്ടതില്ല,അവർ കൃത്യമായി ഉത്തരം നല്കും.ഭാഷ അറിയില്ല എന്നൊന്നും ഭയപ്പെടേണ്ടത് ഇല്ല.സത്യ സായി ആശുപത്രി എന്ന് ചോദിച്ചാൽ മതി.

 ഓർഡിനറി ബസിന് 25 രൂപയും എസി ബസിന് 95 രൂപയുമാണ്  ട്ക്കറ്റ്  നിരക്ക്. ഏകദേശം 18 കിലോമീറ്റർ ദൂരമുണ്ട്  സ്ഥലത്തേക്ക്.

 2) ട്രെയിനിൽ വരുന്നവരാണെങ്കിൽ കെ ആർ പുരം (കൃഷ്ണ രാജപുരം) എന്ന സ്റ്റേഷനിൽ ഇറങ്ങുക , ചില ട്രെയിനുകൾ  വൈറ്റ്  ഫീൽഡ് സ്ടേഷനിൽ    നിർത്താറുണ്ട്.  അവിടെ നിർത്തുന്ന താണെങ്കിൽ അവിടെ  ഇറങ്ങുക) കൃഷ്ണ രാജ പുരം റയിൽവേ സ്റ്റേഷൻ്റെ  രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന് പുറത്തിറങ്ങിയാൽ മെയിൻ റോഡിൽ നിന്നു തന്നെ നിങ്ങൾക്ക് ബസ് ലഭിക്കുംകഴിവതും ഓട്ടോറിക്ഷ ഒഴിവാക്കുക, യഥാർത്ഥ നിരക്കിൽ നിന്നും പലമടങ്ങ് കൂടുതലാണ് സാധാരണ ഓട്ടോറിക്ഷക്കാർ ഇവിടങ്ങളിലെല്ലാം ഈടാക്കുന്നത്.

3 )മെജസ്റ്റിക്കിൽ ഇറങ്ങുന്നവർ ഒരു കാരണവശാലും ആട്ടോറിക്ഷ പിടിച്ചു പോകാൻ ശ്രമിക്കരുത് എന്നാൺ പൊതുവെയുള്ള അഭിപ്രായം. ധാരാളം ബസ്സുണ്ട്

4 ) പുലർച്ചെതന്നെ അവിടെ ക്യൂ ആരംഭിക്കും,ആയതിനാൽ ഒരുദിവസം മുമ്പേ എത്തുന്നത് ആണ് ഉചിതം.

5 )ഹാർട്ടിന്റെ അസുഖത്തിനുള്ള  ചികിത്സ വേണ്ടവർക്കും, ന്യൂറോയുടെ അസുഖ   ചികിത്സ ആവശ്യമുള്ള രോഗികൾക്കും വേറേ വേറേ വരികൾ ആയിട്ടാണൂള്ളത്.  ഇത് പ്രത്യേകം ശ്രദ്ധിക്കുക.

 6 ) പുലർച്ചെ 6 മണിക്ക് കൗണ്ടർ തുറക്കും. 

7 ) രോഗിയുടെ മുൻകാല രോഗവിവരത്തിൻറെ മുഴുവൻ രേഖകളും (X-Ray, ECG, Scan തുടങ്ങിയവയുടെ റിസൾട്ട് അടക്കം) കയ്യിൽ കരുതേണ്ടത് അത്യാവശ്യമാണ്.

 8 ) രോഗിയുടേയും, കൂടെയുള്ള ഒരാളിൻറെയും തിരിച്ചറിയൽ രേഖ കൈവശം നിർബന്ധമായും കരുതേണ്ടതാണ്. ആധാർ കാർഡും നിർബന്ധമാണ്.

 9 ) അവി ടെ കൗണ്ടറിൽ ഉള്ളയാൾ രോഗവിവരം പഠിക്കുകയും,ചികിത്സ അത്യാവശ്യമെങ്കിൽ തുടർ നടപടികൾ കൈക്കൊള്ളുകയും ചെയ്യും. അല്ലാത്ത പക്ഷം അടുത്തൊരു തീയതി തരും തീയതിയിൽ അവിടെ  വീണ്ടും റിപ്പോർട്ട് ചെയ്‌താൽ മതിയാകും.

10 ) യാതൊരുവിധ റെക്കമെന്റേഷനും അവിടെ അനുവദിക്കുന്നതല്ല. അങ്ങനെ ആരെങ്കിലും. പറഞ്ഞു നിങ്ങളെ സമീപിച്ചാൽ അതിനെ പ്രോത്സാഹിപ്പിക്കരുത്.

11 ) ഭക്ഷണം, മരുന്ന്മറ്റു ചികിത്സകൾ എല്ലാം പൂർണ്ണമായും സൗജന്യമാണ്.

 12 ) തികച്ചും നിർദ്ധനരായ രോഗികൾക്ക് ചികിത്സ നൽകുന്ന സ്ഥാപനമാണ്.

 13 ) പല ആശുപത്രികളിലും ലക്ഷങ്ങൾ വാങ്ങുന്ന ചികിത്സകളുംസർജറിയും.. ഇവിടെ പൂർണ്ണ സൗജന്യമാണ്.

14 ) എല്ലാവർക്കും ഇവിടെ ചികിത്സ ലഭിക്കുന്നതാണ്.

 ശ്രീ സത്യസായിബാബചാരിറ്റബിൾ ട്രസ്റ്റ്‌   ഒരു ഹൈന്ദവ സ്ഥാപനമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ.  അതിനാൽ അതിനാൽ അതിൻ്റെ പവിത്രത, സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

 curtesy : net wikki