ഈ നിമിഷത്തിൽ എവിടെയെങ്കിലും സ്വസ്തമായി ഇരുന്നു നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ എന്തൊക്കെയായിരിക്കും ഓർമ്മ വരുക?
അമേരിക്കയിലാണ് 1900 ൽ നിങ്ങൾ ജനിച്ചത് എന്ന് സങ്കൽപ്പിക്കുക.
നിങ്ങൾക്ക് 14 വയസ്സുള്ളപ്പോൾ, ഒന്നാം ലോക മഹായുദ്ധം ആരംഭിക്കുന്നു. അവസാനിക്കുന്നതോ? നിങ്ങളുടെ പതിനെട്ടാം ജന്മദിനത്തിൽ. അപ്പോഴേക്കും 22 ദശലക്ഷം ആളുകൾ കൊല്ലപ്പെട്ടു കഴിഞ്ഞു. 2,20,00,000 ആളുകൾ!
ആ വർഷത്തിൻ്റെ അവസാനത്തിൽ, ഒരു "സ്പാനിഷ് ഫ്ലൂ" ന്ന പകർച്ചവ്യാധി ഭൂമിയിൽ ബാധിച്ചു. നിങ്ങൾക്ക് 20 വയസ്സ് ആയപ്പോഴാണ് അത് ശമിച്ചത്.. ആ രണ്ട് വർഷത്തിനുള്ളിൽ ഫ്ളൂ കാരണം മരിച്ചവ്രർ എത്രയാണെന്നറിയാമോ? അഞ്ച് കോടി. അമ്പത് മില്ല്യൻ ജനങ്ങൾ!
നിങ്ങൾക്ക് 29 വയസ്സുള്ളപ്പോൾ, മഹാമാന്ദ്യം ആരംഭിക്കുന്നു. തൊഴിലില്ലായ്മ 25 ശതമാനവും ആഗോള ജിഡിപി 27 ശതമാനവും കുറഞ്ഞു. നിങ്ങളുടെ 33 വയസ്സ് വരെ അത് തുടർന്നു.. ലോക സമ്പദ്‌വ്യവസ്ഥയ്‌ക്കൊപ്പം രാജ്യം ഏതാണ്ട് തകർന്നുവീഴുന്നു. നിങ്ങൾക്ക് 39 വയസ്സ് തികയുമ്പോൾ, രണ്ടാം ലോക മഹായുദ്ധം ആരംഭിക്കുന്നു. നിങ്ങൾ ഇതുവരെ കണ്ടതൊന്നും അല്ല ഭയങ്കരം.
നിങ്ങൾക്ക് 41 വയസ്സുള്ളപ്പോൾ, യുണൈറ്റഡ് സ്റ്റേറ്റ്സ്അമേരിക്ക രണ്ടാം ലോക മഹായുദ്ധത്തിലേക്ക് പൂർണ്ണമായും വലിച്ചിഴക്കപ്പെട്ടു.. നിങ്ങളുടെ 39-ഉം 45-ഉം ജന്മദിനത്തിനിടയിൽ, 7,50,00,000 ആളുകൾ യുദ്ധത്തിൽ മരിച്ചു പൊരെങ്കിൽ തുടർന്നുണ്ടായ ബോമ്പ്-ഹോളോകാസ്റ്റ് കാരണം 60,00,000 പേർ കൊല്ലപ്പെട്ടു. നിങ്ങൾക്ക് വയസ്സ് 52, കൊറിയൻ യുദ്ധം ആരംഭിക്കുന്നു, അഞ്ച് ദശലക്ഷം ജനങ്ങൾ നശിക്കുന്നു.നിങ്ങളുടെ 62-ാം ജന്മദിനത്തോടടുക്കുമ്പോൾ നിങ്ങൾക്ക് ശീതയുദ്ധത്തിന്റെ ഒരു പ്രധാന പോയിന്റായ ക്യൂബൻ മിസൈൽ പ്രതിസന്ധി ഉണ്ടായി. നമ്മുടെ ഗ്രഹത്തിലെ ജീവിതം അവസാനിക്കുമായിരുന്നു. മഹാന്മാരായ നേതാക്കൾ അത് സംഭവിക്കുന്നത് തടഞ്ഞു.
64-ൽ വിയറ്റ്നാം യുദ്ധം ആരംഭിക്കുന്നു, അത് വർഷങ്ങളോളം അവസാനിക്കുന്നില്ല. ആ പോരാട്ടത്തിൽ നാല് ദശലക്ഷം ആളുകൾ മരിക്കുന്നു.
നിങ്ങൾക്ക് 75 വയസ്സ് തികയുമ്പോൾ വിയറ്റ്നാം യുദ്ധം അവസാനിക്കുന്നു. 1900 ൽ ജനിച്ച ഈ ഗ്രഹത്തിലെ എല്ലാവരേയും കുറിച്ച് ചിന്തിക്കുക. ഇത്രയെല്ലാം എങ്ങനെ അതിജീവിച്ചു?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ