രോഹിത് അമ്മയോട് പറഞ്ഞു: "ഈ പാശ്ചാത്യർ ഒരു സംഭവം തന്നെ.. എന്തെല്ലാം കണ്ടു പിടിത്തങ്ങളാണ് അവർ നടത്തിയത്?"
"എന്താണ് മോനേ അവർ തന്ന സംഭാവന?" നാട്ടിൻ പുറത്തുകാരിയായ അമ്മ ചോദിച്ചു.
" അമ്മേ ഞാൻ ജനിതിക ശാസ്ത്രജ്ഞനാണ്. ഇപ്പോൾ അമേരിക്കയിൽ ഞാൻ പഠിക്കുന്നത് മനുഷ്യൻ എങ്ങനെ ഉണ്ടായി എന്ന വിഷയം റിസേർച്ച് .. 'തിയറി ഓഫ് എ വലൂഷൻ'--- ചാൾസ് ഡാർവിന്റെ സിദ്ധാന്തത്തിന്റെ കണ്ടെത്തൽ മനുഷ്യരാശിക്ക് കിട്ടിയ സംഭാവനയും ഞാൻ പഠന വിഷയമാക്കുന്നുണ്ട്. അമ്മ ഇതൊക്കെ കേട്ടിട്ടുണ്ടോ?"
അമ്മ രോഹിതിന്റെ മുന്നിൽ ഇരുന്നു ... എന്നിട്ട് പറഞ്ഞു, " ഞാൻ ചാൾസ് ഡാർവിനെ പറ്റി കേട്ടിട്ടുണ്ട് ... എന്നാൽ മോൻ ദശാവതാരം എന്ന് കേട്ടിട്ടുണ്ടോ?"
"ഓ... കെട്ടുകഥകൾ എന്തിനാണമ്മേ എന്നോട് പറയുന്നത്? ഇതെല്ലാം വെറും വെറുതെ ... ബ്രാഹ്മണ ഹെജിമണി ... സവർണ്ണ മേധാവിത്വം ..."
"ശരിയായിരിക്കാം മോനേ... എന്നാലും നീ ഇത് കേൾക്കണം.. മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെ പറ്റി..."
"ശരി അമ്മ പറയു .."
"മോൻ ശ്രദ്ധിച്ചു കേൾക്കണേ... മത്സ്യാവതാരമാണ് ആദ്യത്തേത് ... എന്നു വച്ചാൽ വെള്ള ത്തിലാണ് ആദ്യമായി ജീവനുണ്ടായത് എന്നർഥം .... തർക്കമുണ്ടോ?"
"ഇല്ല അമ്മേ... ചാൾസ് ഡാർവിനും ഇതു തന്നെ യാണ് പറയുന്നത് ... "
"മോൻ മുഴുവനും കേൾക്കു ..".
രോഹിത് ഉദ്യോഗഭരിതനായി ചെവി കൂർപ്പിച്ചു.അമ്മ തുടർന്നു.
"അടുത്തത് കൂർമ്മ അവതാരം ... ആമ ...കരയിലും വെള്ളത്തിലും ജീവിക്കുന്ന ജീവി... മോന്റെ ഭാഷയിൽ പറഞ്ഞാൽ-ആംഫിബിയാൻ (amphibian). ഈ ആമയാണ് കടലിൽ നിന്നും കരയിലേക്ക് ആദ്യമായി വന്ന് ജീവിച്ചത് ..അടുത്ത അവതാരം...വരാഹം .. ഒരു കാട്ടു ജീവി.. ബുദ്ധിവികാസം ഒട്ടും തന്നെ ഇല്ലാത്ത ജീവികൾ. ദിനോസറും ആ കൂട്ടത്തിൽ പെടും...ശരിയാണോ മോനേ..."
"അതെ അമ്മേ നൂറു ശതമാനം ശരിയാണ്..."
അമ്മ തുടർന്നു.....
"നാലാമത്തെ അവതാരം നരസിംഹം ... പാതി മനുഷ്യനും പാതി മുഗവും .. അതിന്റെ അർഥം വന്യ ജീവിയിൽ നിന്നും ബുദ്ധിവികാസം പ്രാപിച്ച മനുഷ്യനിലേയ്ക്കു ള്ള പ്രയാണം. അഞ്ചാമത്തെ അവതാരം വാമനൻ .. അതായത് മനുഷ്യൻ... എന്നാൽ പൂർണ്ണ മനുഷ്യനായിട്ടില്ല .. പിഗ്മികൾ ... എന്നും പറയാം.. രണ്ടു തരം മനുഷ്യരുണ്ടെന്ന് മോന് അറിയാം.. അവ ഹോമോ ഇറക്ടസ് എന്നും ഹോമോ സാപിയൻസും ... ഹോമോ സാപിയൻ ആണ് യുദ്ധത്തിലൊക്കെ വിജയിക്കുന്നത്."
രോഹിത് മോൻ അത്ഭുതത്തോടെ തലയാട്ടി. താൻ പഠിച്ച തിയറി എന്റെ അമ്മ നിസ്സാരമാ
യി പറയുന്നു.. അമ്മ തുടർന്നു ...
"ആറാമത്തെ അവതാരമാണ് പരശുരാമൻ ... മനുഷ്യനാണ്... സാമൂഹിക ജീവി ആയിട്ടില്ല. ഗുഹയിലും വനത്തിലും ജീവിക്കുന്നവൻ ... ദേഷ്യക്കാരൻ .. ഏഴാമത്തെ അവതാരമാണ് ശ്രീരാമൻ..
ആദ്യത്തെ സാമൂഹിക ജീവി... കുടുംബ ബന്ധങ്ങൾ .. നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്നവൻ. മനുഷ്യബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവൻ.. എട്ടാമത്തെ അവതാരമായ ബലരാമൻ കൃഷിക്കാരനാണ്. കൃഷിയുടെ പ്രാധാനം മനസ്സിലാക്കുന്ന ജനതയുടെ റോൾ മോഡൽ. ഒൻപതാമത്തെ അവതാരമായ ശ്രീ കൃഷ്ണൻ എന്നത് "രാജ്യതന്ത്രജ്ഞൻ, രാഷ്ട്രീയക്കാരൻ, നന്മ ചെയ്യുന്നവൻ.. ഒരു സമൂഹത്തെ നല്ല രീതിയിൽ ജീവിക്കണമെന്ന് പഠിപ്പിച്ചവൻ.... നന്മയുടെ ദൃഷ്ടാന്തം .. തിൻമക്കെതിരെ സന്ധിയില്ലാതെ യുദ്ധം ചെയ്തവൻ. അവസാനത്തെ അവതാരമാണ് കൽക്കി ...നക്ഷത്രങ്ങൾ കീഴടക്കുന്ന മനുഷ്യൻ.. അതായത് ഈ നമ്മൾ."
രോഹിത് മോൻ നിശ്ശബ്ദനായി ഇരിക്കുകയാണ്. "ഹോ...! ഇതാണമ്മേ ഞാൻ പഠിച്ചത് !"
"അമ്മക്ക് ഇതൊക്കെ എങ്ങനെ അറിയാം?"
"ഹിന്ദു പുരാണ ഗ്രന്ഥങ്ങൾ!"
" ഒക്കെ കെട്ടുകഥകളാണന്നാണല്ലോ?"
"മോനേ... നമ്മുടെ വിദ്യാഭ്യാസ രീതി അങ്ങിനെ ആയിരുന്നു. സ്വാതന്ത്ര്യത്തിന് മുൻപും പിൻപും നമ്മളെ അടിമകളാക്കി ഭരിച്ചിരുന്നവർ ഭരിക്കുന്നവർ നമ്മൾ ആത്മാഭിമാനം ഉള്ളവർ ആകരുത് എന്ന് ആഗ്രഹിച്ചിരുന്നു.. അതിന്റെ പരിണിത ഫലമാണ് ദേശസ്നേഹമില്ലാത്ത ഇന്നത്തെ തലമുറ!"
നിങ്ങൾ എന്തു പറയുന്നു?
Curtesy: hari menon
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ