പഴനി ആണ്ടവർ ധ്യാനശ്ലോകം
(ചൊവ്വാദോഷശമനത്തിനും കച്ചവടത്തിനും നല്ലത് എന്നാണ് വിശ്വാസം )
'കല്പദ്രുമം പ്രണമതാം കമലാരുണാഭം
സ്കന്ദം ഭുജദ്വയമനാമയ മേക വക്ത്രം
കാർത്യായനി പ്രിയസുതം കടിദത്തവാമം
കൗപീനദണ്ഡധര ദക്ഷിണ ഹസ്‌തമീഡേ.
സാരം:
തൊഴുന്നവർക്കു കല്പവൃക്ഷം കണക്കെ ചോദിക്കുന്ന വരമേകി അനുഗ്രഹിക്കുന്നവനും ചെന്താമരപോലുള്ള നിറത്തോടു കൂടിയവനും, രണ്ടു കൈകളാലും അനുഗ്രഹിക്കുന്നവനും, തന്റെ ഭക്തരുടെ രോഗങ്ങളെ പോക്കുന്നവനും, ഒരു മുഖം കൊണ്ട് ലോകത്തെ പരിപാലിക്കുന്നവനും, കാർത്യായനി ദേവിയുടെ പ്രിയ പുത്രനും, ചൊവ്വാ ഗ്രഹ ദോഷം അകറ്റുന്നവനും അരയിൽ ഇടതുകൈ പതിച്ചു വച്ച് വലതുകൈയിൽ ദണ്ഡം ഏന്തിയവനും കൗപീന (കോണകം) ധാരിയുമായ പഴനി ആണ്ടവനെ വണങ്ങുന്നേൻ. എന്റെ ചൊവ്വാ ദോഷങ്ങളകറ്റുന്നവനും എന്റെ തൊഴിലിലും കച്ചവടത്തിലും നഷ്ടം വരാതെ കാക്കുന്നവനുമായ പഴനിമല മുരുകനെ ഞാൻ നമസ്കരിക്കുന്നു.
ഈ പഴനിമല ആണ്ടവർ ധ്യാനശ്ലോകം കാർത്തിക നാളിൽ പഴനി മുരുകനെ ധ്യാനിച്ച് പാരായണം ചെയ്തു പ്രാർത്ഥിച്ചാൽ ചൊവ്വാ ദോഷം അകലും, ജോലി, തൊഴിൽ, കച്ചവടം, എന്നിവയിലൂടെ നല്ല ലാഭം ഉണ്ടാകും എന്നാണനുഭവം.
ഹരഹരോ ഹരഹര!
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ