പഞ്ചാംഗം.
ഇത് കൊല്ലവർഷം 1196, ചിങ്ങമാസത്തിലാണ് വർഷാരംഭം.
(ഇംഗ്ലീഷ് മാസം ആഗസ്ത് പകുതിയായക്കാണും)
മേടത്തിലല്ലേ പുതു വർഷം ആരംഭിക്കുന്നത്, എന്ന സംശയം ഇനി വേണ്ട. രാശി ചക്രത്തിൽ മേടമാണ് ആദ്യം ഉദിക്കുന്നത്.
അഞ്ച് അംഗങ്ങൾ ചേർന്നതു പഞ്ചാംഗം.
നക്ഷത്രം, വാരം, തിഥി... എന്ന വചനമനുസരിച്ച് ആഴ്ച, നക്ഷത്രം,
തിഥി, കരണം, നിത്യയോഗം എന്നിവയാണ് അഞ്ച് അംഗങ്ങൾ.
ഓരോ ദിവസത്തെയും നിർവചിക്കുന്നത് ഈ പഞ്ചാംഗത്തിൻ്റെ അടിസ്ഥാന
ത്തിലാണ്.
"പഠന്തി നിത്യം പഞ്ചാംഗം ശ്രോതുമിച്ഛന്തി യേ നരാ
അഗ്നിഷ്ടോമഫലം തേഷാം ഗംഗാസ്നാനം ദിനേ ദിനേ."
എന്ന വചനമനുസരിച്ച്, പഞ്ചാംഗം ദിവസവും വായിക്കുകയോ കേൾക്കുകയോ ചെയ്താൽ അഗ്നിഷ്ടോമ യാഗത്തിന്റെയും ഗംഗാസ്നാനത്തിൻ്റെ ഫലം ലഭിക്കും എന്ന് പറയാരുണ്ട്.
"ഭൂരിശ്രീവിഭവസ്തിഥിശ്രവണതോ വാരാന്മഹായുർഭവേ-
നക്ഷതം കൃതപാപസഞ്ചയഹരം യോഗ രോഗാപഹാ.
യച്ചിത്തേപ്തിതമാശു തത കരണാൽ സമ്പാപ്യതേ മാനവൈ
ശ്രോതവ്യം ബഹുയജ്ഞപുണ്യഫലദം പഞ്ചാംഗമതച്ഛഭം."
പഞ്ചാംഗം. എന്ന വചനമനുസരിച്ച് തിഥിശ്രവണം ഐശ്വര്യവും വിഭവസമൃദ്ധിയും
വാരം ദീർഘായുസ്സും
നക്ഷത്രം പാപമോചനവും
നിത്യയോഗം രോഗ മുക്തിയും
കരണം അഭീഷ്ടകാര്യസിദ്ധിയും നൽകുന്നു.
അങ്ങനെ പഞ്ചാംഗം അനേകം യജ്ഞങ്ങളുടെ ഫലം തരുന്നു.
മലയാള വർഷം പോലെ മററ് പ്രധാന വർഷങ്ങൾ പൊതു അരിവിനായി താഴെ കൊടുത്തിരിക്കുന്നു..
ഇംഗ്ലിഷ് വർഷം (എ.ഡി.)
ഇന്ത്യൻ ദേശീയ ശകവർഷം
ശാലിവാഹന ശകവർഷം
പ്രഭവാദി വർഷം (മന്മഥ :)
കലിവർഷം
ഹിജറ വർഷം
ഇങ്ങിനെ പോകുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ