Keyman for Malayalam Typing

സുബ്രഹ്മണ്യ സ്ത്രോത്രം

ഓം ശ്രീഃ സുബ്രഹ്മണ്യായ നമഃ

സിന്ദൂരാരുണവിഗ്രഹം സുരഗണാനന്ദപ്രദം സുന്ദരം

ദേവം ദിവ്യവിലേപമാല്യമരുണാ കല്പപ്രകാമോജ്ജ്വലം 

നാനാവിഭ്രമ ഭൂഷണവ്യതികരം സ്മേരപ്രഭാസുന്ദരം
വന്ദേ ശക്ത്യഭയൗ ദധാനമുദിതാഭീഷ്ടപ്രഭാവം ഗുഹം!

Meaning:-

സിന്ദൂരംപോലെ ചുവന്ന ദേഹമുളളവനും ദേവന്മാർക്ക് ആനന്ദം നൽകുന്നവനും സുന്ദരനും ദിവ്യങ്ങളായ കുറിക്കൂട്ടുകളും മാലകളുമണിഞ്ഞവനും ചുവന്ന ആഭരണങ്ങൾകൊണ്ട് ഏറ്റവും ശോഭിക്കുന്നവനും വിലാസോചിതമായ ബഹുവിധ ഭൂഷണങ്ങളണിഞ്ഞവനും പുഞ്ചിരിയുടെ പ്രകാശം കൊണ്ട്മനോഹരനും വേലും അഭയമുദ്രയും കൈകളിൽ ധരിക്കുന്നവനും സർവ്വാഭീഷ്ടങ്ങളേയും പ്രദാനം ചെയ്യുവാൻ ശക്തിയുളളവനുമായ സുബ്രഹ്മണ്യസ്വാമിയെ ഞാൻ നമസ്കരിക്കുന്നു!


അഭിപ്രായങ്ങളൊന്നുമില്ല: