Keyman for Malayalam Typing

നോവൽ കൊറോണ വൈറസ് ചെയ്യുന്നതെന്ത്!

 പ്രതിരോധ സംവിധാനത്തെ താറുമാറാക്കുകയാണ് നോവൽ കൊറോണ വൈറസ് ചെയ്യുന്നതെന്ന് ഫ്രോണ്ടിയേഴ്സ് ഇൻ പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഗവേഷകർ പറയുന്നു.

വൈറസ് ശരീരത്തിൽ കടന്നാൽ പ്രതിരോധ കോശങ്ങളായ ശ്വത രക്താണുക്കൾ അമിതമായി പ്രതികരിക്കുന്നു. അവ സൈറ്റോക്കെൻ എന്ന ജൈവരാസഘടകത്തെ ഉത്പാദിപ്പിക്കുന്നു." സൈറ്റോക്കെൻ കൊടുങ്കാറ്റ് എന്നാണ് ഇതിനെ വിളിക്കുക. സൈറ്റോക്കെനിൻ അളവ് ഒരു പരിധിയിലും കൂടുതലാകുമ്പോൾ അവ മറ്റു പ്രതിരോധ കോശങ്ങളായ ലിംഫോസൈറ്റിനെയും ന്യൂട്രോഫിലുകളെയും ആകർഷിക്കുന്നു. ഇവയെല്ലാം ശ്വാസകോശത്തിലെത്തുകയും അതിൻറ പ്രവർത്തനം തകരാറിലാക്കുകയും ചെയ്യുന്നു. ഇതോട പനി, രക്തക്കുഴലുകളിൽ നിന്ന് രക്തം വാർന്നിറങ്ങൽ, ശരീരത്തിനുള്ളിൽ രക്തം കട്ടപിടിക്കൽ എന്നിവയ്ക്കു കാരണമാകുന്നു. രക്തസമ്മർദം താഴുകയും ഓക്സിജന്റെ അളവു കുറഞ്ഞ് രക്തത്തിന് അമ്ലത കൂടാനും
ഇടയാക്കുന്നു.

വൈറസിനെ ആക്രമിക്കുന്നതിലെ ശ്വേതരക്താണുക്കളുടെ അമിതാവേശം ശ്വാസ കോശത്തിലെ ആരോഗ്യമുള്ള
കോശങ്ങളെ നശിപ്പിക്കുകയും ഇത് മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും.

ഹൃദയം, വൃക്ക, കരൾ തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനം താറുമാറാകു മ്പോൾ ശ്വാസകോശത്തിൻറ സ്ഥിതി കൂടുതൽ വഷളാവുകയും അതിന്റെ പ്രവർത്തനം പൂർണമായി നിലകയും ചെയ്യുന്നു.

പഠനത്തിന് നേതൃത്വം നൽകിയത്  ചൈനയിലെ സുൻയി മെഡിക്കൽ സർവകലാശാല പ്രൊഫസർ ഡായ്ഷൻ ലിയു  ആണ്.

...

അഭിപ്രായങ്ങളൊന്നുമില്ല: