2020 jan 28th ഇന്ന് ശ്രീ ഗണപതി ജയന്തി (ശ്രീ ഗണപതിഭഗവാന്റെ പിറന്നാൾ)
"ഹരിഃ ശ്രീ ഗണപതയേ നമഃ"
"ഏകദന്തം മഹാകായം
തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം"
വിഘ്‌നങ്ങൾ അകറ്റും വിഘ്‌നേശ്വരന്റെ ജന്മദിനമാണ് ഇന്ന്. ഈ വർഷം 2020 ജനുവരി28ന് ആണ് ശ്രീ ഗണപതിഭഗവാന്റെ പിറന്നാൾ ദിനം വരുന്നത്. നക്ഷത്രം പൂരോരുട്ടാതി.ശ്രീ ഗണപതി ഭഗവാന്റെ ഇഷ്ടദിനമായ ചൊവ്വാഴ്ചയാണ് ഇത്തവണത്തെ പിറന്നാൾ എന്നത് മറ്റൊരു പ്രത്യേകത കൂടിയാണ്.
ഹിന്ദു കലണ്ടർ പ്രകാരം ശകവർഷത്തിൽ മാഘ മാസത്തിലെ (മകരമാസം) അമാവസിക്കുശേഷം നാലാമത്തെ ദിവസം ശുക്ലപക്ഷത്തിൽ ചതുർത്ഥിയിലാണ് (പൂരോരുട്ടാതി നാളിൽ ) പിറന്നാൾ വരുന്നത് .ഇംഗ്ളീഷ് കലണ്ടർ പ്രകാരം എല്ലാ വർഷവും ജനുവരി അവസാന ആഴ്ചയിലോ ഫെബ്രുവരി ആദ്യത്തെ ആഴ്ചയിലോ ആണ് ശ്രീ ഗണേഷ് ജയന്തി വരുന്നത്.കഴിഞ്ഞ രണ്ടുവർഷങ്ങളിൽ ഗണപതി ഭഗവാന്റെ പിറന്നാൾ 2018ൽ ജനുവരി 21നും,2019ൽ ഫെബ്രുവരി 8നും ആയിരുന്നു.
പൊതുവെ നമ്മൾ ഹിന്ദുക്കൾ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ദേവനാണ് ശ്രീ ഗണപതി. പക്ഷെ നമ്മളിൽ ബഹുഭൂരിപക്ഷംപേർക്കും ഇഷ്ടദേവന്റെ നാളും, പിറന്നാളും അറിയില്ലെന്നാണ് തോന്നുന്നത്.
ഭാരതത്തിൽ എല്ലായിടത്തും, പ്രത്യേകിച്ച് തെക്കൻ ഭാരതത്തിൽ ശകവർഷത്തിൽ മാഘമാസത്തിലെ (മകരമാസത്തിലെ പൂരോരുട്ടാതി നക്ഷത്രത്തിൽ) അമാവസിക്കുശേഷം നാലാമത്തെ ദിവസം വരുന്ന ശുക്ലപക്ഷത്തിലെ ചതുർത്ഥിയിൽ (പൂരോരുട്ടാതി നക്ഷത്രം )പിറന്നാൾ ആഘോഷിക്കുമ്പോൾ , നമ്മൾ മാത്രം ചിങ്ങമാസത്തിലെ അത്തം നക്ഷത്രത്തിൽ ജന്മദിനം ആഘോഷിക്കുന്നു.(ചിങ്ങമാസത്തിലെ അത്തം നക്ഷത്രത്തിൽ വരുന്ന ചതുർത്ഥിക്ക് ഗണേശോത്സവമാണ് ആഘോഷിക്കുന്നത് )ഭാരതത്തിലെ 125 കോടി ജനങ്ങളിൽ മലയാളികളായ നമ്മൾ 3 കോടി ജനങ്ങൾ മാത്രമായിരുന്നു ഇങ്ങിനെ ചെയ്തിരുന്നത്. ഇനിയെങ്കിലും നമ്മുക്ക് മാറി ചിന്തിച്ചുകൂടെ. കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ സംസ്കൃതത്തിലോ,ഹിന്ദിയിലോ ഉള്ള പഞ്ചാംഗമോ,കലണ്ടറോ പരിശോധിച്ചാൽ മതി. (കൂടുതൽ അറിവിലേക്കായി ഇംഗ്ലീഷിലും, ഹിന്ദിയിലും ഉള്ള രണ്ടു വരികൾ ഇതോടൊപ്പം താഴെ ചേർക്കുന്നുണ്ട്)
സനാതനധര്‍മ്മമായ ഹിന്ദുധര്‍മ്മം വ്രതാനുഷ്ഠാനങ്ങള്‍ക്ക് മഹനീയ സ്ഥാനമാണ് കല്പിച്ചിരിക്കുന്നത്. പൈതൃകമായി ഹൈന്ദവാചാര്യന്മാര്‍ നമുക്ക് പകര്‍ന്നു നൽകിയ ആചാരനുഷ്ഠാനങ്ങളിലെ മുഖ്യഘടകമായ വ്രതാനുഷ്ഠാനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം ഏകാദശി വ്രതവും, ചതുർത്ഥി വ്രതവുമാണ്. മാസത്തിൽ രണ്ട് ഏകാദശികൾ വരുന്നതുപോലെ തന്നെ, രണ്ട് ചതുർത്ഥികളും ഉണ്ട്. ഒന്ന് വിനായക ചതുർത്ഥിയും, മറ്റൊന്ന് സങ്കഷ്ടി(സങ്കടഹര) ചതുർത്ഥിയും.
എല്ലാ വ്രതങ്ങളും മനുഷ്യന് മാനസികവും ശാരീരികവുമായ പരിശുദ്ധി പ്രദാനം നല്‍കുന്നതോടൊപ്പം തന്നെ ഈശ്വരസാക്ഷാല്‍ക്കാരത്തിനുള്ള ലളിതമാര്‍ഗ്ഗരേഖ കൂടിയാണ് എന്ന് പറയേണ്ടതില്ലല്ലോ. മാത്രമല്ല ഭൗതിക ജീവിതത്തില്‍ നിന്നും നമ്മെ ആദ്ധ്യാത്മിക ജീവിതത്തിലേക്കുയര്‍ത്തുന്ന ചവിട്ടുപടികൂടിയാണ് വ്രതങ്ങൾ.
അതിനാൽ എല്ലാ ഹിന്ദു സഹോദരി സഹോദരൻമാരും നമ്മളാൽ കഴിയുമെങ്കിൽ ഓരോമാസത്തിലും വരുന്ന ഏകാദശി വ്രതങ്ങളും , ചതുർത്ഥി വ്രതങ്ങളും നോറ്റ് ഭഗവാന്റെ അനുഗ്രഹം നേടുമല്ലോ. ശാരീരികമായ കഷ്ടപ്പാടുള്ളവർ ഭഗവത് നാമം മാത്രം ഉച്ചരിക്കുന്നതായിരിക്കും ഉചിതം.
Courtesy: FB