മഹാവിഷ്ണുവിന്റെ സ്ത്രീ രൂപമാണ് മോഹിനി. പ്രകൃതിയും പുരുഷനും എന്ന് രണ്ടായിട്ടാണ് വിശ്വം വിഭജിച്ചിരിക്കുന്നത് എന്ന് അനുമാനിക്കാം.
ആദ്യത്തേത് നമ്മൾക്ക് കണ്ണുകൊണ്ട് കാണാൻ കഴിയുന്ന സകലതും. രണ്ടാമത്തേതാകട്ടെ, ആത്മീയമാണ്. അത് നമ്മളുടെ ദ്രുഷ്ടിയിൽ പെടുന്നവയല്ല. അനുഭവിച്ചറിയാൻ സാധിച്ചെന്നു വരാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ പ്രക്രുതിയും മനുഷ്യനും.
മനുഷ്യന് പ്രക്രുതിയിലും ഒരു പ്രത്യേക സ്ഥാനം ഉണ്ട്. അതുകൊണ്ടായിരിക്കാം ചിന്തിക്കാനും സ്വീകരിക്കാനും നിരസിക്കാനും മറ്റും കഴിയുന്നത്. അതേപോലെ തന്നെ രണ്ട് വിഭാഗവും ഒന്നിനോ ടൊന്ന് ആശ്രയിക്കുന്നതായും കാണാം. ദമ്പതികൾ ഇതിന് ഒരു ഉദാഹരണ മാണെന്ന് പറയാം. തിനുള്ള തെളിവാണ് പുരാതന അമ്പലങ്ങളിൽ കാണപ്പെടുന്ന ദാമ്പത്യ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചുവരെഴുത്തുക്കളും ചിത്രങ്ങളും മറ്റും.
ആത്മീയതക്ക് പുരുഷ സങ്കല്പം കൊടുക്കുന്നത് പുരുഷാധിപത്യം കൊണ്ടാണെന്ന് വാദിക്കാം. അതായത് ആത്മീയതക്ക് പുരുഷനും ഭൗതീകതക്ക് സ്ത്രീയേയും സങ്കല്പിക്കുന്ന രീതി മറിച്ചായിക്കൂടെ? സാധാരണ സ്ത്രീ-പുരുഷന്മാരെയല്ല ഇവിടെ ഉദ്ദേശിക്കുന്നത് എന്ന് നാം മനസ്സിലാക്കണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ