പാളിയത്ത്വളപ്പ്(മൊറാഴ) പാലക്കുന്ന് പുതിയകാവ് ഭഗവതിക്ഷേത്ര കളിയാട്ടം ഫിബ്രവരി നാലു മുതൽ ആറുവരെ നടത്തും. നാലിന് രാവിലെ എട്ടിന് തന്ത്രി പൂന്തോട്ടത്തിൽ പുടയൂരില്ലത്ത് പാണ്ഡുരംഗൻ നന്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ വിശേഷാൽപൂജകൾ നടക്കും. 11 മണിക്ക് പോർക്കലിഭഗവതി ക്ഷേത്രത്തിൽനിന്ന് ദീപവും തിരിയും എഴുന്നള്ളത്ത്. വൈകിട്ട് ആറുമുതൽ വിവിധ തെയ്യങ്ങളുടെ തോറ്റവും വെള്ളാട്ടവും.
ഫിബ്രവരി അഞ്ചിന് പുലർച്ചെ ധർമദൈവത്തിന്റെയും തുടർന്ന് ചുഴലിഭഗവതിയുടെയും പുറപ്പാട്. വൈകിട്ട് 5.30ന് തായ്പരദേവതയുടെ കൊടിയിലത്തോറ്റം. തുടർന്ന് ഇളങ്കോലത്തിന്റെ പുറപ്പാട്. രാത്രി കാഴ്ചവരവ്. കാഴ്ചവരവിനുശേഷം വെള്ളാട്ടങ്ങൾ, ഫിബ്രവരി ആറിന് പുലർച്ചെ ധർമദൈവം, കന്നിക്കൊരുമകൻ, താലാകന്യ, പുലിരൂപകണ്ഠൻ, വിഷ്ണുമൂർത്തി, നിടുംബാലിയൻ തെയ്യം, തായ്പരദേവത, രക്തചാമുണ്ഡി എന്നിവ കെട്ടിയാടും, വൈകിട്ട് 6.30ന് ആറാടിക്കൽ ചടങ്ങും ഗുളികന്റെ കളിയാന്പള്ളിയും. കളിയാട്ടദിവസങ്ങളിൽ ക്ഷേത്രസന്നിധിയിൽ അന്നദാനവും ഉണ്ടായിരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ