ഇതാ ഒരു പുതിയ വിവാദത്തിനുള്ള തുടക്കം കുറിക്കാൻ പോകുന്നു. സ്ഥലം കണ്ണൂരിലെ പയ്യന്നൂർ സുബ്രഹ്മണ്യ ക്ഷേത്രം. ഈ അമ്പലത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഫൊട്ടോവും " The Crowning Glory of Payyannur" എന്ന തലക്കെട്ടിലുള്ള 24-06-2012 ബ്ലോഗ് പോസ്റ്റിൽ കാണാം.
മാതൃഭൂമിയിലെ ഒരു റിപ്പോർട്ടാണിത്.
ക്ഷേത്രാചാരം ലംഘിച്ച് നാലന്പലത്തിനകത്ത് പ്രവേശിക്കുമെന്ന ഭക്തന്റെ മുന്നറിയിപ്പിനെത്തുടർന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ പോലീസിൽ പരാതി നൽകി
ഷർട്ടിട്ട് ക്ഷേത്രത്തിനകത്ത് പ്രവേശിക്കുമെന്നാണ് ഭക്തന്റെ മുന്നറിയിപ്പെന്ന് പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ടി.രാജേഷ് പയ്യന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ആചാരങ്ങൾക്ക് വിപരീതമായി ക്ഷേത്രത്തിനകത്ത് പ്രവേശിക്കുന്പോൾ തടയേണ്ടിവരുമെന്നും കുഴപ്പമുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ സംരക്ഷണം ഉറപ്പുവരുത്തണമെന്നുമാണ് എക്സിക്യൂട്ടീവ് ഓഫീസർ ആവശ്യപ്പെടുന്നത്.
ദൈവത്തിനുമുന്നിൽ ആണും പെണ്ണും തുല്യരായിരിക്കെ ആണിനുമാത്രമെന്തിനീ വിലക്ക് എന്ന് പ്രകാശൻ എന്ന ഭക്തൻ പയ്യന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വസ്ത്രം ധരിച്ചുനടക്കാനുള്ള പൗരന്റെ മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും നോട്ടീസിലുണ്ട്.
ജനവരി 23ന് വ്യാഴാഴ്ച രാവിലെ 11ന് ഷർട്ട് ധരിച്ച് ക്ഷേത്രത്തിനുള്ളിൽ കടക്കുമെന്നാണ് പ്രകാശന്റെ മുന്നറിയിപ്പ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ