ആദിലക്ഷ്മി
സുമനസ വന്ദിത സുന്ദരി മാധവി,
ചന്ദ്ര സഹോദരി ഹേമമയേ
മുനിഗണ വന്ദിത മോക്ഷപ്രദായനി,
മഞ്ജുളഭാഷിണി വേദനുതേ
പങ്കജവാസിനി ദേവസുപൂജിത,
സദ്ഗുണവർഷിണി ശാന്തിയുതേ
ജയജയ ഹേ മധുസൂദന കാമിനി,
ആദിലക്ഷ്മി സദാ പാലയ മാം. ... 1
ധാന്യലക്ഷ്മി
അയികലി കൽമഷനാശിനി കാമിനി,
വൈദികരൂപിണി വേദമയേ
ക്ഷീരസമുദ്ഭവ മംഗളരൂപിണി,
മന്ത്രനിവാസിനി മന്ത്രനുതേ
മംഗലദായിനി അംബുജവാശിനി,
ദേവഗണാശ്രിത പാദയുതെ
ജയജയ ഹേ മധുസൂദന കാമിനി,
ധാന്യലക്ഷ്മി സദാ പാലയ മാം ... 2
ധൈര്യലക്ഷ്മി
ജയവരവർണ്ണിനി വൈഷ്ണവി ഭാർഗ്ഗവി,
മന്ത്രസ്വരൂപിണി മന്ത്രമയേ
സുരഗണപൂജിത ശീഘ്രഫലപ്രദ,
ജ്നാനവികാസിനി ശാസ്ത്രനുതേ
ഭവഭയഹാരിണി പാപവിമോചനി,
സാധുജനാശ്രിത പാദയുതേ
ജയജയഹേ മധുസൂദന കാമിനി,
ധൈര്യലക്ഷ്മി സദാ പാലയമാം … 3
ഗജലക്ഷ്മി
ജയജയ ദുർഗ്ഗതി നാശിനി കാമിനി,
സർവ്വഫലപ്രദ ശാസ്ത്രമയേ
രതഗജതുരഗപദാദി സമാവ്രത,
പരിജനമണ്ഡിത ലോകനുതേ
ഹരിഹരബ്രഹ്മ സുപൂജിത സേവിത,
താപനിവാരിണി പാദയുതേ
ജയജയ ഹെ മധുസൂദന കാമിനി,
ഗജലക്ഷ്മി രൂപേണ പാലയ മാം || 4 ||
സന്താനലക്ഷ്മി
അയി ഖഗവാഹിനി മോഹിനി ചക്രിണി,
രാഗവിവർദ്ധിനി ജ്നാനമയേ
ഗുണഗണവാരിധി ലോകഹിതൈശിണി,
സ്വരസപ്ത ഭൂഷിത ഗാനനുതേ
സകലസുരാസുര ദെവമുനീശ്വര,
മാനവവന്ദിത പാദയുതേ
ജയജയഹേ മധുസൂദന കാമിനി,
സന്താനലക്ഷ്മി സദാ പാലയ മാം … 5
വിജയലക്ഷ്മി
ജയകമലാസനി സദ്ഗതിദായിനി
ജ്നാനവികാസിനി ഗാനമയേ
അനുദിനമർച്ചിത കുങ്കുമധൂസര,
ഭൂഷിത വാസിത വാദ്യനുതേ
കനകധരാസ്തുതി വൈഭവ വന്ദിത
ശങ്കര ദേഷിക മാന്യ പദേ
ജയജയഹേ മധുസൂദന കാമിനി
വിജയലക്ഷ്മി സദാ പാലയ മാം … 6
വിദ്യാലക്ഷ്മി
പ്രണത സുരേശ്വരി ഭാരതി ഭാർഗ്ഗവി
ശോകവിനാശിനി രത്നമയേ
മണിമയഭൂഷിത കർണ്ണവിഭൂഷണ
ശാന്തി സമാവ്രത ഹാസ്യമുഖേ
നവനിധിദായനി കലിമലഹാരിണി
കാമിത ഫലപ്രദ ഹസ്തയുതേ
ജയജയഹേ മധുസൂദന കാമിനി
വിദ്യാലക്ഷ്മി സദാ പാലയ മാം … 7
ധനലക്ഷ്മി
ധിമിധിമി ധിന്ധിമി ധിന്ധിമി ധിന്ധിമി
ദുന്ദുഭി നാദ സുപൂർണ്ണമയേ
ഘുമഘുമ ഘുംഘുമ ഘുംഘുമ ഘുംഘുമ
ശംഖനിനാദ സുവാദ്യനുതേ
വേദപുരാണെതിഹാസ സുപൂജിത
വൈദികമാർഗ്ഗ പ്രദർശയുതേ
ജയജയഹേ മധുസൂദന കാമിനി
ധനലക്ഷ്മി രൂപേണ പാലയ മാം … 8