മോക്ഷം എന്ന പദത്തിനു മോചനം എന്നർഥം. ജീവാത്മാവ് സംസാര ദുഖ്ഃത്തിൽ നിന്നും മോചനം നേടുമ്പോൾ മോക്ഷം സിദ്ധിച്ചുവെന്ന് പറയുന്നു. വൃശ്ചികമാസം ശുക്ലപക്ഷത്തിൽ വരുന്ന ഏകാദശി ദിവസം വ്രതം നോറ്റാൽ മോക്ഷം സിദ്ധിക്കുമെന്നാണു വിശ്വാസം. ഈ ദിവസത്തിനു മോക്ഷദ ഏകാദശിയെന്ന് പറയുന്നത് അതുകൊണ്ടാണത്രെ. ഇത്തവണ ഡിസമ്പർ 13 വെള്ളിയാഴ്ചയാണു മോക്ഷദ ഏകാദശി. ഗുരുവായൂർ ഏകാദശിയെന്ന് കലണ്ടറുകളിൽ അടയാളപ്പെടുത്തിക്കാണാം.
പതിനെട്ടു പുരാണങ്ങളിലൊന്നായ ബ്രഹ്മാണ്ഡപുരാണത്തിൽ ഇതേക്കുറിച്ച് പ്രതിപാദിച്ചിട്ടുള്ളതായി പറയപ്പെടുന്നു. ശ്രീകൃഷണൻ അർജുനനു ഗീതോപദേശം നടത്തിയതും ഇതേ ദിവസമാണെന്ന് പ്രസ്താവിക്കപ്പെടുന്നു. അതു കൊണ്ടാണു ഈ ഏകാദശി ഗീതാദിനമായും ഗുരുവായൂരമ്പലത്തിൽ വിശേഷ ദിവസമായി ആഘോഷിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ