സംസ് കൃതത്തിൽ ഉള്ളതു പോലെ മലയാളത്തിലും പല ന്യായങ്ങൾ നമ്മൾ നിത്യവും ഉപയോഗിക്കാറുണ്ട്. അവയെല്ലാം ന്യായങ്ങൾ എന്ന ഒരു തരം തിരിവ് നടത്താറില്ലെന്നു മാത്രം. മുന്‍പിലുള്ള പോസ്റ്റിലും ചില ന്യായങ്ങൾ പ്രതിപാദിച്ചിട്ടുണ്ട്.
സിംഹ ഗര്‍ജ്ജനം അതിഭയങ്കരമാണ്. സര്‍വ്വ ലോകരേയും ഞെട്ടിപ്പിക്കാന്‍ തക്കതാണ് സിഹത്തിന്റെ അലറൽ. മനുഷ്യരും ചിലപ്പോള്‍ ഈ നാദം അനുകരിക്കാൻ നിർബന്ധിതരാകാറുണ്ട്. കോപമോ പരാക്രമമോ പ്രദര്‍ശിപ്പിക്കുന്ന സന്ദര്‍ഭങ്ങളി ലായിരിക്കുമെന്നു മാത്രം. അദ്ധ്യാത്മരാമായണത്തില്‍ ഇതുപയോഗിച്ചിരിക്കുന്ന പ്രസക്ത ഭാഗമാണു താഴെ ഉദ്ദരിച്ചിട്ടുള്ളത്.
“മംഗലദേവതാവല്ലഭാജ്ഞാവശാ-
ലംഗദന്‍ രാവണന്‍ തന്നോടൂ ചൊല്ലിനാന്‍:
‘ഒന്നുകില്‍ സീതയെ കൊണ്ടുവന്നെന്നുടെ
മുന്നിലാമ്മാറൂവച്ചീടുക വൈകാതെ.
യുദ്ധത്തിനാശൂപുറപ്പെടുകല്ലായ്കി-
ലത്തല്‍ പൂണ്ടുള്ളിലടച്ചങ്ങിരിക്കിലും
രാക്ഷസസേനയും ലങ്കാനഗരവും
രാക്ഷസരാജനാം നിന്നോടു കൂടവേ
സംഹരിച്ചീടുവാന്‍ ബാണമെയ്തെന്നുള്ള
സിംഹനാദം കേട്ടതില്ലയൊ രാവണ!
ജ്യാനാത ഘോഷവും കേട്ടതില്ലെ ഭവാന്‍
നാണം നിനക്കേതുമില്ലയോ മാനസേ?”
രാമായണത്തിൽത്തന്നെ മറ്റൊരു സന്ദർഭത്തിൽ "സമ്മദാ സിംഹനാദം ചെയ്തു മാരുതി" എന്നുള്ളതും ഈ ന്യായം അടിസ്ഥനമാക്കിയിട്ടുള്ളതാണ്.