Keyman for Malayalam Typing

സൃഷ്ടിസ്ഥിതിസംഹാരം

ബ്രഹ്മാവിന്റെ സൃഷ്ടികളുടെ കണക്കറിയാൻ മനുഷ്യൻ ശ്രമിക്കുകയാണ്. ആകാശത്തിൽ നക്ഷത്രങ്ങൾ എത്രയെന്ന് ചോദിച്ചാൽ എന്തായിരിക്കും ഉത്തരം? അതുപോലെയുള്ള ഒരു മറുപടി മാത്രമേ സൃഷ്ടികളുടെ എണ്ണത്തിലും ഇതുവരെ നമുക്ക് ലഭിച്ചിട്ടുള്ളൂ. എന്നാൽ ഇയ്യിടെ ഇതേക്കുറിച്ച് ശാസ്ത്രജ്നന്മാർ ചില പുതിയ അറിവുകൾ വെളിപ്പെടുത്തിയിട്ടുണ്ട്.

പല പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലെയും സര്‍വകലാശാലകളിലെയും ശാസ്ത്രജ്ഞര്‍ ചേര്‍ന്നു നടത്തിയതാണ്  ഈ  ബൃഹദ്പദ്ധതി. അതിന്റെ ഫലമായി ഭൂമിയിലെ ജീവജാതികളുടെ( species) എണ്ണം തിട്ടപ്പെടുത്തിയിരിക്കുന്നു. ഇതനുസരിച്ച് കരയില്‍ 65 ലക്ഷം ജീവജാതികളാണുള്ളത്. കടലില്‍ 22 ലക്ഷം. പക്ഷേ, ഇക്കൂട്ടത്തില്‍ 12 ലക്ഷം സ്പീഷീസുകള്‍ മാത്രമാണ് തിരിച്ചറിഞ്ഞ് കൃത്യമായി തരംതിരിക്കപ്പെട്ടിട്ടുള്ളത്. ബഹൂഭൂരിപക്ഷവും തിരിച്ചറിയപ്പെടാന്‍ ബാക്കി കിടക്കുകയാണ് . എല്ലാ സ്പീഷീസുകളെയും തിരിച്ചറിയണമെങ്കില്‍ ആയിരം വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് അനുമാനം . അപ്പോഴേക്ക് പലതിനും വംശനാശം സംഭവിച്ചേക്കാം.

പി.എല്‍.ഒ.എസ്. ബയോളജി (PLoS Biology) എന്ന ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധമനുസരിച്ച്  ഭൂമിയിലെ ജീവജാതികളില്‍ 77,70,000  ജന്തുക്കളാണ്. സസ്യ സ്പീഷീസുകളുടെ എണ്ണം 3,00,000 വരും. 6,10,000 പൂപ്പലുകളാണ്. ഏക കോശജീവികളുടെ വിഭാഗമായ പ്രോട്ടസോവയിലും പായലുകളുടെയും മറ്റു സൂക്ഷ്മ ജീവികളുടെയും വിഭാഗമായ  ക്രോമിസ്റ്റിലും പെടുന്നവയാണ്  ബാക്കി ജീവികള്‍.

ബാക്ടീരിയയെയും  അതുപോലുള്ള സൂക്ഷ്മ ജീവികളെയും ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനും ചര്‍ച്ചകള്‍ക്കും ശേഷം ആവിഷ്‌കരിച്ച മാര്‍ഗ്ഗം (Methodology) ഉപയോഗിച്ചാണ് സ്പീഷീസുകളുടെ എണ്ണം നിര്‍ണയിച്ചതെന്ന് യു.എന്‍.ഇ.പി.യുടെ പ്രകൃതി സംരക്ഷണ നിരീക്ഷണ കേന്ദ്രം ആറിയിക്കുന്നു. 

Notes :-

കാള്‍ ലിനയേസ് ( Carl Linnaeus) എന്ന സ്വീഡിഷ് ശാസ്ത്രജ്ഞന്‍ 1758-ല്‍ ആവിഷ്‌കരിച്ച സങ്കേതമനുസരിച്ചാണ് ജീവികളെ തരം തിരിക്കുന്നത്. ഇതനുസരിച്ച് പ്രത്യേക സ്വഭാവ വിശേഷങ്ങളുള്ള ജീവികളെ ജനുസ്, ഫാമിലി, ഓര്‍ഡര്‍, ക്ലാസ്, ഫൈലം, കിങ്ഡം എന്നിങ്ങനെയാണ് തരംതിരിക്കുന്നത്. ജീവ വര്‍ഗീകരണത്തിലെ ഏറ്റവും ചെറിയ യൂണിറ്റാണ് സ്പീഷീസ്.

2 അഭിപ്രായങ്ങൾ:

Sinai Voice പറഞ്ഞു...

brahmaavu ethellam verum kettukathakalalle

Akliyath Shivan പറഞ്ഞു...

The whole world is a 'Maaya'.The origin of universe is not known to human intelligence yet.It was all vaccum every where they say.To give a sort of orderly thinking great saints of Hindu religion had passed on some of these informations in the form of Sankalpam.Individual should apply there own or their teacher's knowledge and logics.Need not believe anything blindly.Remember, faith can move mountains.