Keyman for Malayalam Typing

അച്യുതാഷ്ടകം

അച്യുതം കേശവം രാമനാരായണം
കൃഷ്ണദാമോദരം വാസുദേവം ഹരിം
ശ്രീധരം മാധവം ഗോപികാവല്ലഭം
ജാനകീനായകം രാമചന്ദ്രം ഭജേ.

അച്യുതം കേശവം സത്യഭാമാധവം
മാധവം ശ്രീധരം രാധികാരാധിതം
ഇന്ദിരാമന്ദിരം ചേതസാ സുന്ദരം
ദേവകീ നന്ദനം നന്ദനം സന്ദധേ.

വിഷ്ണവേ ജിഷ്ണവേ ശംഖിനേ ചക്രിണേ
രുഗ്മിണീ രാഗിണേ ജാനകീ ജാനയേ
വല്ലവീ വല്ലഭായാര്‍ച്ചിതായാത്മനേ
കംസവിദ്ധ്വംസിനേ വംശിനേ തേ നമഃ

കൃഷ്ണ ഗോവിന്ദ ഹേ രാമ നാരായണ
ശ്രീപതേ വാസുദേവാജിത ശ്രീനിധേ
അച്യൂതാനന്ദ ഹേ മാധവാധോക്ഷജ
ദ്വാരകാനായക! ത്വല്പദാബ്ജം ഭജേ.

രാക്ഷസക്ഷോഭിതഃ സീതയാ ശോഭിതോ
ദണ്ഡകാരണ്യഭൂപുണ്യതാകാരണം
ലക്ഷ്മണേനാന്വിതോ വാനരൈഃ സേവിതോ
ഗസ്ത്യാസമ്പൂജിതോ രാഘവഃ പാതു മാം.

ധേനുകാരിഷ്ടഹാfഷ്ടകൃദ്‌ദ്വേഷിണാം
കേശിഹാ കംസഹൃദ്വംശികാവാദകഃ
പൂതനാലോപകഃ സൂരജാഖേലനോ
ബാലഗോപാലകഃ പാതു മാം സര്‍വ്വദാ.

വിദ്യുദുദ്യോതവത് പ്രസ്ഫുരദ്വാസസം
പ്രാവൃഡംഭോദവത്പ്രോല്ലസദ്വിഗ്രഹം
വന്യയാ മാലയാ ശോഭിതോരഃസ്ഥലം
ലോഹിതാംഘ്രിദ്വയം വാരിജാക്ഷം ഭജേ.

കുഞ്ചിതൈഃ കുന്തളൈര്‍ഭ്രാജമാനാനനം
രത്നമൌലിം ലസത് കുണ്ഡലം ഗണ്ഡയോഃ
ഹാരകേയൂരകം കങ്കണ പ്രോജ്ജ്വലം
കിങ്കിണീ മഞ്ജുളം ശ്വാമളം തം ഭജേ.

ഫലശ്രുതി
അച്യുതസ്യാഷ്ടകം യഃ പഠേദിഷ്ടദം
പ്രേമതഃ പ്രത്യഹം പൂരുഷഃ സസ്പൃഹം
വൃത്തതഃ സുന്ദരം വേദ്യവിശ്വംഭരം
തസ്യ വശ്യോ ഹരിര്‍ജ്ജായതേ സത്വരം.

Technorati Tags:

തത്ത്വമസി

ഈ പ്രപഞ്ചത്തിൽ സർവ ചരാചരങ്ങളിലും അന്തർലീനമായ ഒരു ചൈതന്യമുണ്ട്. അത്  നീയാണ്. എല്ലാത്തിനേയും ചൈതന്യവത്താക്കുന്നത് ഒന്ന് തന്നെ. നീയും അതും രണ്ടല്ല എന്നതാണ് അദ്വൈതം. തത്ത്വമസി  എന്ന വാക്ക് , തത്ത്വം + അസി  ചേർന്നുണ്ടായതാണ്. ഇതിന്റെ അർഥം “ അത് നീയാകുന്നു”എന്നാണ്.  എന്നിൽ നിന്നതീതമായ് വ്യതിരക്തമായ് മുന്നിലൊന്നുമുണ്ടായിട്ടില്ല, എന്ന സത്യം കുരുക്ഷേത്രത്തിൽ വെച്ച്  ഭഗവാൻ നരനുപദേശിച്ചതായി ഭഗവത്ഗീതയിൽ കാണാം.

മതങ്ങളെല്ലാം പൂർണ്ണതക്കുള്ള വഴികളാണ്. എറ്റവും ഒടുവിൽ രൂപം കൊണ്ടിട്ടുള്ളത് “സിക്ക് ”മതമാണ്. സർവ്വസാഹോദര്യമാണ്  സിക്ക് മതം.  അത് സത്യവും നിത്യവും അഭയവും ശത്രുതയുമില്ലാത്തതുമാണന്നാണ് - “സത് ശ്രീന്നുകാൽ നിർഭയ്  നിർവൈര്” എന്ന വാചകം കുറിക്കുന്ന്ത്.

ബിസ്മില്ലാഗ് അർ റഹ്‌മാനിർ റഹീം”  അല്ലാഹു കാരുണ്യമൂർത്തിയാണ് ദയാപരനാണ്. “അല്ലാഹു അക്ബർ” അല്ലാഹു സർവ്വശക്തനാണ്. ഇതാണ്  മുസ്ലീം മതത്തിന്റെ അടിത്തറ.

ദൈവം സ്നേഹമാകുന്നു. നിന്റെ പിതാവായ ദൈവത്തെ നീ പൂർണ്ണ ഹൃദയത്തോടും, പൂർണ്ണ മനസ്സോടും, പൂർണ്ണ ആത്മാവോടും ക്കൂടി സ്നേഹിക്കുക. നിന്നെപ്പോലെ തന്നെ നീ നിന്റെ അയൽക്കാരനേയും സ്നേഹിക്കുക. പ്രചുരപ്രചാരമുള്ള ഇതു പോലുള്ള വാക്യങ്ങൾ ക്രൈസ്തവ സിദ്ധാന്തമാണ്.

എല്ലാ മതങ്ങളും ഉത്ബോധിപ്പിക്കുന്നത് ഒന്നു തന്നെയെന്ന്  എത്രയോ മഹാന്മാർ പ്രസ്താവിച്ചിട്ടുണ്ട്.  മതങ്ങളെച്ചൊല്ലിയുള്ള കലഹങ്ങൾക്ക്  യതൊരു അടിസ്ഥാനവുമില്ല എന്ന്  നമ്മൾ മനസ്സിലാക്കണം. മതസ്പർദ്ദ  വളർത്താനനുവദിക്കരുത്. അങ്ങിനെയുള്ള ശക്തികളെ ഒറ്റപ്പെടുത്തണം. ഇതായിരിക്കും ഭക്തിയിലേക്കുള്ള മറ്റൊരു മാർഗ്ഗം.

ജനങ്ങൾ ശ്രദ്ധിക്കുമോ?

അഴീക്കൽ- ഇരിണാവ്  വികസനം തകൃതിയായി നടക്കുന്നത് നാട്ടുകാർക്കെല്ലാം സന്തോഷമുളവാക്കുന്ന സംഗതിയാണ്. ആടുത്ത സ്ഥലമായ പാപ്പിനിശ്ശേരിയിൽ  കണ്ടൽ വനം നശിപ്പിച്ച് ടൂറിസം വികസിപ്പിക്കാൻ ശ്രമിക്കുന്നത്  തർക്കമായി സുപ്രീം കോടതിവരെ പോയിരിക്കുന്നു. അഴീക്കൽ തുറമുഖത്ത് കപ്പൽ പൊളിക്കുന്ന വ്യവസായം വളർന്നുകൊണ്ടിരിക്കുകയാണ്.  ഇത് പരിസ്ഥിതിയെ ബാധിക്കാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണം. ലോകത്ത് ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട വിവാദ വിഷക്കപ്പല്‍ പ്രോബോ കോള പൊളിക്കാനായി ഇന്ത്യയിലേക്ക് എത്തിയതായി വാർത്തകൾ കാണുന്നു.

ആംസ്റ്റര്‍ഡാമില്‍ വിഷവസ്തുക്കള്‍ നിക്ഷേപിച്ചതോടെയാണ് ഈ കപ്പല്‍ വിവാദത്തിലാകുന്നത്. തുടര്‍ന്ന് കപ്പല്‍ ആഫ്രിക്കയിലേക്ക് അയച്ച് നൈജീരിയയിലും മറ്റും  ശ്രമം തുടര്‍ന്നെങ്കിലും ഒടുവില്‍ കപ്പലിലെ വിഷവസ്തുക്കള്‍ ഐവറി കോസ്റ്റ് തീരത്ത് ഒഴിവാക്കിയതായി പറയപ്പെടുന്നു. ആ മാലിന്യത്തില്‍ നിന്നും വിഷബാധയേറ്റ് ഐവറി കോസ്റ്റിലെ അബിദ്ജാന്‍ നഗരത്തില്‍ 16 പേര്‍ മരിച്ചതായും, മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 3 കോടി ഡോളറും സര്‍ക്കാരിന് പത്ത് കോടി ഡോളറും നഷ്ടപരിഹാരം നല്‍കിയാണ് കപ്പലുടമകള്‍  2006 ല്‍ കേസ് ഒത്തുതീര്‍പ്പിലെത്തിച്ചത് എന്നുമൊക്കെ റിപ്പോർട്ടുണ്ട്. ആസ്ബസ്റ്റോസ്, എലെക്റ്റ്രോണിക്ക് സര്‍ക്യൂട്ട് ബോര്‍ഡുകള്‍, വിഷാംശം അടങ്ങിയ പെയിന്റുകള്‍, എണ്ണ, രാസവസ്തുക്കള്‍ എന്നിവയാണ് കപ്പലിലുണ്ടായിരുന്നത്. 1989 ല്‍ നിര്‍മ്മിച്ച എണ്ണക്കപ്പലായ പ്രോബോ കോള ഇപ്പോള്‍ ഗള്‍ഫ് ജാഷ് എന്ന പേരിലാണ്  അറിയപ്പെടുന്നത്.

ഗുജറാത്ത് കടൽക്കരയിലുള്ള കപ്പലുകള്‍ പൊളിക്കുന്ന ചില സ്ഥാപനങ്ങൾ  വിഷവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന  കപ്പലുകളും പൊളിക്കുന്നതായി  അടുത്തകാലത്ത്  വാര്‍ത്ത ഉണ്ടായിരുന്നു.