ഈ പ്രപഞ്ചത്തിൽ സർവ ചരാചരങ്ങളിലും അന്തർലീനമായ ഒരു ചൈതന്യമുണ്ട്. അത് നീയാണ്. എല്ലാത്തിനേയും ചൈതന്യവത്താക്കുന്നത് ഒന്ന് തന്നെ. നീയും അതും രണ്ടല്ല എന്നതാണ് അദ്വൈതം. തത്ത്വമസി എന്ന വാക്ക് , തത്ത്വം + അസി ചേർന്നുണ്ടായതാണ്. ഇതിന്റെ അർഥം “ അത് നീയാകുന്നു”എന്നാണ്. എന്നിൽ നിന്നതീതമായ് വ്യതിരക്തമായ് മുന്നിലൊന്നുമുണ്ടായിട്ടില്ല, എന്ന സത്യം കുരുക്ഷേത്രത്തിൽ വെച്ച് ഭഗവാൻ നരനുപദേശിച്ചതായി ഭഗവത്ഗീതയിൽ കാണാം.
മതങ്ങളെല്ലാം പൂർണ്ണതക്കുള്ള വഴികളാണ്. എറ്റവും ഒടുവിൽ രൂപം കൊണ്ടിട്ടുള്ളത് “സിക്ക് ”മതമാണ്. സർവ്വസാഹോദര്യമാണ് സിക്ക് മതം. അത് സത്യവും നിത്യവും അഭയവും ശത്രുതയുമില്ലാത്തതുമാണന്നാണ് - “സത് ശ്രീന്നുകാൽ നിർഭയ് നിർവൈര്” എന്ന വാചകം കുറിക്കുന്ന്ത്.
“ബിസ്മില്ലാഗ് അർ റഹ്‌മാനിർ റഹീം” അല്ലാഹു കാരുണ്യമൂർത്തിയാണ് ദയാപരനാണ്. “അല്ലാഹു അക്ബർ” അല്ലാഹു സർവ്വശക്തനാണ്. ഇതാണ് മുസ്ലീം മതത്തിന്റെ അടിത്തറ.
ദൈവം സ്നേഹമാകുന്നു. നിന്റെ പിതാവായ ദൈവത്തെ നീ പൂർണ്ണ ഹൃദയത്തോടും, പൂർണ്ണ മനസ്സോടും, പൂർണ്ണ ആത്മാവോടും ക്കൂടി സ്നേഹിക്കുക. നിന്നെപ്പോലെ തന്നെ നീ നിന്റെ അയൽക്കാരനേയും സ്നേഹിക്കുക. പ്രചുരപ്രചാരമുള്ള ഇതു പോലുള്ള വാക്യങ്ങൾ ക്രൈസ്തവ സിദ്ധാന്തമാണ്.
എല്ലാ മതങ്ങളും ഉത്ബോധിപ്പിക്കുന്നത് ഒന്നു തന്നെയെന്ന് എത്രയോ മഹാന്മാർ പ്രസ്താവിച്ചിട്ടുണ്ട്. മതങ്ങളെച്ചൊല്ലിയുള്ള കലഹങ്ങൾക്ക് യതൊരു അടിസ്ഥാനവുമില്ല എന്ന് നമ്മൾ മനസ്സിലാക്കണം. മതസ്പർദ്ദ വളർത്താനനുവദിക്കരുത്. അങ്ങിനെയുള്ള ശക്തികളെ ഒറ്റപ്പെടുത്തണം. ഇതായിരിക്കും ഭക്തിയിലേക്കുള്ള മറ്റൊരു മാർഗ്ഗം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ