തെമ്മാടിക്കാറ്റേ ചുമ്മാതിരുന്നോ
അമ്മാവൻ വന്നാൽ സമ്മാനം കിട്ടും
തേന്മാവിൻ കൊമ്പിട്ട് വല്ലാതുലച്ചാൽ
മാമ്പൂക്കളെല്ലാം അമ്പേ കൊഴിയും
ഉമ്മാക്കി കാട്ടാതെങ്ങാനൊളിച്ചോ
അമ്മാവൻ വന്നാൽ സമ്മാനം കിട്ടും!
മാവിൻ കൊമ്പിട്ട് ഉലച്ച് കളിച്ചതിന് അമ്മാവന്റെ കയ്യിൽ നിന്നും അടികിട്ടിയ കുട്ടി കാറ്റ് തേന്മാവിൽ വന്നുലയ്ക്കുമ്പൊൾ കാറ്റിനോട് പറയുന്നതാണിത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ