പരശുരാമന്‍ മഴുവെറിഞ്ഞ് കേരളത്തെ സൃഷ്ടിച്ചപ്പോള്‍ 32 ഗ്രാമങ്ങളായി അവ പകുത്ത് ആഴ്‌വാഞ്ചേരി തമ്പ്രാക്കളെ മേല്‍നോട്ടത്തിനായി ചുമതലപ്പെടുത്തിയെന്നൊരു ഐതിഹ്യം ഉണ്ട്. ബ്രാഹ്മണമേധാവിത്വം കൊടുകുത്തി വാണിരുന്ന കാലത്ത് വലിയ പ്രാധാന്യമുള്ള തറവാടായിരുന്നു ആഴ്‌വാഞ്ചേരിയിലേത്. കോഴിക്കോട് സാമൂതിരി, മങ്കട വള്ളുവക്കോനാതിരി എന്നീ രാജകുടുംബങ്ങളില്‍ അരിയിട്ടുവാഴ്ച്ചയോ കിരീടധാരണമോ നടക്കണമെങ്കില്‍ ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ സാന്നിധ്യം വേണമെന്ന് നിര്‍ബന്ധവുമുണ്ടായിരുന്നു. പൊന്നാനിക്കടുത്തുള്ള മാറഞ്ചേരിയില്‍നിന്നാണ് തമ്പ്രാക്കള്‍ ആതവനാട് ജീവിതം തുടങ്ങുന്നത്. കേരളമാകെ പരന്നുകിടക്കുന്ന ഭൂസ്വത്തിന്റെ ഉടമകളായിരുന്നു ഇവരെങ്കിലും സമ്പത്തും പ്രതാപവും അസ്തമിച്ച് നില്‍ക്കുന്ന അവസ്ഥയാണിന്ന് ആഴ്‌വാഞ്ചേരി മനയ്ക്കുള്ളത്.
(മലപ്പുറം ആഴ്‌വാഞ്ചേരി മനയിലെ രാമന്‍ തമ്പ്രാക്കള്‍ (84) ഇന്നലെ ൧൭-൦൨-൨൦൧൧ അന്തരിച്ചതായി വാർത്ത കണ്ടു.)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ