Keyman for Malayalam Typing

സൌന്ദര്യലഹരി (Soundarya Lahari 1-10)

ശ്രീ ശങ്കരാചാര്യ വിരചിതാ സൌന്ദര്യലഹരി

ശ്രീ ഗുരു പാദുകാ വന്ദനം:-

ഐംകാര ഹ്രീംകാര രഹസ്യയുക്ത
ശ്രീംകാര ഗൂഢാർഥ മഹാവിഭൂത്യാ ,
ഓംകാര മർമ്മ പ്രതിപാദിനീഭ്യാം
നമോ നമഃ ശ്രീ ഗുരു പാദുകാഭ്യാം .

ശിവഃ ശക്ത്യാ യുക്തോ യദി ഭവതി ശക്തഃ പ്രഭവിതും
ന ചേദേവം ദേവോ ന ഖലു കുശലഃ സ്പംദിതുമപി ,
അതസ്ത്വാമാരാധ്യാം ഹരിഹര വിരിഞ്ചാദിഭിരപി
പ്രണംതും സ്തോതും വാ കഥമകൃത പുണ്യഃ പ്രഭവതി . 1.

തനീയാംസം പാംസും തവ ചരണ പംകേരുഹഭവം
വിരിംചിഃ സഞ്ചിന്വൻ വിരചയതി ലോകാനവികലം ,
വഹത്യേനം ശൌരിഃ കഥമപി സഹസ്രേണ ശിരസാം
ഹരഃ സംക്ഷുദ്യൈനം ഭജതി ഭസിതോദ്ധൂലന വിധീം. 2.

അവിദ്യാനാമംതസ്തിമിര മിഹിര ദ്വീപനഗരീ
ജഡാനാം ചൈതന്യ സ്തബക മകരംദ സ്രുതിഝരീ ,
ദരിദ്രാണാം ചിന്താമണി ഗുണനികാ ജന്മജലധൌ
നിമഗ്നാനാം ദംഷ്ട്രാ മുരരിപു വരാഹസ്യ ഭവതി . 3.

ത്വദന്യഃ പാണിഭ്യാം അഭയവരദോ ദൈവത ഗണഃ
ത്വം എകാ നൈവാസി പ്രകടിത വരാഭ്Iത്യാഭിനയാ.
ഭയാത്ത്രാതും ദാതും ഫലം അപി ച വാൻഛാ സമാധികം
ശരണ്യേ ലോകാനാം തവ ഹി ചരണാവേവ നിപുണൌ 4

ഹരിസ്ത്വാമാരാധ്യ പ്രണത ജന സൌഭാഗ്യ ജനനീം
പുരാ നാരീ ഭൂത്വാ പുരരിപുമപി ക്ഷോഭമനയത് ,
സ്മരോപി ത്വാം നത്വാ രതി നയന ലേഹ്യേന വപുഷാ
മുനീനാമപ്യംതഃ പ്രഭവതി ഹി മോഹായ മഹതാം .5.

ധനുഃ പൌഷ്പം മൌര്വീ മധുകരമയീ പഞ്ച വിശിഖാഃ
വസംതഃ സാമംതോ മലയമരദായോധന രഥഃ ,
തഥാപ്യേകഃ സര്വം ഹിമഗിരിസുതേ കാമപികൃപാം
അപാംഗാത്തേ ലബ്ധ്വാ ജഗദിദമനംഗോ വിജയതേ . 6 .

ക്വണത്കാംചീ ദാമാ കരികലഭ കുംഭസ്തന നതാ
പരിക്ഷീണാ മധ്യേ പരിണത ശരച്ചംദ്ര വദനാ ,
ധനുർബാണാൻ പാശം സൃണിമപി ദധനാ കരതലൈഃ
പുരസ്താദാസ്താം നഃ പുരമഥിതുരാഹോ പുരുഷികാ . 7.

സുധാ സിംധോർമ്മധ്യേ സുരവിടപി വാടീ പരിവൃതേ
മണിദ്വീപേ നീപോപവനവതീ ചിന്തമണിഗൃഹേ ,
ശിവാകാരേ മംചേ പരമശിവ പര്യംക നിലയാം
ഭജംതി ത്വാം ധന്യാഃ കതിചന ചിദാനന്ദലഹരീം . 8.

മഹീം മൂലാധാരേ കമപി മണിപൂരേ ഹുതവഹം
സ്ഥിതം സ്വാധിഷ്ഠാനേ ഹൃദിമരുതമാകാശമുപരി ,
മനോപി ഭ്രൂമധ്യേ സകലമപി ഭിത്വാ കുലപഥം
സഹസ്രാരേ പദ്മേ സഹ രഹസി പത്യാ വിഹരസേ . 9 .

സുധാധാരാസാരൈശ്ചരണ യുഗലാംതര്വിഗലിതൈഃ
പ്രപഞ്ചം സിഞ്ചംതീ പുനരപി രസാമ്നായ മഹസഃ ,
അവാപ്യ സ്വാം ഭൂമിം ഭുജഗനിഭമധ്യുഷ്ടവലയം
സ്വമാത്മാനം കൃത്വാ സ്വപിഷി കുലകുംഡേ കുഹരിണി . 10 .

(ഇതിന്റെ തുടർച്ച ഈ ബ്ലോഗിൽ തന്നെ മറ്റൊരു പോസ്റ്റിൽ ഉണ്ട്.)

ഫിബനാച്ചി സംഖ്യ

ബസ് കാത്ത് നില്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഞാൻ കമിതാക്കൾക്ക് മുന്നിൽ ഭംഗിയായിട്ട് ഒരു മന്ദഹാസം പാസ്സാക്കി. ഇനി മന്ദഹസിക്കാൻ ഇന്ന് വേറൊരവസരം ഉണ്ടായെന്ന് വരില്ല. വരാൻ പോകുന്ന  ബസ്സും അതിലെ യാത്രയും ക്ലേശവും അത്രയും ദന്തകാന്തപങ്ങൾ ഉളവാക്കുന്നവയായിരിക്കും.

ബസൊന്ന് വന്നു... ഓടുകയും ചാടുകയുമൊക്കെ ചെയ്തു. എങ്കിലും കമ്പിയിൽ ഞാണ്ടു കിടക്കാൻ പോലും പറ്റിയില്ല. പരാജയം  എങ്ങിനെ സമ്മതിക്കും?  ഞാൻ വിചാരിച്ചാൽ ഇതല്ല ഇതിനപ്പുറം തിരക്കുള്ള ബസ്സിലും കയറിപറ്റും. പക്ഷെ... പാവം മറ്റുള്ളവർ! പരാജയം വിജയത്തിന്റെ കവാടമാണല്ലോ. അടുത്ത ബസ്സിനും കവാടമുണ്ടെന്ന് ഓർക്കുക.

ബസ് ഷെൽടറിൽ സുസ്മേരവദനനായ ഒരു വയസ്കനും വിജയ കവാടം നോക്കി നിൽക്കുന്ന ഞാനും മാത്രം.  ഈ സസ്പെന്റഡ് ആനിമേഷനിൽ കുറച്ചു നേരം ഇരുവരും മൂകത ഭാവിച്ചു. വയസ്സന്മാർക്ക് എത്ര നേരം മൂകതയിൽ കഴിയാൻ പറ്റും ? അദ്ദേഹം എന്നെ നോക്കുന്നൂ...

“എവിടാ സ്ഥലം കുട്ടീ ?”

“ഇവിടടുത്താ... കുറച്ചു വടക്കോട്ടായി”

“പേരെന്താ?”

“കേശവ്.”

“നാടോ?”

“ഓ...ഇങ്ങിനെ മെഷീൻ ഗണ്ണിൽ നിന്നും വരുന്ന വെടിയുണ്ടപോലെ...ചൊദിച്ചാൽ ഞാൻ വിഷമിക്കും...” അല്പം സ്വരം തഴ്തി പറഞ്ഞ് നോക്കി. കേട്ട ഭാവമില്ല.

“കുട്ടീടെ നാടേതാന്നാ ചോദിച്ചത്.”

“ഞാൻ കുട്ടിയല്ല, കേശവ്”

“ആയ്ക്കോട്ടെ,  കേശ്വൻ കുട്ടീടെ നാടേതാ ?”

“എന്താ നാട്ടിന്റെ പേര് പറഞ്ഞൂടെ? എന്തിനാ പേടിക്കുന്ന് ?”

“പേടി എനിക്കോ...? കണ്ണൂര് ...എന്താ അറിയോ?”

“പ്രോപ്പർ കണ്ണൂരാണോ?”

“അല്ല”

“പിന്നെ കണ്ണൂരിൽ എവിടയായിട്ടാ?”

“ഒരു നാലഞ്ചുമൈലകലത്താ.കുറച്ച് വടക്കോട്ട് ”

“സ്ഥലപ്പേര്‌ പറയരുതോ കുട്ടീ... കേശവ്കുട്ടീ”

“അഴീക്കോട്‌ ”

“ഓ അഴീക്കോടാണല്ലേ...! അഴീക്കോട്‌ എവിടായിട്ടാ ?”

“പറയാം.”

ഇനി ഒരു ചോദ്യത്തിനുള്ള അവസരംകൊടുക്കാതെ പറഞ്ഞേക്കാം.

“ടൌണീന്ന് അഴീക്കലേക്ക് പോകുന്ന ബസ് കയറണം. പൂതപ്പാറ വന്നാൽ  ഇറങ്ങണം. നേരെ പടിഞ്ഞാറോട്ട് നടന്നോളൂ. ചെമ്മരശ്ശേരിപാറക്കെത്തും. അവിടെ എത്തിക്കഴിഞ്ഞാൽ അടുത്ത്  വരുന്നത് അരയാക്കണ്ടിപ്പാറയാണ്.  അവിടന്ന് വടക്കോട്ടുള്ള റോടിലേക്ക് തിരിയണം. ശകലം നടന്നാൽ പുന്നക്കപ്പാറയായി. മുന്നോട്ട് നടന്ന് പോയാൽ എളുപ്പം കൊട്ടാരത്തുമ്പാറക്കെത്താം. അല്പം കിഴക്കോട്ട്  വഴിമാറിപ്പോയെങ്കിൽ നിങ്ങൾ കച്ചേരിപ്പാറക്കെത്തിയെന്നിരിക്കും. പിന്നെ പന്നേൻ പാറയും. വയ്യാന്ന് തോന്നുന്നുണ്ടെങ്കിൽ സ്വല്പം തെക്കോട്ട് നടന്നാൽ മതി. ബസ്സിറങ്ങിയ പൂതപ്പാറക്ക് തന്നെ എത്തും...എന്താ...മനസ്സിലായോ? ”

“കുട്ടി ഏതു പാറക്കാരനാണെന്നു പറഞ്ഞില്ലല്ലോ?”

ഹോ എന്റെ ദൈവമേ...ഊളൻപാറക്ക് പോകുന്നവൻ കൂടി ഇത്രയും കേട്ടാൽ മതിയാക്കും. ഇങ്ങോർ എന്നെ വിടുന്ന ലക്ഷണമില്ലല്ലോ ഈശ്വരാ...!

“...അതാ ഞാൻ പറഞ്ഞ് വന്നത് . എന്റെ വീട് പാറകളുടെ അവസാനം. പാറകളുടെ അന്തം. പിന്നെ കടൽ‌പ്പറം അറബിക്കടൽ അങ്ങിനെ...”

“യൂ മീൻ യൂ ആർ ഫ്രം റോക്കെന്റ് ...!”

“അതെ. റോക്കെന്റ് . പാറയുടെ അവസാനം.” 

“ഓ... ദാറ്റീസ്  വെരി നൈസ് യു സീ !”

********************************************************************************************************************************

ഫലശ്രുതി:

പണ്ടൊക്കെയുള്ള അദ്ധ്യാപകന്മാരുടെ  സംഭാഷണം ഇതു പോലെയൊക്കെയാണ്. റിട്ടയറായവരാണെങ്കിൽ പിന്നെ പറയുകയേ വേണ്ട. ഈ സംഭാഷണം നിങ്ങൾ വേണ്ടത്ര ശ്രദ്ധിച്ചിരുന്നെങ്കിൽ ഒരു കാര്യം മനസ്സിലാക്കാം.

എന്താണത് ?

ആ‍ദ്യം നാട്  പിന്നെ ഗ്രാമം  അങ്ങിനെ ഓരോ ചോദ്യത്തിലും  ദൂരം കുറഞ്ഞു കുറഞ്ഞ് ഏതാണ്ട്  സീറോ പോയിന്റെലെത്തിച്ചു.

ഇതിനെ വേണമെങ്കിൽ  ‘ഫിബനാച്ചി സംഖ്യ’( http://en.wikipedia.org/wiki/Fibonacci_number) എന്ന സിദ്ധാന്തത്തിന്റെ ഇൻവേഴ്സ്  എന്നു പറയാം.

Technorati Tags:

ഇത് പുലിവാലായില്ല...!

ശ്രീലങ്കയിൽ ഈളം പുലികളുടെ ശല്യം ഒഴിഞ്ഞതേയുള്ളൂ. ഇതാ നമുക്കും കണ്ണൂരില്‍ പുലികളുടെ ശല്യം. ഈയ്യിടെ നാട്ടിലിറങ്ങിയ പുലി ഭാഗ്യവശാൽ ഉടൻ തന്നെ പിടിയിലായി. പിടിയിലാവുന്നത്  ഇത് രണ്ടാംതവണയാണ്.

1991 ലാണ് ആദ്യ സംഭവം. കക്കാട് കുഞ്ഞിപ്പള്ളിയില്‍ വീട്ടിനുള്ളില്‍ കയറിക്കൂടിയ പുലിയെ വനം വകുപ്പുകാരും തൃശ്ശൂരില്‍ നിന്നെത്തിയ വിദഗ്ധരും ചേര്‍ന്ന് മയക്കുവെടി വെച്ചാണ് പിടികൂടിയത്. രാവിലെ വീട്ടുകാര്‍ കതകുതുറന്ന് പുറത്തിറങ്ങുമ്പോള്‍ പുലിയെയാണ് കാണുന്നത്. ഇവര്‍ ഓടിപ്പോയപ്പോള്‍ പുലി വീട്ടിനുള്ളില്‍ കടന്നു. എങ്ങനെയോ കതകടച്ച് വനം വകുപ്പുകാരെ വിവരമറിയിച്ചു. പിടികൂടിയ പുലിയെ തൃശ്ശൂര്‍ മൃഗശാലയിലേക്കാണ് കൊണ്ടുപോയത്.

ഇതിന് ആഴ്ചകള്‍ക്കുമുമ്പ് അഴീക്കോട് കണ്ട പുലിയെയാണ് കുഞ്ഞിപ്പള്ളിയില്‍ നിന്ന് പിടികൂടിയത്. അഴീക്കോട് പുലിഭീഷണി മൂന്നാം തവണയാണ്. 1994 ല്‍ അരയാക്കണ്ടിപ്പാറ, വായ്പ്പറമ്പ് ഭാഗങ്ങള്‍ മൂന്നാഴ്ചയോളം പുലിഭീതിയിലായിരുന്നു. രാത്രികാലങ്ങളില്‍ പട്ടി, ആട്, പശു എന്നിവയെ കൊന്ന അവശിഷ്ടങ്ങളായിരുന്നു ഓരോ വീട്ടുമുറ്റത്തും കണ്ടിരുന്നത്. കുട്ടികളെ സ്‌കൂളിലേക്കയക്കാനും സന്ധ്യമയങ്ങിയാല്‍ പുറത്തിറങ്ങാനും ആളുകള്‍ ഭയപ്പെട്ടിരുന്നു. വനപാലകരും നാട്ടുകാരും കൂടൊരുക്കി കാത്തിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ 'കാട്ടുപൂച്ച' കൂട്ടിലകപ്പെട്ടു. നാട്ടുകാർക്ക് ആശ്വാസമായി.

 

Technorati Tags: