ശ്രീലങ്കയിൽ ഈളം പുലികളുടെ ശല്യം ഒഴിഞ്ഞതേയുള്ളൂ. ഇതാ നമുക്കും കണ്ണൂരില്‍ പുലികളുടെ ശല്യം. ഈയ്യിടെ നാട്ടിലിറങ്ങിയ പുലി ഭാഗ്യവശാൽ ഉടൻ തന്നെ പിടിയിലായി. പിടിയിലാവുന്നത് ഇത് രണ്ടാംതവണയാണ്.
1991 ലാണ് ആദ്യ സംഭവം. കക്കാട് കുഞ്ഞിപ്പള്ളിയില്‍ വീട്ടിനുള്ളില്‍ കയറിക്കൂടിയ പുലിയെ വനം വകുപ്പുകാരും തൃശ്ശൂരില്‍ നിന്നെത്തിയ വിദഗ്ധരും ചേര്‍ന്ന് മയക്കുവെടി വെച്ചാണ് പിടികൂടിയത്. രാവിലെ വീട്ടുകാര്‍ കതകുതുറന്ന് പുറത്തിറങ്ങുമ്പോള്‍ പുലിയെയാണ് കാണുന്നത്. ഇവര്‍ ഓടിപ്പോയപ്പോള്‍ പുലി വീട്ടിനുള്ളില്‍ കടന്നു. എങ്ങനെയോ കതകടച്ച് വനം വകുപ്പുകാരെ വിവരമറിയിച്ചു. പിടികൂടിയ പുലിയെ തൃശ്ശൂര്‍ മൃഗശാലയിലേക്കാണ് കൊണ്ടുപോയത്.
ഇതിന് ആഴ്ചകള്‍ക്കുമുമ്പ് അഴീക്കോട് കണ്ട പുലിയെയാണ് കുഞ്ഞിപ്പള്ളിയില്‍ നിന്ന് പിടികൂടിയത്. അഴീക്കോട് പുലിഭീഷണി മൂന്നാം തവണയാണ്. 1994 ല്‍ അരയാക്കണ്ടിപ്പാറ, വായ്പ്പറമ്പ് ഭാഗങ്ങള്‍ മൂന്നാഴ്ചയോളം പുലിഭീതിയിലായിരുന്നു. രാത്രികാലങ്ങളില്‍ പട്ടി, ആട്, പശു എന്നിവയെ കൊന്ന അവശിഷ്ടങ്ങളായിരുന്നു ഓരോ വീട്ടുമുറ്റത്തും കണ്ടിരുന്നത്. കുട്ടികളെ സ്‌കൂളിലേക്കയക്കാനും സന്ധ്യമയങ്ങിയാല്‍ പുറത്തിറങ്ങാനും ആളുകള്‍ ഭയപ്പെട്ടിരുന്നു. വനപാലകരും നാട്ടുകാരും കൂടൊരുക്കി കാത്തിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ 'കാട്ടുപൂച്ച' കൂട്ടിലകപ്പെട്ടു. നാട്ടുകാർക്ക് ആശ്വാസമായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ