Keyman for Malayalam Typing

കണ്ഠാഭരണം

സ്വർണ്ണത്തിന്  ഇപ്പോൾ തീ വിലയാണ്. ആഭരണ സ്വർണ്ണത്തിന്  (22 കാരറ്റ് ) ഒരു പവന്  ഏകദേശം രൂപ 14000 കൊടുക്കണം. അതിന്റെ മേലെ ആഭരണമുണ്ടാക്കുമ്പോൾ പാഴായ്പ്പോയ  സ്വർണ്ണത്തിന്റെയും കൂലിയുടെയും  തുക ചേർത്താൽ 2 ശതമാനം കൂടും. സെയിൽ ടേക്സ്  ഉണ്ടെങ്കിൽ അതു വേറേയും. ഇത്രയൊക്കെ കഷ്ടപെട്ട് വാങ്ങിയ ആഭരണങ്ങൾ എത്ര കാരറ്റാണെന്ന സത്യം മറ്റൊര്  അവസരത്തിൽ വിൽക്കാൻ പോകുമ്പോഴേ അറിയുകയുള്ളൂ.

കല്യാണ പ്രായമുള്ള പെൺ കൊച്ചുങ്ങളുള്ള വീട്ടിൽ രക്ഷാകർത്താക്കന്മാരുടെ സാമ്പത്തിക പ്രതിസന്ധി പറഞ്ഞറിയിക്കേണ്ടതില്ലല്ലോ!  അങ്ങിനേയുള്ള സന്ദർഭങ്ങളെ തരണം ചെയ്യാൻ ചില തത്വോപദേശങ്ങൾ നമ്മുടെ സംസ്കാരത്തിലുണ്ട്. മാനുഷീക മൂല്യങ്ങളെ ചെറിയ പ്രായത്തിലെ പഠിപ്പിച്ചു വന്നാൽ ഈ സ്വർണ്ണാഭരണങ്ങളോടുള്ള പ്രതിപത്തി കുറക്കാൻ സാധിക്കില്ലേ ? മറ്റൊരു രാജ്യത്തും സ്വർണ്ണാഭരണങ്ങൾക്ക് ഇത്രയധികം ഭ്രാന്ത് ആരും കാണിക്കാറില്ല.

സംസ്കൃതത്തിൽ നിന്നുള്ള ഒരു മുത്താണിത്.

“ഹസ്തസ്യ ഭൂഷണം ദാനം,

സത്യം കണ്ഠസ്യ ഭൂഷണം.

ശ്രോതസ്യ ഭൂഷണം ശാസ്ത്രം,

ഭൂഷണൈ കിം പ്രയോജനം ?”

[ Charity is the ornament of hand,

Truth is the ornament of  the neck (mouth),

Listening is the ornament of the ear,

Where is the need for any other ornaments ? ]

Technorati Tags:

അഭിപ്രായങ്ങളൊന്നുമില്ല: