“പുനരപി ജനനം പുനരപി മരണം
പുനരപി ജനനീ ജഠരേ ശയനം
ഇഹ സംസാരേ ബഹു ദുസ്താരേ
കൃപയാ പാരേ പാഹി മുരാരേ.”
ഈ സംസാര സാഗരത്തിൽ നിന്നും എന്നെ മോചിപ്പിക്കണേ, മോക്ഷം തരണേ എന്റെ ദൈവമേ! ഇതാണല്ലോ പരമഭക്തന്മാർ ദൈവത്തോട് പ്രാർത്ഥിക്കുന്നത്. മോക്ഷം എന്നാൽ മോചനം എന്നർത്ഥം. നമ്മുടെ ആത്മാവിന് ഈ സംസാര ദുഖങ്ങളില്‍ നിന്ന്‍ മോചനം. അപ്പോഴാണ് മോക്ഷം സിദ്ധിച്ചു എന്ന് പറയുന്നത്. ഒര് ജീവാത്മാവ് ഒരു വ്യക്തിയിൽ വർത്തിക്കുന്നു. ആ വ്യക്തി നശിച്ചാൽ ജീവാത്മാവ് വേറൊരു വ്യക്തിയിൽ കടന്നു കൂടുന്നു. ഇങ്ങിനെ ഒന്നിനു പുറകെ ഒന്നായി നിരവധി ജന്മങ്ങളിൽ യാഥാർഥ്യം അറിയാതെ സുഖദുഃഖങ്ങൾ അനുഭവിക്കുന്നു എന്ന് ഭ്രമിച്ച് കഴിയുന്ന ജീവാത്മാവ് എതെങ്കിലും ഒരു ജന്മത്തിൽ യഥാർത്ഥ ജ്നാനം നേടുന്നു. ജീവാത്മാവ് സാക്ഷാൽ പരമാത്മാവ് തന്നെയാണെന്ന പരമാർത്ഥം മനസിലാക്കിയാൽ ആ നിമിഷത്തിൽ തന്നെ മോക്ഷം കിട്ടും. ബ്രഹ്മത്തോടു യോജിക്കുന്ന ആ അത്മാവിന് പിന്നീട് ജന്മവുമില്ല മരണവുമില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ