Keyman for Malayalam Typing

കാര്‍ത്തികേയ കരാവലംബ സ്തോത്രം (Prayer to Lord Karthikeyan)

ഏഴ് നാള്‍‌ മാത്രം പ്രായമായ ഒരു കുട്ടിക്ക് മാത്രമേ എന്നെ കൊല്ലാന്‍ സാധിക്കൂ എന്ന വരം നേടിയ ഒരസുരനാണ് താരകന്‍‌ . വരം കൊടുത്തതോ, നമ്മുടെ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ് തന്നെ. പിന്നെത്തെ കാര്യം പറയേണ്ടല്ലോ!ത്രിലോകങ്ങളും ഇന്ദ്രനും മറ്റും താരകന്റെ  കീഴിലായി. ദേവകരെല്ലാം ചേര്‍ന്ന്   എമെര്‍ജന്‍സി മീറ്റിങ് കൂട്ടി ചര്‍ച്ച നടത്തി. അത്രയും ദിവ്യ ശക്തനായ ഒരു ശിശുവിനെ ജനിപ്പിക്കാന്‍  ശിവനു മാത്രമേ കഴിയൂ എന്ന തീരുമാനത്തിലെത്തി. വിശദാംശത്തിലേക്ക് കടക്കുന്നില്ല.
അങ്ങിനെ ശിവരേതസ്സില്‍നിന്നും ഉല്‍ഭവിച്ച  ശിശുവാണ് കാര്‍ത്തികേയന്‍‌. കൃത്തികമാര്‍‌ മുലകൊടുത്ത് വളര്‍ത്തിയതിനാല്‍‌ കുട്ടിക്ക് കാര്‍ത്തികേയന്‍‌ എന്ന്‍  പേരുണ്ടായി.  കാര്‍ത്തികേയ സ്വാമിയോട് സഹായ   ഹസ്തം നീട്ടാന്‍ യാചിക്കുന്നതാണ്  ഈ പ്രാര്‍‌ത്ഥന.

ഓംകാരരൂപാ, ശരണാശ്രയ, സര്‍വ  സൂനൊ,
ശിങ്കാര വേല, സകലേശ്വര, ദീനബന്ധോ,
സന്താപ നാശന, സനാതന, ശക്തി ഹസ്താ,
ശ്രീ കാര്‍ത്തികേയാ, മമ ദേഹി കരാവലംബം. 1

പഞ്ചാദ്രിവാസ സഹജ, സുര സൈന്യ നാധാ,
പഞ്ചാമൃത പ്രിയ, ഗുഹാ, സകലസ്ധിവാസാ,
ഗന്ദേന്ദു മൌലി തനയാ, മയില്‍ വാഹനാസ്താ,
ശ്രീ കാര്‍ത്തികേയാ, മമ ദേഹി കരാവലംബം. 2

ആപദ്വിനാശകാ, കുമരക ചാരു മൂര്‍ത്തേ,
താപത്രയാന്തക, ദയാപര, താരകാരേ,
ആര്‍ത്താഭയ പ്രധാ ഗുണാത്രയാ ഭവ്യ രാസെ,
ശ്രീ കാര്‍ത്തികേയാ, മമ ദേഹി കരാവലംബം. 3

വല്ലീ പതേ സുകൃത ദയാക, പുണ്യ മൂര്‍ത്തേ,
സ്വര്‍ലോകനാധ, പരിസേവിത ശമ്ഭു സൂനോ,
ത്രൈലോക്യ നായക, സദാനന പൂതപധാ,
ശ്രീ കാര്‍ത്തികേയാ, മമ ദേഹി കരാവലംബം. 4

ജ്നാനസ്വരൂപ, സകലാത്മക വേദ വേദ്യ,
ജ്നാന പ്രിയാഖില ദുരന്ദ മഹാ വനാഗ്നെ,
ദീനാവന പ്രിയ, നിരമയ, ദാന സിന്ധോ,
ശ്രീ കാര്‍ത്തികേയാ, മമ ദേഹി കരാവലംബം. 5

Technorati Tags: ,

അഭിപ്രായങ്ങളൊന്നുമില്ല:

Use Web Keyboard
Show On Screen Keyboard