Keyman for Malayalam Typing

പാലോട്ടുകാവില്‍ തേങ്ങയേറും വെടിക്കെട്ടും

അഴീക്കോട്‌  പാലോട്ടുകാവില്‍ ഈ വര്‍ഷത്തിലെ വിഷുവിളക്കുത്സവത്തിന്റെ അവസാന ദിവസം ഇന്നാണ്. അതായത് 21.04.09  ചൊവ്വാഴ്‌ച. ഇന്ന് രാത്രിയിലെ തേങ്ങയേറും വെടിക്കെട്ടുമായി  ഉത്സവം സമാപിക്കും.

ഉച്ചയ്‌ക്കുശേഷം പാലോട്ടു ദൈവത്താര്‍, അങ്കത്തെയ്യം, കുറത്തി, ചാമുണ്ഡി, നെല്ലുകുത്തിപ്പോതി തിറകള്‍ കെട്ടിയാടും. അഞ്ചുമണിക്ക്‌ ദൈവത്താറീശ്വരസന്നിധിയില്‍ തുലാഭാരം നടത്തും. 7.30ന്‌ തിടമ്പെഴുന്നള്ളത്ത്‌. എട്ടുമണിക്ക്‌ തേങ്ങയേറ്‌ എന്നിവ നടക്കും. 9.30ന്‌ വെടിക്കെട്ടോടെ സമാപനം.

Technorati Tags:

2 അഭിപ്രായങ്ങൾ:

Rejeesh Sanathanan പറഞ്ഞു...

എന്താണ് തേങ്ങയേറ് എന്ന ചടങ്ങിന്‍റെ പ്രത്യേകത

Akliyath Shivan പറഞ്ഞു...

ഒര് വഴിപാട്- അത്രയേ എനിക്കറിയൂ