Keyman for Malayalam Typing

വയത്തൂര്‍ കാലിയാര്‍ ഊട്ടുത്സവം

A report from Mathrubhumi dated 30.01.2009
ഉളിക്കല്‍ : വയത്തൂര്‍ കാലിയാര്‍ ഊട്ടുത്സവത്തിലെ പ്രധാന ചടങ്ങായ നെയ്യാട്ടത്തിനുള്ള നെയ്യ്‌ ക്ഷേത്രത്തിലെത്തിച്ച നെയ്യമൃത്‌ വ്രതക്കാരോട്‌ ദേവസ്വം ഭരണസമിതി അവഗണന കാണിച്ചതായി നെയ്യമൃത്‌ സംഘസമാജം ആരോപിച്ചു. ഉത്സവത്തിനെത്തിയ നെയ്യമൃത്‌ സംഘത്തിന്‌ ഭക്ഷണം പാചകം ചെയ്യാനുള്ള സൗകര്യമോ കിടക്കാനുള്ള പുല്‍പ്പായയോ നല്‌കിയില്ല. അടിയിലൂണിനുള്ള ഭക്ഷണം തയ്യാറാക്കിയില്ല. ഇതുമൂലം ഭക്ഷണം ബഹിഷ്‌കരിച്ച്‌ സംഘം ക്ഷേത്രത്തില്‍ നിന്നിറങ്ങുകയായിരുന്നു - സമാജം പ്രസ്‌താവിച്ചു. നെയ്യമൃത്‌ സംഘത്തിനെതിരെ ഉളിക്കല്‍ പോലീസില്‍ പരാതി നല്‌കിയതിലും സമാജം പ്രതിഷേധിച്ചു.

അവഗണിച്ചത്‌ സംസ്ഥാന സര്‍ക്കാര്‍ ‍!

എന്‍.എസ്‌.ജി. ഭടന്‍ അഴീക്കോട്‌ അഴീക്കല്‍ ചാല്‍ സ്വദേശി പി.വി.മനേഷ്‌(32) ന്‌ ബഹുമതി കിട്ടിയതില്‍ അഭിമാനമുണ്ട്‌. അദ്ദേഹത്തിന്‌ നമ്മളുടെ അഭിനന്ദനങ്ങള്‍‌ അറിയിക്കട്ടെ.

ഇന്നത്തെ മാത്ര്ുഭുമി പത്റത്തില്‍ നിന്നുള്ള റിപ്പോറ്ട്ടാണ്‌ താഴെ കൊടുത്തിട്ടുള്ളത്.

നാട്ടുകാരോടൊപ്പം ആഹ്ല്‌ളാദംപങ്കിടുകയാണ്‌. സംസ്ഥാനസര്‍ക്കാര്‍ തികഞ്ഞ അവഗണനയാണ്‌ കാണിച്ചത്‌. സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരുലക്ഷംപോലും സംഭവം നടന്ന്‌ മാസം രണ്ട്‌ തികയാറായിട്ടും ലഭിച്ചില്ല-മുംബൈയില്‍ ഭീകരരെ തുരത്തുന്നതിനിടയില്‍ തലയ്‌ക്ക്‌ വെടിയുണ്ടയേറ്റ്‌ വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന മനേഷ്‌ വിശദീകരിച്ചു.
ആദ്യം ജോലിക്ക്‌ ചേര്‍ന്ന മദ്രാസ്‌ റെജിമെന്റ്‌ സേനയില്‍നിന്ന്‌ ഫോണ്‍കോളുകള്‍, അഭിനന്ദന സന്ദേശങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. മഹാരാഷ്ട്രയില്‍ രത്തന്‍ടാറ്റ ഉള്‍പ്പെടെ ദേശീയ പ്രമുഖര്‍ മുംബൈ ആസ്‌പത്രിയില്‍ കഴിയുമ്പോള്‍ സാന്ത്വനവുമായി എത്തിയിരുന്നു. എന്നാല്‍ ജന്മനാട്ടില്‍ വന്നപ്പോള്‍ അത്തരത്തിലുള്ള നേതാക്കളെയൊന്നും കണ്ടില്ല. ആകെ എന്നെ വന്നുകണ്ടത്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടിയും പന്ന്യന്‍ രവീന്ദ്രന്‍ എം.പിയും-മനേഷ്‌ പറഞ്ഞു.
എന്നോടൊപ്പം 'ഓപ്പറേഷനില്‍' പരിക്കേറ്റ ഹരിയാണ സ്വദേശി സുനിലിന്‌ ഏഴുലക്ഷവും രാജസ്ഥാന്‍ സ്വദേശി മറ്റൊരു സുനിലിന്‌ അഞ്ചുലക്ഷവും ഫ്‌ളാറ്റും, വലതുകണ്ണ്‌ നഷ്ടപ്പെട്ട യു.പി.ക്കാരന്‍ ക്യാപ്‌റ്റന്‍ എ.കെ.സിങ്ങിന്‌ പത്തുലക്ഷവും അതത്‌ സര്‍ക്കാറുകള്‍ വിതരണം ചെയ്‌തുകഴിഞ്ഞു.
നവംബര്‍ 28ന്‌ രാത്രി നടന്ന ഒബ്‌റോയ്‌ ഹോട്ടലിലെ സംഭവത്തിന്‌ രണ്ടാംദിവസം മഹാരാഷ്ട്ര സര്‍ക്കാറില്‍നിന്ന്‌ അരലക്ഷം രൂപ എനിക്ക്‌ ലഭിച്ചു. ചികിത്സയ്‌ക്കിടയില്‍ ഒട്ടേറെ കേന്ദ്രമന്ത്രിമാരും മഹാരാഷ്ട്രയിലെ നിരവധി മലയാളി സുഹൃത്തുക്കളും സാന്ത്വനസ്‌പര്‍ശവുമായി എത്തിയതും വിസ്‌മരിക്കാനാവില്ല-മനേഷ്‌ പറഞ്ഞു.
വലതുഭാഗം തളര്‍ന്ന്‌ നിവര്‍ന്നുനില്‌കാനാവാതെ കണ്ണൂര്‍ ജില്ലാ ആസ്‌പത്രിയില്‍ എല്ലാദിവസവും പോയി ഫിസിയോ തെറാപ്പി ചെയ്യുകയാണെന്ന്‌ അച്ഛന്‍ കെ.വി.മുകുന്ദനും അമ്മ സരസ്വതിയും പറഞ്ഞു. ഓരോ ദിവസവും യാത്രാ ചെലവും മറ്റും താങ്ങാനാവുന്നില്ല. സഹോദരന്‍ മനോജ്‌, സഹോദരി വിവാഹിതയായ മഹിജ എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ഏകാവലംബമാണ്‌ മനേഷ്‌. വിദഗ്‌ധ ചികിത്സയ്‌ക്കായി അടുത്തമാസം 20ന്‌ ഡല്‍ഹിയിലേക്ക്‌ തിരിക്കും.
1996-ല്‍ മദ്രാസ്‌ റെജിമെന്റില്‍ ചേര്‍ന്ന പി.വി.മനേഷ്‌ 2006-ലാണ്‌ എന്‍.എസ്‌.ജി. കമാന്‍ഡോ വിഭാഗത്തിലെത്തിയത്‌. ഭാര്യ ഷീമ, ഒന്നരവയസ്സുള്ള മകന്‍ യദുകൃഷ്‌ണ എന്നിവരോടൊപ്പം ഡല്‍ഹിയിലായിരുന്നു താമസം. ഡല്‍ഹിയില്‍നിന്നാണ്‌ പ്രത്യേക ദൗത്യസേനയോടൊപ്പം മുംബൈയില്‍ ഭീകരരെ തുരത്തുന്നതിന്‌ നിയോഗിച്ചത്‌.

Valapttanam - Kannur rail track doubling

It is 2009 Jan 2 today. This blog post may not have anything to do with the Akliyath Temple at Azhikode ,Kannur directly.However it is about the slow pace of development taking place in the neighbourhood which has a definite effect on the local population.

A report says work on a six-km long railway track doubling work, expected to ease the woes of rail users in north Kerala, has consumed yet another year since the project got off to a start over four years ago.The project envisaging laying of a second rail line connecting Kannur and Valapattanam on the 307-km Shoranur-Mangalore section began in 2004 but had been delayed due to litigations and 'failure' to meet a host of technical specifications.In the absence of the second line in the section, swift rail traffic and operation of new train services in north Kerala where people depend on trains more for travelling.Introduction of new trains had also been delayed. The track was scheduled to have been opened way back in 2006 but had been delayed due to litigations and proceedural wrangles leading to interruption of works, a senior official here said.

Even after the track was laid, it could not be thrown open for traffic as it did not conform to certain specifications laid down by the Railway Safety Commissioner.Now, the authorities were awaiting the go ahead from the CRS for commencing the final works in Valapattanam yard, railway sources said. 'If everything goes well, trains should start moving through the new track by March next,' the official said buthastened to add that several safety specifications prescribed by the CRS had to be completed according to the report.