എന്‍.എസ്.ജി. ഭടന്‍ അഴീക്കോട് അഴീക്കല്‍ ചാല്‍ സ്വദേശി പി.വി.മനേഷ്(32) ന് ബഹുമതി കിട്ടിയതില്‍ അഭിമാനമുണ്ട്. അദ്ദേഹത്തിന് നമ്മളുടെ അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ.
ഇന്നത്തെ മാത്ര്ുഭുമി പത്റത്തില്‍ നിന്നുള്ള റിപ്പോറ്ട്ടാണ് താഴെ കൊടുത്തിട്ടുള്ളത്.
നാട്ടുകാരോടൊപ്പം ആഹ്ല്‌ളാദംപങ്കിടുകയാണ്. സംസ്ഥാനസര്‍ക്കാര്‍ തികഞ്ഞ അവഗണനയാണ് കാണിച്ചത്. സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരുലക്ഷംപോലും സംഭവം നടന്ന് മാസം രണ്ട് തികയാറായിട്ടും ലഭിച്ചില്ല-മുംബൈയില്‍ ഭീകരരെ തുരത്തുന്നതിനിടയില്‍ തലയ്‌ക്ക് വെടിയുണ്ടയേറ്റ് വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന മനേഷ് വിശദീകരിച്ചു.
ആദ്യം ജോലിക്ക് ചേര്‍ന്ന മദ്രാസ് റെജിമെന്റ് സേനയില്‍നിന്ന് ഫോണ്‍കോളുകള്‍, അഭിനന്ദന സന്ദേശങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. മഹാരാഷ്ട്രയില്‍ രത്തന്‍ടാറ്റ ഉള്‍പ്പെടെ ദേശീയ പ്രമുഖര്‍ മുംബൈ ആസ്‌പത്രിയില്‍ കഴിയുമ്പോള്‍ സാന്ത്വനവുമായി എത്തിയിരുന്നു. എന്നാല്‍ ജന്മനാട്ടില്‍ വന്നപ്പോള്‍ അത്തരത്തിലുള്ള നേതാക്കളെയൊന്നും കണ്ടില്ല. ആകെ എന്നെ വന്നുകണ്ടത് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും പന്ന്യന്‍ രവീന്ദ്രന്‍ എം.പിയും-മനേഷ് പറഞ്ഞു.
എന്നോടൊപ്പം 'ഓപ്പറേഷനില്‍' പരിക്കേറ്റ ഹരിയാണ സ്വദേശി സുനിലിന് ഏഴുലക്ഷവും രാജസ്ഥാന്‍ സ്വദേശി മറ്റൊരു സുനിലിന് അഞ്ചുലക്ഷവും ഫ്‌ളാറ്റും, വലതുകണ്ണ് നഷ്ടപ്പെട്ട യു.പി.ക്കാരന്‍ ക്യാപ്‌റ്റന്‍ എ.കെ.സിങ്ങിന് പത്തുലക്ഷവും അതത് സര്‍ക്കാറുകള്‍ വിതരണം ചെയ്‌തുകഴിഞ്ഞു.
നവംബര്‍ 28ന് രാത്രി നടന്ന ഒബ്‌റോയ് ഹോട്ടലിലെ സംഭവത്തിന് രണ്ടാംദിവസം മഹാരാഷ്ട്ര സര്‍ക്കാറില്‍നിന്ന് അരലക്ഷം രൂപ എനിക്ക് ലഭിച്ചു. ചികിത്സയ്‌ക്കിടയില്‍ ഒട്ടേറെ കേന്ദ്രമന്ത്രിമാരും മഹാരാഷ്ട്രയിലെ നിരവധി മലയാളി സുഹൃത്തുക്കളും സാന്ത്വനസ്‌പര്‍ശവുമായി എത്തിയതും വിസ്‌മരിക്കാനാവില്ല-മനേഷ് പറഞ്ഞു.
വലതുഭാഗം തളര്‍ന്ന് നിവര്‍ന്നുനില്‌കാനാവാതെ കണ്ണൂര്‍ ജില്ലാ ആസ്‌പത്രിയില്‍ എല്ലാദിവസവും പോയി ഫിസിയോ തെറാപ്പി ചെയ്യുകയാണെന്ന് അച്ഛന്‍ കെ.വി.മുകുന്ദനും അമ്മ സരസ്വതിയും പറഞ്ഞു. ഓരോ ദിവസവും യാത്രാ ചെലവും മറ്റും താങ്ങാനാവുന്നില്ല. സഹോദരന്‍ മനോജ്, സഹോദരി വിവാഹിതയായ മഹിജ എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ഏകാവലംബമാണ് മനേഷ്. വിദഗ്‌ധ ചികിത്സയ്‌ക്കായി അടുത്തമാസം 20ന് ഡല്‍ഹിയിലേക്ക് തിരിക്കും.
1996-ല്‍ മദ്രാസ് റെജിമെന്റില്‍ ചേര്‍ന്ന പി.വി.മനേഷ് 2006-ലാണ് എന്‍.എസ്.ജി. കമാന്‍ഡോ വിഭാഗത്തിലെത്തിയത്. ഭാര്യ ഷീമ, ഒന്നരവയസ്സുള്ള മകന്‍ യദുകൃഷ്‌ണ എന്നിവരോടൊപ്പം ഡല്‍ഹിയിലായിരുന്നു താമസം. ഡല്‍ഹിയില്‍നിന്നാണ് പ്രത്യേക ദൗത്യസേനയോടൊപ്പം മുംബൈയില്‍ ഭീകരരെ തുരത്തുന്നതിന് നിയോഗിച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ