ജീവിതവഴിയിൽ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് തകർന്നു പോകുമെന്ന സാഹചര്യങ്ങളിൽ, തികച്ചും അപ്രതീക്ഷിതമായി നമുക്ക് പ്രത്യാശയുടെ കൈത്താങ്ങായി സഹായങ്ങൾ കിട്ടാറുണ്ട്. ഭാഗ്യമെന്നും ദൈവാധീനമെന്നുമൊക്കെ നാം അതിനെ കരുതാറുമുണ്ട്. അചഞ്ചലമായ ആത്മവിശ്വാസം, ജീവിതശുദ്ധി, തെളിമയാർന്ന മനോഭാവം, സഹജീവിസ്നേഹം എന്നിവയിൽ അടിയുറച്ച് ജീവിതം നയിച്ചുവന്നതിന്റെ നേർസാക്ഷ്യമാണ് ആ വരദാനങ്ങൾ. വ്യക്തികളുടെ രൂപത്തിൽ, അന്നം, ധനം, തൊഴിൽ എന്നീ നിലകളിൽ, അമ്പരപ്പിക്കുന്ന സംഭവങ്ങളും അനുഭവങ്ങളുമായി നമ്മുടെ ജീവിതത്തിൽ ഈശ്വരൻ തന്നെ ഇടപെടുന്നതായി ഈ അനുഗ്രഹത്തെ നമുക്ക് തിരിച്ചറിയാൻ സാധിക്കും.
🕉️ 🕉️ 🕉️
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ