Keyman for Malayalam Typing

ശ്രീസുബ്രഹ്മണ്യായ നമഃ- a prayer

ഓം ശ്രീസുബ്രഹ്മണ്യായ നമഃ
ശരണം സച്ചിദാനന്ദ ശരണം ഭക്തവത്സല 
ശരണം ഗിരിവസാ മേ ശരണം ത്വൽപദാംബുജം!

ശരണം പർവ്വതീപുത്ര ശരണം 
രുദ്രനന്ദന ശരണം 
സത്യമൂർത്തേ മേ ശരണം ത്വൽപദാംബുജം!

ശരണം ദേവ ദേവേശ ശരണം വിശ്വനായക 
ശരണം സർവ്വസൂനോ മേ ശരണം ത്വൽപദാംബുജം!

ശരണം സർവ്വലോകേശ ശരണം പുരുഷോത്തമ 
ശരണം ജ്യോതിരൂപാ മേ ശരണം ത്വൽപദാംബുജം!

ശരണം ഷണ്മുഖസ്വാമിൻ ശരണം മുക്തിദായക 
ശരണം പഴനീശാ മേ ശരണം ത്വൽപദാംബുജം!

🦚🦚🦚

     

സുഭാഷിതം-നീതിസാരം

സുഭാഷിതം നീതിസാരം
"ലക്ഷ്മീര്‍ ലക്ഷണഹീനേ
ച കുലഹീനേ സരസ്വതി
അപാത്രേ ലഭതേനാരീ
മേഘവര്‍ഷന്തു പര്‍വ്വതേ !"
                  
സാരം:
അർഹതയില്ലാത്ത ചിലരുടെ കയ്യിൽ മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്നവ കിട്ടിയാൽ അത് ഉപയോഗശൂന്യമായി തീരും എന്ന സത്യത്തെ ഇവിടെ ദ്യോതിപ്പിക്കുന്നു.
ലക്ഷണം കെട്ട ഒരുവന്റെ കയ്യിൽ ധനം അഥവാ ലക്ഷ്മി എത്തിയാൽ ആ സമ്പത്തു അവൻ സകല അധമ പ്രവർത്തനത്തിനും ഉപയോഗിക്കും.
മറ്റുള്ളവരെ സഹായിക്കാൻ അവൻ പരിശ്രമിക്കില്ല.
സമൂഹദ്രോഹിക്ക് സരസ്വതി അഥവാ വിദ്യ ലഭിച്ചാൽ അത് ഒരിക്കലും മറ്റുള്ളവർക്ക് പകർന്നു കൊടുക്കില്ല.
അറിവ് പകർന്നു കൊടുക്കുമ്പോഴാണ് അത് പൂർണതയിൽ എത്തുന്നത് എന്ന് ഒരു സാമൂഹ്യദ്രോഹിക്കു എങ്ങനെ മനസിലാകും?
യാതൊരു യോഗ്യതയും ഇല്ലാത്തവന് നല്ല സ്ത്രീയെ ലഭിക്കുന്നതും ഇതുപോലെയാണ്, ഒരിക്കലും അവളുടെ ക്ഷേമത്തിന് അവൻ ശ്രദ്ധ കൊടുക്കില്ല!
ഇത്തരം കാര്യങ്ങളെല്ലാം പര്‍വ്വതത്തിന് മേല്‍ മഴ പെയ്യുന്നത് പോലെ ഉപയോഗശൂന്യം ആണെന്നാണ് നീതിസാരം പറയുന്നത്.
ശുഭദിനം!
***
 ...
Use Web Keyboard
Show On Screen Keyboard