Keyman for Malayalam Typing

സുഭാഷിതം

 സുഭാഷിതം 


"ഹരേഃ പദാഹതിഃ ശ്ലാഘ്യാ ന ശ്ലാഘ്യം ഖരരോഹണം,

സ്പർധാപി വിദുഷാ യുക്താ ന യുക്താ മൂര്‍ഖമിത്രതാ !"

ഒരു സിംഹത്തിന്റെ മുന്നില്‍ ചെന്ന് പെട്ട് അതിന്റെ ശക്തിയേറിയ ഒരു തൊഴി ഏറ്റുവാങ്ങുന്നതാണ് ഒരു കഴുതയുടെ പുറത്തു കയറി ആഘോഷപൂര്‍വ്വം സവാരി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പ്രശംസനീയം.


ഒരു വിദ്വാനുമായി തര്‍ക്കത്തിലും വിമര്‍ശനപരമായ വാഗ്വാദങ്ങളിലും

 കൂടെയെങ്കിലും സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒരു വിഡ്ഢിയുമായി ചങ്ങാത്തം

 കൊണ്ടു നടക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും ഭേദമാണ്. 

ഉപനിഷത്തിൽ നിന്ന്

 ഉപനിഷത്തിൽ നിന്ന്

"അഗ്നേ നയ സുപഥാ രായേ അസ്മാൻ 

വിശ്വാനി ദേവ വയുനാനി വിദ്വാൻ 

യുയോധ്യ സ്മ ജ്ജുഹുരാണ മേനോ 

ഭൂയിഷ്‌ഠാന്തേ  നമ  ഉക്തിo വിധേമ. "

           ( പ്രകാശസ്വരൂപനായ പരമാത്മാവേ, ഞങ്ങളുടെ എല്ലാ കർമ്മങ്ങളും അറിഞ്ഞുകൊണ്ട്, ഞങ്ങളുടെ കർമ്മങ്ങളുടെ ഫലങ്ങളുടെ ആനന്ദത്തിലേക്കുള്ള നല്ല പാതയിലൂടെ ഞങ്ങളെ നയിക്കേണമേ. നമ്മുടെ ഉള്ളിൽ നിന്ന് വഞ്ചനയുടെ പാപം നീക്കം ചെയ്യുക. )
***