Keyman for Malayalam Typing

ബ്രാഹ്മ മുഹൂർത്തം_Explained


ബ്രാഹ്മ മുഹൂർത്തം എന്താണെന്ന് അറിയാത്തവർക്കുവേണ്ടിയുള്ള വിവരണം.
 
വൃതം നോറ്റ് മലചവിട്ടുന്ന അയ്യപ്പഭക്തന്മാർ കുളിയും ജപവും ധ്യാനവും ബ്രാഹ്മമുഹൂർത്തത്തിൽ ചെയ്യുന്നത്  വളരെ ഉത്തമമായിരിക്കും.

ബ്രാഹ്മാവിന്റെ നാമത്തിൽ അറിയപ്പെടുന്ന ബ്രാഹ്മമുഹൂർത്തത്തിൽ ഉണരണം. ഒരു രാത്രിക്ക് ഏഴരനാഴിക [3 മണിക്കൂർ] വീതമുള്ള നാലു യാമങ്ങളാണ് ഉള്ളത്. 
 
അതായത്:
ഒന്നാം യാമം  - 6 PM To 9 PM
രണ്ടാം യാമം - 9 PM To 12 Mid night
മൂന്നാം യാമം - 12 Mid night To 3 AM
നാലാം യാമം - 3 AM To 6 AM

രാത്രിയുടെ അവസാനത്തെ യാമമാണ് ബ്രാഹ്മമുഹൂർത്തം എന്ന് പറയുന്നത് .

ഈ യാമത്തിന്റെ ദേവത സരസ്വതിയാണ്. സൃഷ്ടിക്ക് അധിപനായ ബ്രഹ്മാവ് ഈ സമയത്താണത്രേ സൃഷ്ടികർമ്മം നടത്തുന്നത്. ഈ സമയത്ത് അദ്ദേഹത്തിന്റെ പത്നി സരസ്വതി ദേവി അദ്ദേഹം സൃഷ്ടിക്കുന്ന ജീവികൾക്കെല്ലാം ആഹ്‌ളാദപൂർവ്വം ജ്ഞാനം നൽകുന്നു. ദേവസിദ്ധിക്കും മംഗളകർമ്മങ്ങൾക്കും നല്ലതും ആരോഗ്യവും ഉത്സാഹവും നഷ്ടപ്പെടാതിരിക്കാനും ബ്രാഹ്മമുഹൂർത്തത്തിൽ ഉണരുന്നത് പ്രയേജനപ്പേടും.
 
കിഴക്കൻ ചക്രവാളത്തിൽ ഉദയം വരെ ഭൂമിയിലേക്ക് പ്രസരിക്കുന്ന വിവിധ വർണ്ണങ്ങളിലുള്ള ഗ്രഹോർജ്ജ തരംഗങ്ങൾ ഐശ്വര്യത്തിനും ആരോഗ്യത്തിനും ബുദ്ധിക്കും ഉത്തമമാണ്. ഈ സമയം ശബ്ദമലിനീകരണമോ വായുമലിനീകരണവുമില്ലാതെ പ്രകൃതി ശാന്തവും സുന്ദരവും നിർമ്മലവുമായിരിക്കും.

ബ്രാഹ്മമുഹൂർത്തത്തോടെ സത്വഗുണത്തിന്റെ ആരംഭമായി. ഈ സമയം ഉണർന്ന് സാധനകൾ നടത്തുന്ന മനുഷ്യന്റെ ബുദ്ധിയിൽ സാത്വിക ഗുണം കൂടുതൽ പ്രകാശിക്കുന്നു. ശിരസ്സിന്റെ ഇടതു വശത്തു സ്ഥിതിചെയ്യുന്ന വിദ്യാഗ്രന്ഥിയുടെ പ്രവർത്തനം മൂലം ജപധ്യാനാദികൾക്കും വിദ്യാപഠനത്തിനും കൂടുതൽ ഗുണം ചെയ്യും. 

സരസ്വതി യാമത്തിൽ ഏത് വിദ്യ അഭ്യസിച്ചാലും കൂടുതൽ സൂക്ഷ്മതയും ഫലവുമുണ്ടാവുമെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്. ആ സമയത്ത് നമ്മുടെ മസ്തിഷ്കം ഉണർവ്വോടെ പ്രവർത്തനക്ഷമമാകുന്നു. രോഗഗ്രസ്തരും ചിന്താധീനരും ദരിദ്രരുമായി തീരാതിരിക്കാൻ സൂര്യോദയത്തിനു മുമ്പേ ഉണരേണ്ടതാണ്. ബ്രഹ്മജ്ഞാനത്തിനു വേണ്ട സാധനകൾ അനുഷ്ഠിക്കുന്ന ഈ മുഹൂർത്തത്തിൽ ഉണർന്നാൽ ദുഷ്ടബുദ്ധികളായ ക്രൂരന്മാർ പോലും നന്മയുള്ളവരായിത്തിരും എന്നാണു വിശ്വസിക്കപ്പെടുന്നത്. 
=0=0=0=

അഭിപ്രായങ്ങളൊന്നുമില്ല: