അയ്യപ്പ തത്ത്വം
അയ്യപ്പ തത്വം" വളരെ ഏറെ തെറ്റിധരിക്കപെടുകയും "വിമർശന വിധേയമായതും ആയ ദേവത സങ്കല്പം ആണ് ഇത്.
അയ്യപ്പൻറെ അച്ഛൻ ശിവൻ അമ്മ വിഷ്ണു ! കൂടാതെ ഒരു പട്ട ചുറ്റി കെട്ടിയിരിക്കുന്നു കാലിൽ. എന്താണത് ? യോഗ ശാസ്ത്രത്തിൽ ഈ സ്ഥിതിയെ യോഗ പട്ടാസനം" എന്ന് വിളിക്കുന്നു. അധികകാലം തപസ്സു ചെയ്യാൻ ഉപയോഗിക്കുന്ന ഒരു തുണി ആണിത്, അതുകൊണ്ട്
'യോഗ ശാസ്ത്രതിലെക്കാണു നാം."അയ്യപ്പ സ്വാമിയുടെ“ പൊരുൾ തേടി പോകേണ്ടത് എന്നർത്ഥം!
നമ്മുടെ ശരീരത്തിൽ 72000 നാഡികൾ ഉള്ളതായി യോഗശാസ്ത്രം പറയുന്നു. ഇവയിൽ പ്രധാനം ഇഡ"പിന്ഗ്ള"സുഷുമ്ന നാഡികൾ. ശ്വാസം പുറത്തേക്കു വിടുമ്പോൾ പിന്ഗ്ള നാഡിയും, ശ്വാസം അകത്തേക്ക് എടുക്കുമ്പോൾ "ഇഡ" നാഡിയും പ്രവർത്തിക്കുന്നു.
പിന്ഗ്ല “ശിവനെയും“; ഇഡ "വിഷ്ണുവിനെയും" പ്രധിനിധീകരിക്കുന്നു . “ഇഡ"യും പിന്ഗള"യും ഒന്നാകുമ്പോൾ അകത്തേക്ക് എടുക്കുന്ന ശ്വാസവും പുറത്തേക്കു വിടുന്ന ശ്വാസവും ഒന്നായി സുഷ്മ്നയെ ഭേദിച്ചു, "മൂലാധാരം ( ഭൂമി തത്വം) സ്വധിഷ്ടാനം (ജലതത്വം) മണിപൂരകം (അഗ്നി തത്വം), അനാഹതം (വായുതത്വം), വിശുദ്ധി (ആകാശം) എന്നിങ്ങനെ "5" ആധാരങ്ങൾ വഴി "ആജ്ഞാചക്രത്തിൽ"എത്തുന്നു. മേല്പറഞ്ഞ 5 ആധാരങ്ങൾ "പ്രപഞ്ചത്തിന്റെ പ്രതീകം! ഭൂമി, ജലം, അഗ്നി, വായു, ആകാശം, എന്നിവ ചേർന്നുള്ളതാണ് പ്രപഞ്ചം!
"പ്രകർഷണേന പന്ജീകൃതം ആയതു പ്രപഞ്ചം".
“വിശേഷേണ ഗ്രഹിക്കേണ്ട എന്തോ ഉള്ളതിനാൽ ആണ് ഇത് വിഗ്രഹം "
മേല്പറഞ്ഞവയയാണ് ആ "വിശേഷേണം കൊണ്ട് ഗ്രഹിക്കെണ്ടുന്ന വസ്തുത! "സുഷ്മ്ന ഭേദിച്ച പ്രാണൻ "ആജ്ഞാചക്രത്തിൽ നിന്നും,“മനസ്സ്" എന്ന അവസ്ഥയിൽ എത്തുന്നു. അവിടെ അയ്യപ്പൻറെ "ചിന്മുദ്ര" പ്രസക്തം ആകുന്നു. "ചൂണ്ട് വിരലും ,തള്ള വിരലും"കൂട്ടി യോജിപിച്ചുള്ള ആ ആവസ്ഥ "ജീവാത്മാവും പരമാത്മാവും"ഈ അവസ്ഥയിൽ ഒന്നകുന്നതായി സൂചിപിക്കുന്നു!! "ചൂണ്ടുവിരലും തള്ളവിരലും "യോജിപ്പിക്കാൻ "മനുഷ്യന് മാത്രമേ കഴിയൂ എന്നോർക്കുക ! "മോക്ഷം"എന്ന.അവസ്ഥ "മനുഷ്യ ജന്മത്തിലെ "പ്രപ്തമാകൂ എന്നും ഇത് സൂചിപിക്കുന്നു!!.
"നീ പുറത്തു അന്വേഷിക്കുന്നത് എന്തോ അത് " ഭയം"ഇല്ലായ്മ, പരമമായ ആനന്ദം നിന്നിൽ തന്നെ ആണെന്ന് അയ്യപ്പതത്വം നമ്മെ പഠിപ്പിക്കുന്നു.
"നേരത്തെ പറഞ്ഞ "5"ആധാരങ്ങളെ ഭേദിച്ചവൻ എന്ന അർത്ഥത്തിൽ ആണ് "അയ്യപ്പൻ"എന്ന നാമം.
ശിവസ്യ ഹൃദയം വിഷ്ണുഃ വിഷ്‌ണോസ്തുഹൃദയം ശിവഃ” (സ്‌കന്ദോപനിഷത്)
അർദ്ധനാരീശ്വരാദി ദേവസങ്കല്പംകൊണ്ടും ഈശ്വരന് സ്ത്രീപുരുഷാദി ഭാവാതീതനാണെന്നും, അദ്ദേഹം സ്ത്രീയായും പുരുഷനായും രൂപം ധരിച്ച് ഭക്തന്മാരെ അനുഗ്രഹിക്കുകയാണെന്നും കാണാൻ കഴിയും. ഇതുപോലെതന്നെയാണ് അയ്യപ്പസങ്കല്പവും. ശബരിമല യാത്രയിലെ ഏറ്റവും പ്രധാനാംശം സങ്കല്പമാണ്.
ഒരു മണ്ഡലക്കാലത്ത് നാം അനുഷ്ഠിക്കുന്ന സദാചാര ജീവിതം എന്നെന്നും പരിപാലിക്കപ്പെടണ മെന്നുള്ളതാണ് യഥാര്ത്ഥ അയ്യപ്പതത്ത്വം.
ഉപനിഷദ് ആധാരഭൂതമായിരിക്കുന്ന ബ്രഹ്മം തന്നെയാണ് അയ്യപ്പൻ എന്നുള്ളതിന് പക്ഷാന്തരമില്ല.
“മത്തഃ പരതരം നാന്യത്” പരമാത്മതത്ത്വത്തെക്കാൾ ശ്രേഷ്ഠമായി, മറ്റൊന്നും തന്നെയില്ല.
“സാ കാഷ്ഠാ സാ പരാ ഗതിഃ” അതുതന്നെ പരമമായ സ്ഥിതി, അതുതന്നെ പരമമായ ഗതി.
പരബ്രഹ്മസ്വരൂപനായ അയ്യപ്പന് എല്ലാം തുല്യം....വാതകവും ചൂടും തീയും ഉള്ള ഇടത്തിൽ തീപിടിക്കും. അതും പ്രപഞ്ച തത്വമാണ്. ഫെമിനിസ്റ്റുകളും പുരോഗനവാദികളും രാഷ്ട്രീയക്കാരും മനസ്സിലാക്കാതെ പോകുന്നതും ഇത് തന്നെയാണ്.
വീട്ടിൽ സ്വന്തം ഭർത്താവിനെയും മക്കളെയും ശ്രദ്ധിക്കാൻ മിനക്കെടാത്ത ഇവർ, മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ അയച്ചിട്ട് സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഫെമിനിസ്റ്റുകൾ ശബരിമലയിലെ സ്ത്രീപ്രവേശനം കൊണ്ട് എന്താണു ഉന്നം വെയ്ക്കുന്നത്? ആധ്യാത്മിക ലക്ഷ്യങ്ങളെക്കാളേറെ സ്വതന്ത്രമായി വിഹരിക്കാനൊരിടമായിടമാക്കാനാണു ശ്രമിക്കുന്നത്.
സർക്കാരിനു തന്നെ കച്ചവട ലക്ഷ്യമേ ഉള്ളൂ. വർഷാവർഷം നോയമ്പ് നോറ്റു മലകയറുന്ന അയ്യപ്പനെ മതപരിവർത്തനം ചെയ്യാൻ പറ്റില്ലല്ലോ അതാണു മതപരിവർത്തന ലോബിയുടെ വിഷമം. ശബരിമലയുടെ പവിത്രത നിലനിർത്തേണ്ടത് ഭക്തജനങ്ങളുടെ കടമയാണ്..
“സത്യം വദ ധര്മ്മം ചര!“
സ്വാമിയേ ശരണമയ്യപ്പാ!
(കടപ്പാട്: അരവിന്ദാക്ഷൻ നായർ )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ