ശ്രീ ഗണേശോത്സവവും ജയന്തിയും
നമ്മുടെ നാട്ടിൽ ഗണേഷ് ജയന്തിയും,ഗണേശോത്സവവും എന്താണെന്ന് അറിയാതെയാണ് കൊണ്ടാടപ്പെടുന്നതെന്ന് തോന്നുന്നു.
ഉത്സവം എന്നു പറഞ്ഞാൽ ആഘോഷം,
ജയന്തി എന്നു പറഞ്ഞാൽ പിറന്നാൾ ആണ്.
ഇത് ശരിയായ രീതിയിൽ മനസ്സിലാക്കാത്തതാണ് നമ്മുടെ കുഴപ്പം.
ഇപ്പോൾ നമ്മൾ ആചരിച്ചുവരുന്ന വിനായക ചതുർത്ഥി ഗണപതി ഭഗവാന്റെ പിറന്നാൾ ദിനമല്ല.
ഇന്നു
കാണുന്ന രീതിയിലുള്ള ഗണേശോത്സവം 1660കളിൽ ഛത്രപതി ശ്രീ ശിവാജി മഹാരാജിന്റെ
ഭരണകാലത്ത് തുടക്കം കുറിക്കുകയും ഇടക്കാലത്ത് അന്യം നിന്നുപോകയും
,പിന്നീട് രണ്ടര നൂറ്റാണ്ടുകൾക്ക് ശേഷം ബ്രിട്ടീഷ് ഭരണത്തിനെതിരെ ഭാരതീയ
സമൂഹത്തെ ഒന്നിപ്പിക്കാന്‍ വേണ്ടിയാണ് ഇന്ന് കാണുന്ന രീതിയിലുള്ള
ഗണേശോത്സവത്തിന് ശ്രീ ബാലഗംഗാധര തിലകന്‍ (സാര്‍വ്വജനിക ഗണേശോത്സവത്തിന്)
തുടക്കമിട്ടത്.
മഹാരാഷ്ട്രയിലെ പൂനെയിലാണ് ഉത്സവത്തിന്റെ തുടക്കം.
ഏവർക്കും ശ്രീ ഗണപതി ഭഗവാന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ!
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ