അമാവാസി വ്രതവും ശ്രാദ്ധവും
പിതൃക്കൾക്കു വേണ്ടി അനുഷ്ഠിക്കുന്ന ഒരു വ്രതമാണിത്. വെളുത്തവാവിനുശേഷമുള്ള പതിനഞ്ചാമത്തെ തിഥിയാണ് അമാവാസി. തന്റെ വംശത്തിന് അഭിവൃദ്ധി ഉണ്ടാകണമെങ്കിൽഅമാവാസിവ്രതം അനുഷ്ഠിക്കണമെന്നാണ് സ്മൃതികൾ ഘോഷിക്കുന്നത്. സന്താനഭാഗ്യവും സമ്പത്തും ആരോഗ്യവും വ്രതാനുഷ്ഠാനം കൊണ്ട് നേടാൻ കഴിയും. സമുദ്രസ്നാനവും തർപ്പണവും ബഹുവിശേഷമാകുന്നു. അന്ന് ശ്രാദ്ധമൂട്ടുന്നതുകൊണ്ട് പിതൃക്കൾ വളരെയധികം സന്തോഷിക്കുമെന്നാണ് വിശ്വാസം. തലേദിവസം വ്രതശുദ്ധിയോടെ കുളിച്ച് ഒരിക്കലൂണ് കഴിച്ച് രാത്രി ഉപവസിച്ച് ശ്രാദ്ധം ഊട്ടണമെന്നാണ് വിധി.പിതൃകർമമനുഷ്ഠിക്കുന്നതിന് കർക്കടകത്തിലെ അമാവാസിക്കാണ് ഏറ്റവും പ്രാധാന്യം. പിതൃക്കൾക്ക് പ്രാധാന്യമുള്ള ദക്ഷിണായനകാലം ആരംഭിക്കുന്നത് കർക്കടകം മുതൽക്കാണ്. അന്ന് തിരുനെല്ലി, തിരുവല്ല, വർക്കല, തിരുന്നാവായ, ഗോകർണ്ണം തുടങ്ങിയ സ്ഥലങ്ങളിൽ ബലികർമ്മാദികൾ അനുഷ്ഠിക്കാവുന്നതാണ്. കൂടാതെ മറ്റു പല പുണ്യനദികളിലും കുളിച്ചു ബലിയിടുന്ന പതിവുണ്ട്.തുലാമാസത്തിലെ അമാവാസിക്കും പ്രാധാന്യം ഒട്ടും കുറവല്ല. അന്ന് ബലി ഇടാവുന്നതും തർപ്പണം മുതലായ പിതൃകർമ്മങ്ങൾ അനുഷ്ഠിക്കാവുന്നതുമാണ്.ശ്രാദ്ധത്തിന് ബലിയെന്നും പിതൃകർമ്മമെന്നും പേരുണ്ട്. ആചാരമനുസരിച്ച് നുസരിച്ച് ആറ് ശ്രാദ്ധങ്ങൾ ഊട്ടണം.അച്ഛൻ,അമ്മ, അച്ഛൻ്റെ അമ്മ,അച്ഛന്റെ അച്ഛൻ, അമ്മയുടെ അമ്മ, അമ്മയുടെ അച്ഛൻ എന്നിവർ മരിച്ച നാളും മാസവും പ്രകാരം വർഷത്തിലൊരിക്കൽ ശ്രാദ്ധമൂട്ടണം.വാവുബലി എല്ലാ പിതൃക്കളെ ഉദ്ദേശിച്ചും പ്രത്യേകമായി ഓരോരുത്തരെ സങ്കല്പിച്ചുംനടത്താവുന്നതാണ്. വാവൂട്ടിയാൽ വംശപിതൃക്കളെല്ലാം സന്തോഷിക്കുമെന്നും എല്ലാവർക്കും പിതൃലോകത്ത് മോക്ഷം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.ശ്രാദ്ധം മൂന്നു വിധത്തിലുണ്ട്. അശ്രാദ്ധം, ആമശ്രാദ്ധം, ഹിരണ്യശ്രാദ്ധം.ചോറുകൊണ്ട് പിണ്ഡമുരുട്ടി ചെയ്യുന്നത് അന്ന ശ്രാദ്ധവും, അരിയുംഎള്ളും വെള്ളവും ഉപയോഗിച്ച് നടത്തുന്നത് ആമശ്രാദ്ധവും,പുരോഹിതന് ദക്ഷിണ നൽകി തൃപ്തിപ്പെടുത്തി സങ്കല്പരൂപേണ ചെയ്യുന്നത് ഹിരണ്യ ശ്രാദ്ധവുമാണ്.തിഥി നോക്കിയും ശ്രാദ്ധം പതിവുണ്ട്. ആറുനാഴികയെങ്കിലുംഉണ്ടെങ്കിൽ മാത്രമെ അന്നു ശ്രാദ്ധം നടത്താൻ പാടുള്ളൂ എന്നാണ് വിധി. രണ്ട് തിഥിയോ നക്ഷത്രമോ വന്നാൽ ആദ്യത്തേത് അനുസരിച്ചാണ് ശ്രാദ്ധം നടത്തേണ്ടത്.ശ്രാദ്ധം മുടക്കുവരുത്തുന്നതും വാവൂട്ടൽ ചെയ്യാതിരിക്കുന്നതും പിതൃശാപത്തിന് ഇടയാക്കുന്നു എന്ന് വിശ്വാസം.സ്ത്രീകൾക്ക്:രാവിലെ വീട്ടമ്മ കുളിച്ചുവന്ന് ബലികർമ്മം ചെയ്യുന്നതിന് തയ്യാറാകുക. വസ്ത്രങ്ങൾ പിഴിഞ്ഞുടുത്തും അലക്കിയത് ഉടുത്തും കർമ്മങ്ങൾ ചെയ്യാവുന്നതാകുന്നു. തലമുടി കെട്ടിവെക്കണം. ബലി ഇടാൻ ഒരുക്കി വെച്ചിരിക്കുന്നിടത്ത്, കിഴക്കുഭാഗത്ത് ഒരു നിലവിളക്ക് കത്തിച്ചുവെക്കുക. അതിനു നേരെ അല്പം പടിഞ്ഞാട്ട് നീങ്ങി കിഴക്കോട്ട് തിരിഞ്ഞിരിക്കണം. മുമ്പിൽ ഒരു കിണ്ടി വെള്ളവും അതിനുനേരെ 'കവ്യം'(ഉണക്കലരിച്ചോറ് വെച്ച ഒരു നാക്കിലയും വേണം. കിണ്ടിയുടെ വലതുഭാഗത്ത് ഒരു ഇലയിൽതുളസിപ്പൂവ്, ചന്ദനം, എള്ള്, അക്ഷതം, ഏതാനും ഇലക്കഷ്ണങ്ങൾ, ഒരുകുമ്പിൾ എന്നിവ ഒരുക്കി വെയ്ക്കണം. കിണ്ടിയുടെ നേരെ കിഴക്കോട്ട് തിരിഞ്ഞിരുന്ന് ആദ്യമായി വിളക്കത്തേക്ക് (അഗ്നിക്ക്) ഒരു പൂവാരാധിച്ച് വന്ദിക്കുക. പിന്നെ ഒരുക്കിൽനിന്നും ഇലക്കഷ്ണങ്ങൾ എടുത്ത് കിണ്ടിയെ അലങ്കരിക്കണം. രണ്ടു കഷ്ണം (ചെറുതായി ചീന്തിയത്) കിണ്ടിക്ക് താഴെയും, ഒന്ന് മുരലിലും, ഒരു കഷ്ണം കിണ്ടിക്കുള്ളിലും ഇടുക.കുറച്ച് ചന്ദനം എടുത്ത് കിണ്ടിയിൽ തൊട്ട് അവിടെ ഒരു പൂവും എടുത്ത് പതിക്കുക. കിണ്ടിയിൽ എള്ളും പൂവും ചന്ദനവും എടുത്തിട്ട് കിണ്ടിയുടെ മുരലിൽകൂടി മൂന്നു പ്രാവശ്യം വെള്ളം പുറത്തേക്ക് എടുത്ത് കിണ്ടിയുടെ വായിൽകൂടി അകത്തേക്ക് ഒഴിക്കുക. ഗംഗാജലമാണെന്ന് സങ്കല്പിച്ച് അടച്ചുപിടിച്ച് കുറച്ച് വെള്ളമെടുത്ത് മുഖത്തും ബലിസാധനങ്ങളിലും തളിക്കുക. (ഗംഗാ ജലം കൊണ്ട് ശുദ്ധിവരുത്തിയെന്ന് സങ്കല്പം).നിലത്ത് കവ്യംവെച്ച നാക്കിലയുടെ തലക്കൽ എള്ളുതൊട്ട് രണ്ട് നീർകൊടുത്ത് ഒന്നാരാധിച്ച് തൊഴുക. അവിടെ എള്ളു തൊട്ട് മൂന്നുനീര്, വെള്ളം, ചന്ദനം (ചന്ദനം കുമ്പിളി എടുത്ത് കലക്കി വേണം നീരു കൊടുക്കാൻ കഴിഞ്ഞ് മൂന്ന് പൂവാരാധിച്ച് എള്ളുതൊട്ട് രണ്ട് നീരു കൊടുത്ത് പിതൃവിനെ ആവാഹിച്ചിടുക.എള്ളും പൂവും, ചന്ദനവും വെള്ളവും കൂട്ടി എടുത്ത് രണ്ടു കൈയിലുംപകർന്നു പിടിച്ച് "പിതൃവിനെ' പിതൃലോകത്തുനിന്നും ആവാഹിക്കുന്നുവെന്ന് സങ്കല്പിച്ച് കൈകൾ മുകളിലോട്ടുയർത്തി ഇലയുടെ തലക്കൽ വെക്കുക. വീണ്ടും എള്ളും വെള്ളവും ചന്ദനവും “അയ്യഞ്ചു നീരുകൊടുത്ത് അഞ്ച് പൂവാരാധിച്ച് എള്ള് തൊട്ട് രണ്ടു നീരുകൊടുത്തു ഒന്നാരാധിച്ച് തൊഴുക.കുറച്ച് എള്ളും നെയ്യും കവ്യത്തിന്റെ മുകളിലിട്ട് ഉപസ്തരിച്ച് ചോറ്രണ്ട് പങ്കാക്കി വെക്കുക. കൈകഴുകി ഒരു കഷ്ണം ഇല എടുത്ത് വലതുകൈയിന്റെ മോതിരവിരലിൽ പവിത്രം പോലെ കെട്ടി ഇട്ട് എള്ളുതൊട്ട് കവ്യം ഇരിക്കുന്ന ഇലയുടെ തലയ്ക്കൽ രണ്ടു നീരുകൊടുത്ത് എള്ളും പൂവുംചന്ദനവും വെള്ളം കൂട്ടി എടുത്ത് ഇലയിൽ നിന്ന് കവ്യം ഒരു പങ്ക് വാരി വെള്ളമൊഴിച്ച് ഇലയുടെ തലയ്ക്കൽ തൂവുക. തൂകുമ്പോൾ മരിച്ച ആളെ സങ്കല്പിക്കണം. വീണ്ടും എള്ള്കൂട്ടി അവിടെത്തന്നെ രണ്ടു നീരുകൊടുത്ത്എള്ളും പൂവും ചന്ദനവും വെള്ളവും കൂട്ടി ശേഷിച്ച ചോറും എടുത്ത് "തന്റെ വംശപിതൃക്കൾ'ക്കുവേണ്ടി എന്ന് സങ്കല്പിച്ച് നേരത്തെ തൂവിയതിന്റെ അടുത്തുതന്നെ വെള്ളമൊഴിച്ച് തൂകുക.കൈകഴുകി എള്ളുതൊട്ട് രണ്ട് നീരു കൊടുത്ത് കുറച്ച് എള്ളും പൂവും ചന്ദനവും തൂകിയതിന്റെ മീതെ വെച്ച് തൊഴണം. പിന്നെ മുമ്പ് കൊടുത്തപോലെ അയ്യഞ്ചു നീരു കൊടുത്ത് അഞ്ചു പൂവാരാധിച്ച് തൊഴുത് എള്ളു കൂട്ടി തൂവിയതിന്റെ വലത്തുഭാഗത്ത് വിരലുകൾ മടക്കി രണ്ടു നീരു കൊടുത്ത് എള്ളും പൂവും ചന്ദനവും വെള്ളവും കൂട്ടി എടുത്ത് രണ്ടു കൈയിലും പകർന്നുപിടിച്ച് പിതൃക്കളെ പിതൃലോകത്തേക്ക് ഉദ്ധ്വസിക്കുന്നുവെന്ന് സങ്കല്പിച്ച് തൂവിയതിന്റെ സമീപത്തുവെച്ച് തൊഴുക. അതിനുശേഷം വിളക്കിന്റെ അടുത്ത് ഒരു പലക വെച്ച് അതിൽ വെള്ളം തൊട്ടുതുടച്ച് വെള്ളംകൊണ്ട് രണ്ട് നീരുകൊടുത്ത് നെല്ലും അരിയുംപൂവും ദ്രവ്യവും കൂട്ടി എടുത്ത് ആചാര്യനെ സങ്കല്പിച്ച് ദക്ഷിണ വെക്കുക.രണ്ട് നീരുകൊടുത്ത് വെറ്റിലയും അടക്കയും വെക്കുക. പിന്നെ രണ്ടുനീരുകൊടുത്ത് ഒരു പൂവാരാധിച്ച് വിളക്കത്തേക്കും ഗണപതിയെ വിചാരിച്ച് ഒരു പൂവാരാധിച്ച് കിഴക്കോട്ടുതിരിഞ്ഞ് നമസ്കരിക്കുക. നമസ്കാരത്തിന് മുട്ടുകുത്തി തല നിലത്ത് മുട്ടിച്ചാൽ മതി. എഴുന്നേറ്റ് വെള്ളം തളിച്ച് ബലിവാരി പുറത്ത് ചാണകം മെഴുകിയയിടത്ത് കിഴക്കോട്ട് തിരിച്ചുവെക്കുക. മൂന്നു വെള്ളം കൊടുത്ത് കൈകൊട്ടി കാക്കയെ വിളിച്ച് മടങ്ങാം.ദക്ഷിണ വെച്ചത് ബ്രാഹ്മണർക്കോ, ക്ഷേത്രത്തിലെ പൂജാരിക്കോ നല്കാം. ആരുമില്ലെങ്കിൽ ഭണ്ഡാഗാരത്തിൽ നിക്ഷേപിക്കുന്നതിനും വിരോധമില്ല.അതിനു ശേഷം കുറിയിട്ട് കിഴക്കോട്ട് തിരിഞ്ഞിരുന്ന് ബലി “ശേഷം കൊള്ളുക. ഉണക്കച്ചോറിൽ അല്പം ഇഞ്ചിതൈര് ഒഴിച്ച് കഴിക്കാം. ബലിശേഷം വീട്ടിലുള്ളവർക്കെല്ലാം കഴിക്കുന്നതിന് വിരോധമില്ല.ബലി ഇടുന്നത് വീട്ടിൽ വെച്ചിട്ടല്ല പുഴവക്കിലോ സമുദ്രതീരത്തോആണെങ്കിൽ വിളക്ക് വെച്ചില്ലെങ്കിലും വിരോധമില്ല. അഗ്നിയെ സങ്കല്പിച്ച് സൂര്യന് നേരെ ഒരു പൂവാരാധിച്ച് ബലിതുടങ്ങാം. (അഗ്നിക്ക് പുരോഹിത സ്ഥാനവും ഉണ്ട്) ഗണപതിയെ സങ്കല്പിക്കുന്ന പതിവും ചിലർക്കിടയിലുണ്ട്.ചോറ് തൂകുന്നതിന് പകരം കൂട്ടി വക്കുന്ന പതിവും ചിലർക്കിടയിലുണ്ട്. അതെല്ലാം ആചാര്യന്റെ നിർദ്ദേശമനുസരിച്ചോ ആചാരമനുസരിച്ചോ ചെയ്യാവുന്നതാണ്.വീട്ടമ്മ വിധവയാണെങ്കിൽ ബലി തെക്കോട്ട് തിരിഞ്ഞിരുന്നാണ്ചെയ്യേണ്ടത്. തുളസിക്ക് പകരം ചെറൂളയും ഉപയോഗിക്കണം.ആദ്യത്തെപ്രാവശ്യം തൂകുന്നതിനു പകരം മരിച്ച ആളെ വിചാരിച്ച് ഉരുളയാക്കി (പിണ്ഡം) വെക്കേണ്ടതും വംശപിതൃക്കൾക്കുള്ളത് തൂവേണ്ടതുമാണ്. വിസ്തരിച്ച് ബലിയല്ലാത്തതിനാൽ തെക്കോട്ടുള്ള ബലി ചുരുക്കിയിരിക്കയാണ്.ശ്രാദ്ധം എന്ന വാക്കിന് ശ്രദ്ധയോടുകൂടി ചെയ്യുന്ന സേവാ കർമ്മമെന്നു മാത്രമെ അർഥമുള്ളു. സത്യജ്ഞാനപ്രാപ്തിയ്ക്കാസ്പദം ഈ ശ്രദ്ധയാകുന്നു.ക്ഷേത്ര സങ്കേതത്തിലോ പുഴയിലോ ആണെങ്കിൽ ആമശ്രാദ്ധമാണ്വേണ്ടത്. എന്നാൽ നെട്ടൂർ മഹാദേവക്ഷേത്രത്തിൽ കവ്യം പുറത്ത് പിതൃക്കൾക്ക് വേണ്ടി വാവു ദിവസം സമർപ്പിക്കുന്ന പതിവും കണ്ടിട്ടുണ്ട്.
***