Keyman for Malayalam Typing

വ്രതമെടുക്കുന്നവർ പാലിക്കേണ്ട ധർമ്മങ്ങൾ


വ്രതാനുഷ്ഠാനങ്ങൾ  എന്തൊക്കെ ?

മാനസികം,കായികം,വാചികം എന്നിങ്ങനെ വ്രതങ്ങൾ മൂന്നു വിധത്തിലുണ്ട്.

മാനസിക വ്രതമെന്നത് സത്യം,ധർമ്മം, അഹിംസ,ബ്രഹ്മചര്യം എന്നിവയാണ്

ഒരു നേരം മാത്രം ഭക്ഷണം കഴിച്ചോ, കഴിക്കാതെയോ ഉറക്കമിളച്ചിരുന്നോ അനുഷ്ഠിക്കുന്നത് കായിക വ്രതം

മിതഭാഷണം,മൗനം,ഹിതകരമായ പെരുമാറ്റം എന്നിവ വാചിത വ്രതാനുഷ്ഠാനത്തിൽ വരുന്നു.

ശാരീരികവും മാനസികവുമായ പരിശുദ്ധി നല്കുന്നതോടൊപ്പം വ്രതാനുഷ്ഠാനങ്ങൾ  ആരോഗ്യത്തിന് ഉത്തമവുമാണ്.
ഈശ്വര സാക്ഷാത്കാരത്തിനുള്ള ലളിതമായ മാർഗ്ഗമാണ്.

എന്താണു ഇതിൻ്റെ പ്രാധാന്യം?

ഹിന്ദു സംസ്കാരം ഉൾക്കൊണ്ട് തന്നെ സകല മതങ്ങളും ഇപ്പോൾ വ്രതാനുഷ്ഠാനങ്ങൾ ആചരിക്കുന്നുണ്ട്.. ഏതൊന്ന് മനുഷ്യനെ മനുഷ്യനാക്കി, നേരായ മാർഗ്ഗത്തിലേയ്ക്കു നയിക്കുന്നുവോ അതിനെ വ്രതമെന്നാണ് ധർമ്മശാസ്ത്രത്തിൽ സൂചിപ്പിക്കുന്നത്. നിത്യവും മനുഷ്യൻ അനുഷ്ഠിച്ചു വരുന്ന സദ് കർമ്മങ്ങളെ നിത്യവ്രതമെന്നും, വിശേഷ സന്ദർഭങ്ങളിൽ ഒരുക്കങ്ങളോടെ ചെയ്തു വരുന്ന അനുഷ്ഠാനത്തെ നൈമിത്തിക വ്രതമെന്നും, ഏതെങ്കിലും പ്രത്യേകമായ അഭിഷ്ട സിദ്ധികൾക്കായി എടുക്കുന്ന വ്രതങ്ങളെ കാമ്യവ്രതങ്ങൾ എന്നും പറയുന്നു.

വ്രതമെടുക്കുന്നവർ പാലിക്കേണ്ട ധർമ്മങ്ങൾ എന്തൊക്കെ?

മനസാ,വാചാ,കർമ്മണാ ദുഷ്കൃത്യങ്ങൾ ചെയ്യുവാൻ പാടുള്ളതല്ല.  ദുർജ്ജനസംസർഗം പാടില്ല.മനസ്സിനെ ദുഷിപ്പിക്കുന്ന കാഴ്ചകളൊന്നും കാണരുത്.നാമജപം,ധ്യാനം,ഉപവാസം, പൂജ,പുണ്യപുരാണ ഗ്രന്ഥപാരായണം, സദ് സംഗമം എന്നിവ നടത്തുന്നത് ഉത്തമമാണ്.വ്രതമനുഷ്ഠിക്കുന്ന ആൾ ഏക്കാരണത്താലും വ്രതങ്ങൾക്കു നിശ്ചയിച്ചിട്ടുള്ള നിഷ്ഠകൾ തെറ്റിക്കരുത്.

കാൺകെ ചെയ്യുന്ന കുറ്റത്തേക്കാൾ പാപകരമായ കുറ്റമാണ് കാണാതെ ചെയ്യുന്ന അപരാധങ്ങൾ. സ്വന്തം മനസ്സാക്ഷിയെ വഞ്ചിച്ചു കൊണ്ടുള്ള കൃത്യങ്ങൾ വിപരീത ഫലങ്ങളേ ഉണ്ടാക്കുകയുള്ളു.വ്രതം അനുഷ്ഠിക്കുന്നതായി ഭാവിച്ചുകൊണ്ട് മറ്റുള്ളവരെയും തന്നെത്തന്നെയും വഞ്ചിക്കുകയാണെങ്കിൽ കൊടിയ പാപമായി മാറും....വ്രതമനുഷ്ഠിക്കുന്നതിനിടയിൽ മരണം സംഭവിക്കുകയാണെങ്കിൽ ആ പുണ്യാത്മാവിന് സ്വർഗ്ഗപ്രാപ്തിയുണ്ടാകും...

കുടുബ ഐശ്വര്യത്തിന്  വേണ്ടി വ്രതം  എങ്ങനെ അനുഷ്ഠിക്കണം ?

ഭാര്യാഭർത്താക്കന്മാർ ഒരേ മനസ്സോടെ ഒരുമിച്ച് വ്രതമനുഷ്ഠിക്കണമെന്നും, ആ രീതിയിൽ  വ്രതമനുഷ്ഠിക്കുന്ന കുടുബത്തിൽ ഐശ്വര്യവും ഐക്യമത്യവും ഒരു പോലെ നിറഞ്ഞു നില്ക്കുമെന്നും സ്കന്ദപുരാണത്തിൽ വ്യക്തമാക്കുന്നു.

 ഉപവാസം എന്നാൽ എന്ത്?

ഉപാവാസമെന്നാൽ പാപങ്ങളിൽ നിന്ന്  പിൻതിരിഞ്ഞ് ഗുണങ്ങളോടുകൂടിയ വാസമാണ് അത്.സകല ദുർഗുണങ്ങളെയും ഉപേക്ഷിച്ചു കൊണ്ടുള്ളതാകുന്നു. ഉപവാസമനുഷ്ഠിക്കുന്നവർ മാംസം, മത്സ്യം,ചണപയർ,ചെറുപയർ,ഇലക്കറി, തേൻ എന്നിവയേയും  ഉപേക്ഷിക്കണം. അതിരാവിലെ കുളിച്ച് ശുദ്ധമായി ഭഗവത് നാമമന്ത്രങ്ങളോട് വേണം ദിവസം ആരംഭിക്കാൻ.വെറ്റില,മുറുക്ക്, പുകവലി,മദ്യപാനം,പകലുറക്കം, അനാവിശ്യ ചിന്തകൾ ഇവ പാടില്ല....

ലോകാ സമസ്താ സുഖിനോ ഭവന്തു: ലോകം മുഴുവൻ സുഖമായിരിക്കട്ടേ!
🌱🌱🌱