പുരാണങ്ങളിൽ മനുഷ്യൻ കുളിക്കുന്നതിനെക്കുറിച്ച്
വിശദീകരിച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് മുൻപുള്ള ഈ വിവരങ്ങൾ
കാലത്തിനനുസരിച്ച ഭേദഗതിയോടെ ആർക്കും സ്വീകരിക്കാം. പൂജ, വ്രതം, അതു
പോലുള്ള സംഗതികളിൽ ഈടുപെടുന്നവർ ഇത് തീർച്ചയായും സ്വീകരിക്കാറുണ്ട്.
സാധാരണക്കാർക്ക് സാധ്യമാവുന്നതാണെങ്കിൽ അവരും ഇത് മനസ്സിലാക്കി സ്നാന സമയം
തിട്ടപ്പെടുത്തണം.
രാവിലെ എട്ടു മണിക്കു ശേഷമുള്ള സ്നാനം, ധർമ്മനിഷിദ്ധം.
എന്നാണ് പറയുന്നത്. ഇന്ന് ഭൂരിഭാഗം ജനങ്ങളും കുളിക്കുന്നത് കാലത്താണെങ്കിൽ
എട്ടും പത്തുമൊക്കെ ആയെന്നിരിക്കും. ജോലിക്കു പോകുന്നതനുസരിച്ച് ഇതിൽ
മാറ്റം കാണാം. എല്ലാവർക്കും കുളിച്ച് ഭംഗിയുള്ള വസ്ത്രം ധരിച്ച്
ചെയ്യാവുന്ന ജോലിയല്ലല്ലോ.
കുടുംബ നന്മയ്കും സമൃദ്ധിക്കും വളർച്ചക്കും ഉതകുമെന്നാണ് ഇതിനു പിന്നിലുള്ള വിശ്വാസം. നമ്മുടെ സ്നാനത്തിലൂടെ അത് നേടാമെങ്കിൽ നല്ലതു തന്നെ.
രാവിലെ സ്നാനം ചെയ്യുന്നതിനെ ധർമ്മശാസ്ത്രങ്ങളിൽ 4 ഉപനാമം കൊടുത്തിട്ടുണ്ട്. സ്നാനം തരം തിരിച്ചിരിക്കുന്നത് ഇങ്ങനെയാണ് :-
1) മുനിസ്നാനം :
രാവിലെ 4 മണിയ്ക്കും 5 മണിക്കും ഇടയിൽ കുളിച്ചാൽ അതു മുനി സ്നാനം : സർവ്വോത്തമം
ഫലങ്ങൾ:വീട്ടിൽ സുഖം, ശാന്തി, സമൃദ്ധി, വിദ്യ, ബലം, ആരോഗ്യം, ചേതനാ ഇവ പ്രദാനം ചെയ്യുന്നു.
2) ദേവസ്നാനം :
രാവിലെ 5 മണി മുതൽ 6 മണിയുടെ ഇടയിൽ : ഉത്തമം
ജീവിതത്തിൽ യശസ്സ്, കീർത്തി, ധനം, വൈഭവം, സുഖം, ശാന്തി, സന്തോഷം ഇവ പ്രദാനം ചെയ്യുന്നു...
3) മാനവ സ്നാനം :
രാവിലെ 6 മണി മുതൽ 8 മണിയുടെ ഇടയിൽ : സാമാന്യം
കാമ സഫലത, ഭാഗ്യം, നല്ല കർമ്മസുഖം, പരിവാരങ്ങളിൽ ഐക്യം, മംഗള മയഫലം പ്രദാനം ചെയ്യുന്നു.
4) രാക്ഷസീ സ്നാനം :
ദരിദ്രത, ഹാനി, ക്ലേശം, ധനഹാനി, പാരവശ്യം ഇവ പ്രദാനം ചെയ്യുന്നു.
പണ്ടു കാലങ്ങളിൽ സൂര്യോദയത്തിനു മുമ്പേ കുളിക്കണം എന്നു സാധാരണ പറയാനുള്ള കാരണം ഇതാണ് എന്ന് മനസ്സിലാക്കാം.
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ