തിരുവാർപ്പും തൃച്ചംബരവും കേരളത്തിലെ രണ്ട് സുപ്രസിദ്ധമായ ശ്രീകൃഷ്ണക്ഷേത്രങ്ങളാൽ പ്രശസ്ഥമായ സ്ഥലങ്ങളാണ്.
ഈ രണ്ട് സ്ഥലങ്ങൾക്കും തമ്മിൽ ചില ബന്ധങ്ങളും സമാനതകളുമുണ്ട്. ബഹുമാന സൂചകവുമായ തിരു ചേർത്താണ് രണ്ട് സ്ഥലനാമങ്ങളും അറിയപ്പെടുന്നത്.
അതിങ്ങനെ,തിരു-വാർപ്പും തിരു- ശംബരപുരിയായ-തൃച്ചംബരവും. പഞ്ച പ്രാകാരങ്ങളോടു കൂടിയ ഈ മഹാക്ഷേത്രങ്ങൾ തമ്മിൽ ചില സാമ്യതകളും ഉണ്ട്.
കേരളത്തിൽ കോട്ടയം ജില്ലയിൽ മീനച്ചിലാറിന്റെ തീരത്താണ് തിരുവാർപ്പ് ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരശുരാമൻ സ്ഥാപിച്ച 64 ഗ്രാമങ്ങളിൽ പ്രമുഖ സ്ഥാനമുണ്ടായിരുന്ന പെരിഞ്ചെല്ലൂരിന്റ മണ്ണിലാണ് തൃച്ചംബരം. ഇന്നത്തെ കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് പട്ടണത്തിനടുത്താണ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം.
കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ ശ്രീ കൃഷ്ണനാണ് തിരുവാർപ്പിലെയും തൃച്ചംബരത്തേയും പ്രതിഷ്ഠാ ഭാവ സങ്കല്പങ്ങളെന്നതാണ് ഏറ്റവും സവിശേഷമായ സാമ്യതയാകുന്നത്. അതിന്റെതായ ചില പ്രത്യക ആചാര അനുഷ്ടാനങ്ങൾ ഈ രണ്ടു ക്ഷേത്രങ്ങളിലും ഇന്നും നമുക്ക് കാണാനാവും.
പൂജയ്ക്കും നൈവേദ്യ സമർപ്പണത്തിനും ചില പ്രത്യേകതകൾ ഈ രണ്ടു ക്ഷേത്രങ്ങളിലും അനുവർത്തിച്ചു വരുന്നു. നേദ്യത്തിൽ, നേരത്തിൽ നേരിയ വ്യത്യാസം പോലും രണ്ടിടത്തും ഇന്നും വരുത്താറുമില്ല. ഭാരതത്തിൽ ആദ്യം നട തുറക്കുന്ന ക്ഷേത്രമാണ് തിരുവാർപ്പിലെ ശ്രീകൃഷ്ണ ക്ഷേത്രം.
ഗ്രഹണസമയത് പോലും ഇവിടെ ശ്രീകോവിൽ അടയ്ക്കുന്ന പതിവുമില്ല!
തിരുവാർപ്പിൽ പന്തീരടി പൂജ കഴിഞ്ഞാൽ വിശേഷമായ പുല്ലാട്ടു പൂജയുമുണ്ട് .തിരുവാർപ്പ് ഭഗവാന് താമരപ്പൂക്കളാണ് ഏറെ പ്രിയം. അർച്ചനയ്ക്ക് ഇഷ്ടനൈവേദ്യം ഉഷപ്പായസവും. തിരുവാർപ്പ് ശ്രീകൃഷ്‌ണൻ ഉച്ചയ്ക്ക് അമ്പലപ്പുഴയിൽ എത്തി പിന്നെ അത്താഴപ്പൂജയ്ക്കു പദ്മനാഭസ്വാമി ക്ഷേത്രത്തിലെ തിരുവമ്പാടി നടയിലും എത്തി നൈവേദ്യം സ്വീകരിക്കുന്നുവെന്നാണ് പരക്കെ വിശ്വാസിച്ചു പോരുന്നത്.
മഥുരയിൽ എത്തിയ ശ്രീകൃഷ്ണനെ പ്രതിരോധിക്കുന്നതിന് "കുവലയ പീഡം " എന്ന അതി ശക്തിയുള്ള ആനയെ കൊട്ടാരവാതിൽക്കൽ തന്നെ കംസൻ നിയോഗിച്ചിരുന്നു. അതിനെ നിഗ്രഹിച്ച് അതിന്റെ കൊമ്പുകൾ ഊരി രാജാവിനുള്ള കാഴ്ച സമർപ്പണമായി കയ്യിലേന്തിയാണ് ശ്രീകൃഷ്ണൻ കംസനെ ആദ്യമായി മുഖം കാണിക്കുന്നത്. കംസ നിഗ്രഹ ശേഷം വിശന്ന് വലഞ്ഞ് തൃച്ചമ്പരത്ത് എത്തിയ ശ്രീകൃഷ്ണന് ആദ്യം ലഭിച്ച ഭക്ഷണം പഴഞ്ചോറായിരുന്നുവത്രെ. പഴഞ്ചോറ് വളരെയധികം നന്മ ചെയ്യുന്ന ഒരു ഭക്ഷണമാണെന്ന് ഗവേഷണത്തിലൂടെ തെളിയിച്ചത് അടുത്ത കാലത്താണ്. അതും അമേർക്കയിൽ തന്നെ. എന്തായാലും ഇങ്ങനെ ഒരു നിവേദ്യം ഉള്ളത് തന്നെ ഭക്തർക്കറിയുമോ എന്തോ? ഇന്നും നേരത്തെ ഉണ്ടാക്കിയ വെള്ള നിവേദ്യവുമായാണ് തൃച്ചംബരം ക്ഷേത്ര നട ഓരോ ദിവസവം അതി രാവിലെ തുറക്കുന്നത്. വെള്ളച്ചോറ് നിവേദ്യം ആദ്യം തന്നെ നേദിച്ച ശേഷമെ മറ്റു പൂജാവിധികൾ തൃച്ചംബരത്ത് ആരംഭിക്കകയുള്ളുവത്രെ. അതു കൊണ്ട് ചില ഭക്തർക്ക് മറ്റു ക്ഷേത്രങ്ങളിൽ ശുഭകരമായി കണക്കാക്കി വരുന്ന നിർമ്മാല്യ ദർശനം തൃച്ചംബരത്ത് അത്ര ശുഭകരമല്ലെന്ന തോന്നൽ ഊണ്ടെന്ന് ചിലർ പറയാറുണ്ട്. എന്നാൽ, വിശപ്പടക്കിയ ശേഷമുള്ള സന്തോഷ കൃഷ്ണനെ ഇവിടെ ദർശിക്കുന്നത് അത്യുത്തമം എന്നാണ് തൃച്ചംബരത്തെ പ്രബലമായ വിശ്വാസം. വലിയ വട്ട്ളം പായസവും ഉണ്ണിയപ്പവുമൊക്കെയാണ് ഇവിടുത്തെ പ്രധാന മറ്റ് നിവേദ്യങ്ങൾ. പാൽ പ്രിയനായ കൃഷ്ണന് ദിവസവും പാലെത്തിക്കുന്നതിന് പരമ്പരാഗതമായി "പാലമൃതൻ " എന്ന സ്ഥാനികൻ തന്നെ ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രതേകതയാണ്..
"കുവലയാപീഡ"ത്തിനോടുള്ള വിരോധ ഭാവത്താൻ തൃച്ചംബരം ക്ഷേത്രത്തിലൊ പരിസരത്തൊ ആനയെ ഇന്നും പ്രവേശിപ്പിക്കാറില്ല. ആന്യില്ലാത്ത ഉത്സവം വേണമെന്ന് പ്രകൃതി സംരക്ഷകർ ആവശ്യപ്പെടുന്നതിനു മുൻപേ അതും ഇവിടെ മറ്റൊരു വിശ്വാസത്തിന്റെ മറവിലാണെങ്കിലും നടപ്പിലാക്കി വരുന്നു. ഉത്സവത്തിനോ ശിവേലിക്കൊ ഒന്നിനും ആനയുണ്ടാവില്ല. തിടമ്പു നൃത്തോൽസവമാണിവിടത്തെ പ്രതേകത. തിടമ്പു ന്യത്തമാവിർഭവിച്ചതു തന്നെ ഇവിടെയാണന്നാണ് വിശ്വസിച്ചു വരുന്നത്. രാമകൃഷ്ണന്മാരുടെ ബാല ലിലകൾ കാണാൻ യോഗമില്ലാതിരുന്ന മാതാപിതാക്കൾക്ക് അത് പിന്നിട് കാട്ടിക്കൊടുത്തതിന്റെ സ്മരണാർത്ഥം ബലരാമന്റെയും ശ്രീകൃഷ്ണന്റെയും തിടമ്പുകൾ തലയിൽ വെച്ച് ഇരു നർത്തകരും കുറേ കൂട്ടുകാരും മൂന്നു നാലു മണിക്കൂർ തുടരേയുള്ള ബാലലീലകൾ പ്രദർശിപ്പിക്കുന്നതാണ് ഇവിടുത്തെ ഉത്സവം.
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവുമായി തിരുവാർപ്പിന് ബന്ധമുള്ളതുപോലെ തൃച്ചംബരത്തിനും അമ്പലപ്പുഴയുമായി ഒരു ബന്ധമുണ്ട്. അമ്പലപ്പുഴയിൽ പ്രദക്ഷിണവഴിയിൽ തൃച്ചംബരത്തപ്പനും പ്രത്യേകസ്ഥാനമുണ്ടത്രെ.
കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ
ഗോവിന്ദാ ഹരി ഗോവിന്ദാ.
…
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ