Keyman for Malayalam Typing

ലൈംഗിക സ്വാതന്ത്ര്യം!

ഫെബ്രുവരി 14ത് ഇസ് കെലെബ്രേറ്റ്ദ് അസ് വ്വലെന്റിനെസ് ഡേ എവെറി ഇയർ ഫോർ സൊമെ ഇയർസ് നൊവ് മൊരെ അഗ്രെസ്സിവെല്യ് ഇൻ ഇന്ത്യ തൻ ഒതർ പർറ്റ്സ് ഒഫ് തെ വേൾഡ്. ഠിസ് അർറ്റിക്ലെ ത്രൊവ്സ് ലൈറ്റ് ഒൻ വ്ഹറ്റ് ഇസ് ഇൻ ഇറ്റ് ഫോർ ഉസ്.
്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്
പ്രാചീന റോമന് സംസ്കാരത്തിന്റെ ഭാഗമായിരുന്ന ലൂപര്കാലിയ ഉയര്ത്തിയത് ലൈംഗികസ്വാതന്ത്ര്യം എന്ന ചിന്തയായിരുന്നു. ഫെബ്രുവരി 13 മുതല് 15 വരെയായിരുന്നു ആ ആഘോഷങ്ങള് അവിടെ നടന്നിരുന്നത്. ആ ആഘോഷങ്ങള്ക്ക് ഒരു ക്രമമുണ്ടായിരുന്നു. രണ്ട് ആടുകളെയും ഒരു നായയെയും ബലി കൊടുത്ത് രണ്ട് യുവപുരോഹിതന്മാരുടെ നെറ്റിയില് രക്തതിലകം ചാര്ത്തുമായിരുന്നു. തുടര്ന്ന് പാലില് മുക്കിയ കമ്പിളികൊണ്ട് ആ രക്തക്കറ മായ്ച്ചുകളയും. ആര്ത്തട്ടഹസിക്കുന്ന യുവപുരോഹിതന്മാര് ബലിമൃഗങ്ങളുടെ തോലുകൊണ്ടുണ്ടാക്കിയ ചാട്ടയുമായി പാലറ്റൈന് നഗരത്തിലൂടെ നഗ്നരായി ഓടും. ചാട്ടവാറിന്റെ ഒരു സ്പര്ശനമേല്ക്കാന് യുവതികള് വരിവരിയായി നില്ക്കും. ആ തഴുകലേറ്റാല് അനപത്യതാദോഷം ഉണ്ടാകില്ല എന്നവര് വിശ്വസിച്ചു. മാത്രമല്ല, യുവാക്കള് കാമലേഖനങ്ങളിലൂടെ സ്വതന്ത്രമായ ലൈംഗികകേളികളില് പങ്കെടുക്കുന്നതിന് ഇണകളെ ക്ഷണിച്ചിരുന്നുവത്രെ. എന്നാല് ക്രിസ്തുമതം റോമന്സംസ്കാരത്തിലേക്കു കടന്നുചെന്നപ്പോള് ലൂപര്കാലിയയെ തങ്ങളുടെ മതത്തിലേക്ക് ദഹിപ്പിക്കാന് ജുഡായി ക്രിസ്ത്യന് സമൂഹം ശ്രമമാരംഭിച്ചു. അങ്ങനെയാണ് ഫെബ്രുവരി 14ന് മരിച്ച സെന്റ് വാലന്റൈന് എന്ന പുണ്യാളനെ കണ്ടെത്തിയത്. 

ലൈംഗികസ്വാതന്ത്ര്യത്തെ പ്രതിരോധിക്കാന് പരിശുദ്ധ സ്നേഹത്തിന്റെ കാവലാളായി സെന്റ് വാലന്റൈന് അവരോധിക്കപ്പെട്ടു. എന്നാല് അപ്പോഴും പേഗന് സംസ്കാരത്തിന്റെ നഷ്ടശിഷ്ടമായ ലൂപര്കാലിയ ഒരു ഒഴിയാബാധയെപ്പോലെ സെന്റ്വാലന്റൈനെയും പിന്തുടര്ന്നു. പ്രണയവുമായി പുലബന്ധംപോലുമില്ലാതിരുന്ന വാലന്റൈന് പ്രണയത്തിന്റെ പ്രതീകമായി പരിവര്ത്തനം ചെയ്യപ്പെട്ടു. ഷേക്സ്പിയറിനെപ്പോലുള്ളവരുടെ കൃതികളുടെ പ്രാചുര്യം കൂടിവന്നതോടെ വാലന്റൈന് തീര്ത്തുമൊരു പ്രണയ ബിംബമായി മാറി. 

എന്നാല്, ഭാരതം പ്രണയത്തെ എങ്ങനെ കാണുന്നുവെന്നറിയാതെ ലൂപര്കാലിയ എന്ന പ്രാകൃത ആചാരത്തിന്റെ ബീജങ്ങള് പുത്തന് ക്രിസ്തുമതവിശ്വാസത്തിന്റെ ചെപ്പിലൊളിപ്പിച്ച് വ്യാപകമായി പ്രചരിപ്പിച്ചുവരികയാണ്. ലൂപര്കാലിയക്ക് സെന്റ് വാലന്റൈനുമായി ബന്ധമില്ലാത്തതുപോലെ, ശുദ്ധമായ പ്രണയത്തിന് സെന്റ്വാലന്റൈനുമായി ബന്ധമില്ലാത്തതുപോലെ, ഭാരതത്തിന് യാതൊരു ബന്ധവുമില്ലാത്ത ഒരു ആശയം സമൂഹത്തിന്റെ ആഘോഷമാക്കി പരിവര്ത്തനം ചെയ്യപ്പെടുകയാണ് ഇന്ന്.
്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്