സുബ്രഹ്മണ്യ സ്ത്രോത്രം
ഓം ശ്രീഃ സുബ്രഹ്മണ്യായ നമഃ
ഓങ്കാരരൂപ ശരണാശ്രയ സർവ്വസൂനോ
ശിങ്കാരവേല സകലേശ്വര ദീനബന്ധോ
സന്താപനാശന സനാതന ശക്തിഹസ്ത
ശ്രീ കാർത്തികേയ മമ ദേഹി കരാവലംബം! 1
ശിങ്കാരവേല സകലേശ്വര ദീനബന്ധോ
സന്താപനാശന സനാതന ശക്തിഹസ്ത
ശ്രീ കാർത്തികേയ മമ ദേഹി കരാവലംബം! 1
പഞ്ചാദ്രിവാസ സഹജ സുര സൈന്യനാഥാ
പഞ്ചാമൃത പ്രീയ, ഗുഹാ, സകല സിദ്ധിവാസാ
ഗന്ദേന്ദു മൗലി തനയ, മയിൽ വാഹനാസ്താ
ശ്രീ കാർത്തികേയ മമ ദേഹി കരാവലംബം! 2
ആപദ്വിനാശകാ കുമരകാ ചാരുമൂർത്തെ,
താപത്രാന്തക ദയാപര താരകാരേ
ആർത്താഭയ പ്രധാഗുണാത്രയാ ഭവ്യ രാസെ
ശ്രീ കാർത്തികേയ മമ ദേഹി കരാവലംബം! 3
വല്ലീപതപുണ്യമൂർത്തേസ്വപുണ്യമൂർത്തേ
സ്വർലോകനാഥ പരിസേവിത ശംഭു സൂനോ
ത്രൈലോക്യ നായക സദാനന പൂതപധാ
ശ്രീ കാർത്തികേയ മമ ദേഹി കരാവലംബം! 4
ജ്നാനസ്വരൂപ സകലാത്മക വേദ വേദ്യ
ജ്നാനപ്രിയാഖിലദുരന്ത മഹാവനാഗ്നെ
ദീനാവനപ്രിയ നിരമയ ധാനസിന്ധോ,
ശ്രീ കാർത്തികേയ മമ ദേഹി കരാവലംബം! 5
ഓം ശ്രീഃ സുബ്രഹ്മണ്യായ നമഃ
***
ശ്ലോകം
മഹോരസം ദിവ്യ മയൂര വാഹനം
രുദ്രസ്യ സൂനും സുരലോക നാഥം
ബ്രഹ്മണ്യ ദേവം ശരണം പ്രപദ്യേ."
മറ്റൊരു രീതിയിലും ഇത് കാണപ്പെടൂന്നുണ്ട്ഃ-
"ഷഡാനനം കുങ്കുമ രക്തവർണ്ണം
മഹാമിതം ദിവ്യ മയൂര വാഹനം
രുദ്രസ്യ സൂനും സുരലോക നാഥം
ഗുഹംസദാഹം ശരണം പ്രപദ്യേ."
മറ്റൊന്ന്ഃ-
"ശരവണ ഷണ്മുഖഃ ശിഖി വാഹനാ
വേലവാ വേൽമുരുഗാ വേലായുധാ
കലിയുഗ വരദാ കാർത്തികേയാ
അഗതികൾ ഞങ്ങൾക്കഭയം തരൂ."
***
സുബ്രഹ്മണ്യ സ്ത്രോത്രം
ഓം ശ്രീഃ സുബ്രഹ്മണ്യായ നമഃ
"സിന്ദൂരാരുണവിഗ്രഹം സുരഗണാനന്ദപ്രദം സുന്ദരം
ദേവം ദിവ്യവിലേപമാല്യമരുണാ കല്പപ്രകാമോജ്ജ്വലം
നാനാവിഭ്രമ ഭൂഷണവ്യതികരം സ്മേരപ്രഭാസുന്ദരം
വന്ദേ ശക്ത്യഭയൗ ദധാനമുദിതാഭീഷ്ടപ്രഭാവം ഗുഹം! "
Meaning:-
സിന്ദൂരംപോലെ ചുവന്ന ദേഹമുളളവനും ദേവന്മാർക്ക് ആനന്ദം നൽകുന്നവനും സുന്ദരനും ദിവ്യങ്ങളായ കുറിക്കൂട്ടുകളും മാലകളുമണിഞ്ഞവനും ചുവന്ന ആഭരണങ്ങൾകൊണ്ട് ഏറ്റവും ശോഭിക്കുന്നവനും വിലാസോചിതമായ ബഹുവിധ ഭൂഷണങ്ങളണിഞ്ഞവനും പുഞ്ചിരിയുടെ പ്രകാശം കൊണ്ട്മനോഹരനും വേലും അഭയമുദ്രയും കൈകളിൽ ധരിക്കുന്നവനും സർവ്വാഭീഷ്ടങ്ങളേയും പ്രദാനം ചെയ്യുവാൻ ശക്തിയുളളവനുമായ സുബ്രഹ്മണ്യസ്വാമിയെ ഞാൻ നമസ്കരിക്കുന്നു!
---₹₹₹₹---