Lest we forget the rich and varied heritage of Azhikode.
Keyman for Malayalam Typing
കുന്നത്തൂർ പാടി മുത്തപ്പൻ ദേവസ്ഥാനം പുത്തരി ഉത്സവം
ശ്രീകണ്ടപുരത്തുള്ള കുന്നത്തൂര്പാടി മുത്തപ്പന് ദേവസ്ഥാനത്തെ താഴെ പൊടിക്കളത്തെ മടപ്പുരയില് പുത്തരി ഉത്സവം തുടങ്ങി. തന്ത്രി പേര്ക്കളത്തില്ലത്ത് സുബ്രഹ്മണ്യന് നമ്പൂതിരിയുടെ കാര്മികത്വത്തില് വിവിധ പൂജകള് നടന്നു.
എള്ളരിഞ്ഞിയിലെ കരക്കാട്ടിടം വക വയലില് കൃഷിചെയ്ത നെല്ല് കുത്തിയെടുത്ത ഉണക്കലരിയും അവിലും കൊണ്ടാണ് നിവേദ്യം സമര്പ്പിച്ചത്. പുത്തരി വെള്ളാട്ടം കെട്ടിയാടി. സമാപനദിനമായ ഞായറാഴ്ച രാവിലെ 10.30ന് മറുപുത്തരി വെള്ളാട്ടവും തുടര്ന്ന് പ്രസാദസദ്യയും നടക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ