Keyman for Malayalam Typing

അക്ഷയ തൃതീയ

സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നത് മാത്രം ഇന്നത്തെ മാർക്കറ്റിംഗ് ഇക്കണോമി അക്ഷയ തൃതീയയുടെ വിശേഷമാക്കിയിരിക്കുകയാണല്ലൊ! മെയ് മാസം 9 തിങ്കളാഴ്ച ആണു ഇത്തവണ തൃതീയ വരുന്നത്.

വൈശാഖമാസത്തിലെ വെളുത്ത പക്ഷത്തിലെ തൃതീയ. അതായത് മേടമാസത്തിലെ കറുത്ത വാവ് കഴിഞ്ഞു വരുന്ന തൃതീയ. നല്ലൊരു ശുഭ മുഹൂർത്തമായ ദിവസം. ശുഭ കാര്യങ്ങൾ ആരംഭിക്കാൻ പറ്റിയ ദിനത്തിൽ ഒന്ന്.

സ്നാനം, ദാനം, ജപം, ഹോമം,സ്വാധ്യായം, പിതൃ തർപ്പണം ഇവയെല്ലാം നല്ലത്. ദാനധർമ്മങ്ങളിൽ ഈടുപെടുന്നത് അത്യുത്തമം.

വിഷ്ണധർമ്മ സൂത്രം, മൽസ്യപുരാണം, നാരദീയ പുരാണം, ഭവിഷ്വോത്തരം എന്നീ പുരാണങ്ങൾ ഇതെക്ക്Uറിച്ച് പ്രതിപാതിക്കുന്നുണ്ട്.

Use Web Keyboard
Show On Screen Keyboard